ഇത് പുതിയ മോഡലാണോ?’; ‘അതെ’ എന്ന് മറുപടി പറഞ്ഞതും യുവതിക്ക് നഷ്ടപ്പെട്ടത് ഐഫോൺ

ഗ്രേറ്റർ നോയിഡ: പുതിയ ഫോണാണോ എന്ന് ചോദിച്ചു ഉറപ്പുവരുത്തിയ ശേഷം യുവതിയുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞ് ബൈക്ക് സംഘം. ഗ്രേറ്റർ നോയിഡ വെസ്റ്റിൽ ജോലിക്ക് പോകാനായി ഇ-റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ശുഭി ഭണ്ഡാരി എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.

ഓൺലൈൻ പേയ്മെന്റ് നടത്തുന്നതിനായി യുവതി ഫോൺ പുറത്തെടുത്ത സമയത്താണ് ഹെൽമറ്റ് ധരിച്ച രണ്ടുപേർ ബൈക്കിൽ ഇ-റിക്ഷയ്ക്ക് അടുത്തെത്തിയത്. ആദ്യം ഒരു വിലാസം ചോദിച്ച ഇവർ, പിന്നീട് യുവതിയുടെ കയ്യിലിരുന്ന ഫോണിലേക്ക് ശ്രദ്ധിക്കുകയും “ഇത് പുതിയ ഐഫോൺ ആണോ?” എന്ന് ചോദിക്കുകയുമായിരുന്നു. യുവതി ‘അതെ’ എന്ന് മറുപടി നൽകിയ ഉടൻ തന്നെ പ്രതികൾ ഫോൺ തട്ടിയെടുത്ത് അതിവേഗത്തിൽ കടന്നുകളഞ്ഞു.

മൂന്ന് ദിവസം മുമ്പാണ് 1,64,900 രൂപയോളം വിലമതിക്കുന്ന ഐഫോൺ 18 പ്രോ വാങ്ങിയതെന്ന് യുവതിയുടെ ഭർത്താവ് സാകേത് ഗുപ്ത വ്യക്തമാക്കി. ഫോൺ വാങ്ങിയതിന്റെ അൺബോക്സിങ് വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രധാന റോഡുകളിൽ പൊലീസിന്റെ സാന്നിധ്യമില്ലാത്തതാണ് ഇത്തരം കവർച്ചാ സംഘങ്ങൾക്ക് താവളമൊരുക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts