ബെന്നിഗനഹള്ളി – കസ്തൂരി നഗര്‍ റെയില്‍വേ അടിപ്പാത ഈ മാസം തുറക്കും

ബെഗളുരു: ബെന്നിഗനഹള്ളിയെയും കസ്തൂരിനഗറിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ അടിപ്പാത ഈ മാസം അവസാനത്തോടെ ഗതാഗതത്തിന് പൂര്‍ണ മായി തുറക്കും. കഴിഞ്ഞ ജൂണിലാണ് പഴയ അടിപ്പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്.

സബേര്‍ബന്‍, മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ദക്ഷിണ പശ്ചിമ റെയില്‍വേയാണ് അടിപ്പാത നവീകരിച്ചത്.

ബെന്നിഗനഹള്ളി മേഖലയില്‍ നിന്ന് ഓള്‍ഡ് മദ്രാസ് റോഡിലേക്ക് പ്രവേശിക്കാനുള്ള റോഡിലെ അടിപ്പാതയില്‍ തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരമായി കൂടുതല്‍ ഓടകള്‍ ഉള്‍പ്പെടെ നിര്‍മിച്ചിട്ടുണ്ട്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

കെങ്കേരി -ദൊഡ്ഡ ആല്‍മര റോഡിലെ രാമോഹള്ളി റെയില്‍ വേ ഗേറ്റ് അടിപ്പാത നിര്‍മാണവും പുരോഗമിക്കുകയാണ്.

4 വരി അടിപ്പാതയുടെ നിര്‍മാ ണം പൂര്‍ത്തിയായി, റോഡിന്റെ നിര്‍മാണമാണ് ഇനി അവശേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts