ബെംഗളൂരു: മികച്ച ദോശക്കടകളും സൂര്യാസ്തമയ കാഴ്ചകളും സ്ട്രീറ്റ് ഷോപ്പിംഗ് കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്ന നഗര വഴികാട്ടികൾക്കിടയിൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബെംഗളൂരുവിലെ “കരച്ചിൽ മാർഗ്ഗരേഖ” അഥവാ ‘ക്രയിംഗ് ഗൈഡ്’ ആണ്. സാധാരണയായി വ്യക്തിപരമായ അനുഭവങ്ങളും വികാരങ്ങളും നഗരത്തിന്റെ പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു നിർമ്മിച്ച ഈ ഗൈഡ് ഇതിനകം നെറ്റിസൺമാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്വസ്ഥമായി കരയാൻ ചില നഗരയിടങ്ങൾ കബ്ബൺ പാർക്ക്, ലാൽബാഗ്, അഗര തടാകക്കര തുടങ്ങിയ ശാന്തമായ പ്രകൃതിദത്ത ഇടങ്ങൾ, ആളനക്കമില്ലാത്ത കഫേകൾ, നഗരാതിർത്തികളിലേക്കുള്ള ദീർഘദൂര യാത്രകൾ, ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങി സ്വകാര്യ…
Read MoreYear: 2026
ബെംഗളൂരു ക്യാമ്പസുകളിൽ ‘വസ്ത്രപ്പോര്’: വ്യക്തിസ്വാതന്ത്ര്യവും അച്ചടക്കവും തമ്മിൽ തർക്കം; ശക്തമായി വിദ്യാർത്ഥി പ്രതിഷേധം
ബെംഗളൂരു: ക്യാമ്പസുകളിൽ കടുത്ത ഡ്രസ് കോഡുകളും ആൺകുട്ടികളുടെ താടിയും മുടിയും മുറിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിഗത ലുക്കുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കോളേജ് അധികൃതരുടെ നടപടിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം പുകയുന്നു. ഈസ്റ്റ് ബെംഗളൂരുവിലെ പ്രമുഖ ഡിഗ്രി കോളേജിൽ ആഴ്ചയിലൊരിക്കൽ നിർബന്ധമാക്കിയിട്ടുള്ള യൂണിഫോമും ബ്ലേസറും ധരിച്ചെത്തണമെന്ന ഉത്തരവിനെ തുടർന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ കോളേജ് കവാടത്തിന് മുന്നിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത്തരം കടുത്ത അച്ചടക്ക നിയമങ്ങൾക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. നിയമങ്ങൾ എന്തുകൊണ്ട് നിർബന്ധമാക്കുന്നുവെന്നും തങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ അധികൃതർ…
Read Moreപാലിന് 5 രൂപ വരെ കൂടാം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ബെംഗളൂരു: കർണാടകയിൽ പ്രമുഖ പാൽ ബ്രാൻഡായ ‘നന്ദിനി’ പാലിന്റെ വില വർദ്ധിപ്പിക്കാൻ ആലോചന. ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നുതന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പാൽ ഉൽപ്പാദനച്ചെലവും ഭരണപരമായ ചെലവുകളും കുത്തനെ ഉയർന്ന സാഹചര്യത്തിൽ, കുറഞ്ഞത് 10 രൂപയുടെയെങ്കിലും വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പാൽ യൂണിയനുകൾ ഇന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിവേദനം നൽകും. ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പാക്കാനും ഉൽപ്പാദന മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും പാൽ വില വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കർഷക സംഘടനകളും വ്യക്തമാക്കുന്നു.…
Read Moreമലിനജലം കുടിപ്പിച്ചു, തടങ്കലിൽ വച്ച് മൃഗീയ മർദ്ദനം; മലയാളി വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗ്; 9 സഹപാഠികൾക്കെതിരെ വധശ്രമത്തിന് കേസ്, 5 പേർ കസ്റ്റഡിയിൽ
ബംഗളുരു : മലയാളി വിദ്യാർത്ഥിക്ക് നേരെ സഹപാഠികളായ മുതിർന്ന വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്. തൃശൂർ ചാവക്കാട് സ്വദേശിയും പാണ്ഡേശ്വർ ശ്രീനിവാസ് കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയുമായ അമീർ അലിക്കും സഹപാഠിക്കുമാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നത്. മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജിലാണ് സംഭവം. സംഭവത്തിൽ അമീർ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പത് മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, റാഗിംഗ് വിരുദ്ധ നിയമലംഘനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി മംഗളൂരു സൗത്ത് (പാണ്ഡേശ്വർ) പോലീസ് കേസെടുത്തു. കേസിൽ ഉൾപ്പെട്ട…
Read Moreസംസ്ഥാനത്തെ നടുക്കി പ്രകൃതിയുടെ കലി തുള്ളൽ; കനത്ത മഴയിലും മിന്നലിലും; മൂന്ന് മരണം, 44 വളർത്തു മൃഗങ്ങളും ചത്തു
ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മിന്നലും തിരിച്ചെത്തിയതോടെ മൂന്ന് പേർ മരിക്കുകയും 44 ആടുകൾ ചത്തൊടുങ്ങുകയും ചെയ്തു. സംസ്ഥാനത്തുടനീളം അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റോടുകൂടിയ കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കലബുറഗി ജില്ലയിലെ കമലപ്പൂർ താലൂക്കിലെ നാഗൂർ ഗ്രാമത്തിൽ കൃഷിയിടത്തിലെ മരച്ചുവട്ടിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് ലക്ഷ്മി ഗുട്ടെദാർ (45), സെയ്ജാദ് ബീ (60) എന്നീ രണ്ട് സ്ത്രീകൾ മരിച്ചു. ബിദാർ സൗത്തിലെ ഉദബാനളളി ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റ് കർഷകൻ…
Read Moreസ്കൂളുകൾക്ക് 19 ദിവസം നീളുന്ന ദസറ അവധി; അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു; എന്നുമുതൽ അറിയാൻ വായിക്കാം
ബംഗളുരു : സാംസ്കാരിക നഗരമായ മൈസൂരുവിൽ ലോകപ്രശസ്തമായ ദസറ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുമ്പോൾ, സംസ്ഥാനത്തെ സ്കൂളുകൾക്കുള്ള ദസറ അവധിക്കാലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പ്രസിദ്ധീകരിച്ച വാർഷിക അക്കാദമിക് കലണ്ടർ അനുസരിച്ച് ഒക്ടോബർ 3 മുതൽ ഒക്ടോബർ 21 വരെ തുടർച്ചയായി 19 ദിവസത്തെ അവധിയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ പ്രൈമറി-ഹൈസ്കൂളുകൾക്കും ഈ അവധി ബാധകമായിരിക്കും. ഒക്ടോബർ 2-ന് ഗാന്ധി ജയന്തി പൊതുഅവധിയായതിനാൽ അതിന് തൊട്ടടുത്ത ദിവസമായ ഒക്ടോബർ 3 ശനിയാഴ്ച മുതലാണ്…
Read Moreബൈക്ക് ടാക്സികൾ റോഡിലിറങ്ങുമോ? ഓട്ടോ-ടാക്സി തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാക്കി സുപ്രീം കോടതിയിലെ നിയമപോരാട്ടം!
ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തെ അഞ്ച് പ്രമുഖ ഓട്ടോ, ടാക്സി ഡ്രൈവർ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചു. മോട്ടോർ സൈക്കിളുകൾ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യുന്നതിനും കോൺട്രാക്ട് കാര്യേജുകളായി പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലൈസൻസ് അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച കർണാടക ഹൈക്കോടതിയുടെ ജനുവരി 23-ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. നാദപ്രഭു കെമ്പെഗൗഡ ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ, കർണാടക വെങ്കട ഗൗഡ ഓട്ടോ ആൻഡ് ടാക്സി ഡ്രൈവേഴ്‌സ് അസോസിയേഷൻ, ഗ്രേറ്റർ ബാംഗ്ലൂർ ഡ്രൈവേഴ്‌സ്…
Read Moreഡേറ്റിംഗ് ആപ്പുകളില്ല; ഒരു കപ്പ് കാപ്പിയും പ്രഭാത സവാരിയും; നഗരത്തിന്റെ ജീവിതശൈലി മാറ്റിയെഴുതുന്നവർ’! വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരുവിലെ വാരാന്ത്യ പ്രഭാതങ്ങളിൽ ഓട്ടവും നടത്തവും വെറുമൊരു വ്യായാമം മാത്രമായിട്ടല്ല ആളുകൾ കാണുന്നത്. നഗരത്തിന്റെ കബ്ബൺ പാർക്ക്, സാങ്കി റോഡ്, കൈകൊണ്ടനഹള്ളി തടാകക്കര എന്നിവിടങ്ങളിലൂടെയുള്ള റണ്ണിംഗ് ട്രാക്കുകൾ ആളുകൾക്ക് പരസ്പരം കണ്ടുമുട്ടാനും സൗഹൃദങ്ങൾ പങ്ക് വെക്കാനുമുള്ള വേദികളായി മാറുകയാണ്. ദൂരം പിന്നിടുന്നതിനേക്കാൾ ആളുകളെ പരിചയപ്പെടാനും, ഓട്ടത്തിനുശേഷമുള്ള കാപ്പി കുടിയിലൂടെയും പ്രഭാതഭക്ഷണത്തിലൂടെയും അപരിചിതർ സുഹൃത്തുക്കളായി മാറുന്ന ഒരു പുതിയ കൂട്ടായ്മ സംസ്കാരത്തിനാണ് ബെംഗളൂരു സാക്ഷ്യം വഹിക്കുന്നത്. 1960-കൾക്ക് ശേഷം നാലാം തലമുറയിലുള്ള റൺ ക്ലബ്ബുകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത് എന്ന് ‘സ്ട്രൈഡ് റൺ ക്ലബ്’ സ്ഥാപകൻ സിദ്ധാർത്ഥ്…
Read Moreഹെബ്ബാൾ തുരങ്കപ്പാത പദ്ധതി: 1,128 മരങ്ങൾ മുറിച്ചുമാറ്റുന്നു; വൻ പരിസ്ഥിതി നാശത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുറിക്കുന്ന പ്രധാന മരവിഭാഗങ്ങൾ ഇവ
ബെംഗളൂരു: ബെംഗളൂരുവിൽ നിർദ്ദിഷ്ട ഹെബ്ബാൾ ഷോർട്ട് തുരങ്കപ്പാത പദ്ധതിക്കായി 2.2 കിലോമീറ്റർ പരിധിയിലുള്ള 1,128 മരങ്ങൾ മുറിച്ചുമാറ്റാൻ നീക്കം. 70-ലധികം വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെട്ട മരങ്ങളാണ് ഇവിടെയുള്ളത്. ഒരു ചെറിയ നഗരപ്രദേശത്ത് ഇത്രയധികം ജൈവവൈവിധ്യമുള്ള മരങ്ങൾ ഒന്നിച്ച് മുറിച്ചുമാറ്റുന്നത് വൻ തോതിലുള്ള പാരിസ്ഥിതിക ആഘാതത്തിനും പ്രദേശത്തെ താപനില വലിയ തോതിൽ ഉയരുന്നതിനും കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തുരങ്കത്തിന്റെ പാതയിൽ വരാത്ത ചില മരങ്ങളെ ഒഴിവാക്കിയാണ് നിലവിൽ മരങ്ങളുടെ എണ്ണം 1,128 ആയി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നത് വായു ശുദ്ധീകരണത്തെയും ഭൂഗർഭജല നിരപ്പിനെയും…
Read Moreബെത്‌ലേഹം കുടുംബ യൂണിറ്റ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; അറിയാം
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഇതിനകം ബോക്സ് ഓഫീസിൽ നിന്നും 323 കോടിയോളം കളക്ഷൻ നേടി കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘ബെത്‌ലേഹം കുടുംബ യൂണിറ്റ് ജിയോ ഹോട്ട്സ്റ്റാറാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 2 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
Read More