കോവിഡ് -19 ദുരിതാശ്വാസത്തിനായി അപേക്ഷ ക്ഷണിച്ച്‌ ബിബിഎംപി

ബെംഗളൂരു: സെപ്റ്റംബറിൽ സംസ്ഥാന  സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, മരിച്ചവരുടെ ബന്ധുക്കൾക്ക് കോവിഡ് -19 ദുരിതാശ്വാസം ലഭിക്കുന്നതിനുള്ള  അപേക്ഷകൾ സമർപ്പിക്കാൻ ബിബിഎംപിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള 50,000 രൂപയും198 വാർഡുകളിലെയും റവന്യൂ ഓഫീസുകളിൽ നിന്ന് ശേഖരിക്കാമെന്ന് ബിബിഎംപി ആരോഗ്യ വിഭാഗം ശനിയാഴ്ച വ്യക്തമാക്കി. സെപ്റ്റംബർ 30 നാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

കോവിഡ് പോസിറ്റീവ് റിപ്പോർട്ട്, ബിയു നമ്പർ, മരണ സർട്ടിഫിക്കറ്റ്, മരിച്ചയാളുടെയും അപേക്ഷകന്റെയുംആധാർ കാർഡ് വിശദാംശങ്ങൾ, മരിച്ചയാളുടെയും അപേക്ഷകന്റെയും ബിപിഎൽ കാർഡ് വിശദാംശങ്ങൾ, അപേക്ഷകന്റെ ബാങ്ക് പാസ്ബുക്ക് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകൻ മരിച്ചയാളുടെ ഭർത്താവോ ഭാര്യയോ അല്ലെങ്കിൽ, മറ്റ് കുടുംബാംഗങ്ങളിൽ നിന്നുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts