പെറ്റമ്മയെയും അനിയത്തിയെയും പിടിച്ചുകൊടുത്തു; ബെംഗളൂരുവിനെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം പുറത്ത്

ബെംഗളൂരു: സീഗെഹള്ളിയിൽ കഴിഞ്ഞ ജൂൺ 22-ന് നടന്ന് രാജ്യത്തെ തന്നെ ഞെട്ടിച്ച കുടുംബത്തിലെ മൂന്നുപേരുടെ ക്രൂരമായ കൊലപാതക കേസിൽ മകൾ ശ്വേതയ്ക്കും കാമുകൻ കെന്നത്തിനുമെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കെ.ആർ പുരം പോലീസ് സിറ്റി കോടതിയിൽ സമർപ്പിച്ച 2,085 പേജുകളുള്ള വിശദമായ കുറ്റപത്രത്തിൽ 110 സാക്ഷികളുടെ മൊഴികളും നിർണായക തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന കടബാധ്യതകളെ ചൊല്ലിയുള്ള തർക്കങ്ങളും സാമ്പത്തിക ബാധ്യതകളും പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളെയും അനിയത്തിയെയും വധിക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയത് എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കാൻ സഹായിച്ചതും ശ്വേതയാണെന്നും കെന്നത്താണ് ആക്രമണം നേരിട്ട് നടത്തിയത് എന്നും പോലീസ് പറയുന്നു. കേസിൽ ശ്വേത നേരിട്ട് കുത്തിപ്പരിക്കേൽപ്പിച്ചില്ലെങ്കിലും ഇരകളെ അക്രമിയുടെ മുന്നിൽ അനങ്ങാൻ കഴിയാത്തവിധം പിടിച്ചുവെച്ചതും കൃത്യത്തിന് വഴിയൊരുക്കിയതും ഇവരാണ്. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് ശ്വേത ഓൺലൈൻ വഴി കത്തി വാങ്ങുകയും ചെയ്തിരുന്നു. അമ്മ മുത്തുലക്ഷ്മിയെ കെന്നത്ത് ആക്രമിക്കുമ്പോൾ ശ്വേതയാണ് അവരെ പിടിച്ചുവെച്ചത്. ഇത് കണ്ടു ഭയന്ന് നിലവിളിച്ച അനിയത്തി സുപ്രിയയെ ശ്വേത തടഞ്ഞു നിർത്തുകയും തുടർന്ന് കെന്നത്ത് അക്രമിക്കുകയുമായിരുന്നു.

പിന്നീട് ഫ്ലാറ്റിലെത്തിയ അച്ഛൻ സോമസുന്ദരത്തിനെയും ഇരുവരും ചേര്ന്ന് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും ഫ്ലാറ്റിന് പുറത്തേക്ക് ഓടിയെത്തിയ സോമസുന്ദരം അയൽക്കാരോട് മകളുടെയും കാമുകന്റെയും പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആശുപത്രിയിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ ഈ അവസാന മൊഴിയാണ് കേസിൽ ശ്വേതയ്ക്കും കെന്നത്തിനുമെതിരെ ഏറ്റവും നിർണായകമായ തെളിവായി മാറിയത്. സംഭവത്തിന് ശേഷം പുതുച്ചേരിയിലേക്ക് കടന്ന ശ്വേതയെ അവിടെ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts