എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 3 യുവാക്കള്‍ക്ക് വധശിക്ഷ

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 3 യുവാക്കള്‍ക്ക് വധശിക്ഷ

ബെംഗളൂരു എട്ടു വയസ്സുകാരിയെ കുട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ മൂന്നു യുവാക്കള്‍ക്കു വധശിക്ഷ നല്‍കാനുള്ള കീഴ്‌ക്കോടതി വിധി ശരിവച്ച് കര്‍ണാടക ഹൈക്കോടതി,

ജാര്‍ഖണ്ഡ് സ്വദേശി മനീഷ് തിരക്കി, മധ്യപ്രദേശ് സ്വദേശികളായ ജയ്ബാന്‍ ആദിവാസി, മുകേഷ് സിങ് എന്നിവരെയാണു ശിക്ഷിച്ചത്.

വാമഞ്ചൂരിലെ ഓട്ടുകമ്പനിക്കു സമീപം 2021 നവംബര്‍ 21ന് ആയിരുന്നു സംഭവം. ഓട്ടുകമ്പനി ജോലിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞു മനീഷ് തിരക്കി തന്റെ മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, മറ്റു രണ്ടു പ്രതികളും പീഡിപ്പിച്ചതോടെ പെണ്‍കുട്ടി മരിച്ചു. പ്രതികള്‍ മൃതദേഹം സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ചു.
മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഫൊറന്‍സിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts