ഡേറ്റിംഗ് ആപ്പുകളില്ല; ഒരു കപ്പ് കാപ്പിയും പ്രഭാത സവാരിയും; നഗരത്തിന്റെ ജീവിതശൈലി മാറ്റിയെഴുതുന്നവർ’! വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരുവിലെ വാരാന്ത്യ പ്രഭാതങ്ങളിൽ ഓട്ടവും നടത്തവും വെറുമൊരു വ്യായാമം മാത്രമായിട്ടല്ല ആളുകൾ കാണുന്നത്. നഗരത്തിന്റെ കബ്ബൺ പാർക്ക്, സാങ്കി റോഡ്, കൈകൊണ്ടനഹള്ളി തടാകക്കര എന്നിവിടങ്ങളിലൂടെയുള്ള റണ്ണിംഗ് ട്രാക്കുകൾ ആളുകൾക്ക് പരസ്പരം കണ്ടുമുട്ടാനും സൗഹൃദങ്ങൾ പങ്ക് വെക്കാനുമുള്ള വേദികളായി മാറുകയാണ്. ദൂരം പിന്നിടുന്നതിനേക്കാൾ ആളുകളെ പരിചയപ്പെടാനും, ഓട്ടത്തിനുശേഷമുള്ള കാപ്പി കുടിയിലൂടെയും പ്രഭാതഭക്ഷണത്തിലൂടെയും അപരിചിതർ സുഹൃത്തുക്കളായി മാറുന്ന ഒരു പുതിയ കൂട്ടായ്മ സംസ്കാരത്തിനാണ് ബെംഗളൂരു സാക്ഷ്യം വഹിക്കുന്നത്.

1960-കൾക്ക് ശേഷം നാലാം തലമുറയിലുള്ള റൺ ക്ലബ്ബുകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത് എന്ന് ‘സ്ട്രൈഡ് റൺ ക്ലബ്’ സ്ഥാപകൻ സിദ്ധാർത്ഥ് യാദവ് പറയുന്നു. തുടക്കക്കാർക്ക് അനുയോജ്യമായ രീതിയിൽ ഉൾക്കൊള്ളുന്നവയാണ് ഇന്നത്തെ റൺ ക്ലബ്ബുകൾ. ഓട്ടത്തിന് പുറമെ പോട്ടറി വർക്ക്‌ഷോപ്പുകൾ, പെർഫ്യൂം നിർമ്മാണ ക്ലാസുകൾ തുടങ്ങിയ വിനോദ പരിപാടികളും ഇത്തരം ക്ലബ്ബുകൾ സംഘടിപ്പിക്കുന്നുണ്ട്. പര പരമ്പരാഗത സാമൂഹിക വേദികൾക്ക് പകരം, ആളുകൾക്ക് സജീവമായിരിക്കാനും സൗഹൃദങ്ങൾ നിലനിർത്താനും സാധിക്കുന്ന പുതിയ ഇടങ്ങളായി ഇവ മാറിയെന്ന് ’56 റൺ ക്ലബ്’ സഹസ്ഥാപകൻ അരവിന്ദ് ശ്രീകാന്ത് വ്യക്തമാക്കുന്നു. സ്ഥിരത നിലനിർത്താൻ ആരംഭിച്ച ചെറിയ കൂട്ടായ്മകൾ ഇപ്പോൾ പരസ്പരം പിന്തുണയ്ക്കുന്ന ശക്തമായ കമ്മ്യൂണിറ്റികളായി വളർന്നുവെന്ന് ‘എച്ച്.എസ്.ആർ റൺ ക്ലബ്’ സ്ഥാപകൻ ദീക്ഷിത് ഗൗഡ പറയുന്നു.

യുവതലമുറയും റണ്ണിംഗ് കൾച്ചറും

ജോലിസ്ഥലങ്ങൾക്കും നൈറ്റ് ലൈഫുകൾക്കും പുറമെ പുതിയ സോഷ്യൽ സ്‌പേസുകൾ തേടുന്ന യുവാക്കളെയാണ് ഇത്തരം ക്ലബ്ബുകൾ കൂടുതലായി ആകർഷിക്കുന്നത്. ക്ലബ്ബുകളിൽ എത്തുന്നവരിൽ ഭൂരിഭാഗവും 20 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരാണെന്നും, ഡേറ്റിംഗ് ആപ്പുകൾക്കും ഓഫീസുകൾക്കും പുറത്തുള്ള സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നും സംഘാടകർ ചൂണ്ടിക്കാണിക്കുന്നു. ഓട്ടത്തിന് ശേഷമുള്ള കഫേ സന്ദർശനങ്ങളും പ്രഭാത ഭക്ഷണങ്ങളും ബിസിനസ്സ് കണക്ഷനുകൾക്കും പുതിയ തൊഴിൽ അവസരങ്ങൾക്കും വഴിതുറക്കുന്നുണ്ട്.

കാലാവസ്ഥ അനുകൂലമാണെങ്കിലും മികച്ച ഫുട്പാത്തുകളുടെ കുറവും ട്രാഫിക്കും സുരക്ഷാ പ്രശ്നങ്ങളും റണ്ണർമാർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. എങ്കിലും ഗ്രൂപ്പുകളായി ഇറങ്ങുന്നതും പ്രഭാതത്തിൽ തന്നെ ഓട്ടം ആരംഭിക്കുന്നതും സുരക്ഷിതത്വം ഉറപ്പാക്കുന്നു. വെറുമൊരു ഫിറ്റ്‌നസ് എന്നതിലുപരി മാനസികാരോഗ്യത്തിനും കായികക്ഷമതയ്ക്കും ഒരുപോലെ സഹായകരമായ ഈ ഓട്ടങ്ങൾ ആളുകളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.

പ്രഭാത ഓട്ടത്തിനുള്ള മികച്ച സ്ഥലങ്ങൾ

• കബ്ബൺ പാർക്ക് (Cubbon Park)

• ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ (Lalbagh Botanical Garden)

• സാങ്കി റോഡ് (Sankey Road)

• ഇന്ദിരാനഗർ – ദൊംലൂർ (Indiranagar–Domlur)

• എച്ച്.എസ്.ആർ ലേഔട്ട് (HSR Layout)

• അഗര തടാകം (Agara Lake)

• കൈകൊണ്ടനഹള്ളി തടാകം (Kaikondrahalli Lake)

ബെംഗളൂരുവിലെ റൺ ക്ലബ് ഗൈഡ്

• തുടക്കക്കാർക്കായി: നടക്കുന്നവർക്ക് അനുയോജ്യമായതും, വിവിധ വേഗതയിലുള്ള ഗ്രൂപ്പുകളുള്ളതും, സമ്മർദ്ദമില്ലാത്ത അന്തരീക്ഷം നൽകുന്നതുമായ ക്ലബ്ബുകൾ തിരഞ്ഞെടുക്കുക

• സോഷ്യൽ എക്സ്പീരിയൻസിനായി: കഫേ സന്ദർശനം, പ്രഭാതഭക്ഷണം, ഗെയിമുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവ ഉൾപ്പെടുന്ന റണ്ണുകൾ തിരഞ്ഞെടുക്കുക.

• പങ്കാളിത്തം: ചെറിയ ക്ലബ്ബുകളിൽ 30 മുതൽ 50 വരെ ആളുകളും വലിയ വാരാന്ത്യ പരിപാടികളിൽ നൂറിലധികം ആളുകളും പങ്കെടുക്കുന്നു.

• എന്താണ് പ്രതീക്ഷിക്കേണ്ടത്: വാാം അപ്പ് (Warm-up), ഗ്രൂപ്പ് റൺ, കൂൾ ഡൗൺ (Cool-down) എന്നിവയ്ക്ക് ശേഷം പരസ്പരം സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനുമുള്ള സമയം ലഭിക്കും.

• സുരക്ഷാ ടിപ്പ്: രാവിലെ നേരത്തെ തന്നെ ഓട്ടം ആരംഭിക്കുക, ഗ്രൂപ്പുകളായി ഓടുക, സുരക്ഷിതവും പരിചയമുള്ളതുമായ വഴികൾ തിരഞ്ഞെടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts