നിങ്ങളുടെ കുടുംബാംഗം കോവിഡ് -19 ബാധിച്ച് മരിച്ചാൽ നഷ്ടപരിഹാരത്തിന് എങ്ങനെ അപേക്ഷിക്കാം. വിശദമായി വായിക്കാം.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ  (ബിബിഎംപി) കോവിഡ് -19 ബാധിച്ച്  മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമം പ്രഖ്യാപിച്ചു. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശിക്ക് നഷ്ടപരിഹാരം നൽകും. നേരത്തേ, കർണാടക സർക്കാർ കോവിഡ് -19 ബാധിതരുടെ നിയമപരമായ അവകാശികൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 50,000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങൾക്ക് സന്ധ്യ സുരക്ഷാ യോജന പ്രകാരം ഒരു ലക്ഷം രൂപ അധികമായി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി നഷ്ടപരിഹാരം നൽകും.

ബിബിഎംപിയുടെ  അധികാര പരിധിയിൽ വരുന്നവർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന് സെപ്റ്റംബർ 30 നാണ് ബിബിഎംപി അറിയിച്ചത്. ബിബിഎംപിക്ക് കീഴിലുള്ള 198 വാർഡുകളിലുള്ളവർക്ക്  നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. ഇതിനായി നിയമപരമായ അവകാശി ബിബിഎംപി വാർഡ് റവന്യൂ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കോവിഡ് -19 ബാധിതന്റെ പേര്, വിലാസം, മരിച്ചയാളുടെ ആധാർ നമ്പർ, പോസിറ്റീവ് ടെസ്റ്റ് തീയതി, മരിച്ച രോഗിയുടെ ബിയു നമ്പർ, മരണ തീയതി, മരണ കാരണം, മരണ തീയതി, ജനനതീയതി/മരിച്ചയാളുടെ പ്രായം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അപേക്ഷകൻ പൂരിപ്പിക്കണം.

  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ

നിങ്ങളുടെ വാർഡിലുള്ള ബിബിഎംപി വാർഡ് റെവന്യൂ ഓഫീസിന്റെ വിശദാംശങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://218.248.45.169/download/revenue/roarocon.pdf

ഇതിനുപുറമെ, അപേക്ഷകൻ അവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ആധാർ നമ്പർ, റേഷൻ കാർഡ്നമ്പർ, മരിച്ചയാളുമായുള്ള ബന്ധം, ബാങ്ക് പേര്, അക്കൗണ്ട് നമ്പർ, ബാങ്ക് ഐഎഫ് എസ്ഇ കോഡ് എന്നിവപൂരിപ്പിക്കണം. അപേക്ഷയോടൊപ്പം, അപേക്ഷകൻ ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്: കോവിഡ് -19 പോസിറ്റീവ് ഫലം സ്ഥിരീകരിച്ച രേഖ, മരിച്ച രോഗിയുടെ ബിയു നമ്പർ, മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആശുപത്രിയിൽ നിന്നുള്ള മരണ റിപ്പോർട്ട്, മരിച്ചയാളുടെ തിരിച്ചറിയൽ രേഖ, മരിച്ചയാളുടെയും അപേക്ഷകന്റെയും ബിപിഎൽ കാർഡ് (ബാധകമെങ്കിൽ) സന്ധ്യ സുരക്ഷാ യോജന നഷ്ടപരിഹാരത്തിന്), അപേക്ഷകന്റെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി, അപേക്ഷകന്റെ ബാങ്ക്/പോസ്റ്റ് ഓഫീസ് ബുക്ക്എന്നിവ സമർപ്പിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts