സംസ്ഥാനത്ത് അമുൽ-നന്ദിനി പോര് ഇനി ഐപിഎല്ലിൽ; കാരണം ഇത്

അമുൽ-നന്ദിനി വിപണി മത്സരം ഇനി ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (ഐപിഎൽ). ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടി’ ലീഗായ ഐപിഎല്ലിൽ കഴി‍ഞ്ഞ തവണ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) സ്പോൺസർ ചെയ്തത് ഗുജറാത്ത് കമ്പനിയായ അമുൽ ആയിരുന്നു. 2026ലെ ഐപിഎല്ലിൽ ആർസിബിയുടെ ‘ഒഫിഷ്യൽ പാർട്ണർ’ ആകാനുള്ള ടെൻഡർ നന്ദിനി സമർപ്പിച്ചു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ പാലുൽപന്ന ബ്രാൻഡായ അമുലിന്റെ കർണാടകയിലെ പ്രവേശനം കോൺഗ്രസും ബിജെപിയും തമ്മിലെ വാക്പോരിന് ഇടയാക്കിയിരുന്നു. ജെഡിഎസും കർണാടക സർക്കാരിനെ നയിക്കുന്ന കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ബെംഗളൂരു മെട്രോയുടെ 10 സ്റ്റേഷനുകളിൽ…

Read More

മൂന്ന് കുട്ടികളുടെ അമ്മയുമായി പ്രണയം: രാത്രി സന്ദർശനത്തിനെത്തിയതോടെ ഭർത്താവ് കെട്ടിയിട്ടടിച്ചു

ബെംഗളൂരു : ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിൽ, മൂന്ന് കുട്ടികളുടെ അമ്മയുമായി നാല് വർഷമായി അവിഹിത ബന്ധം പുലർത്തിയിരുന്ന യുവാവിനെ സ്ത്രീയുടെ ഭർത്താവും സഹോദരനും ചേർന്ന് മാരകമായി ആക്രമിച്ചു . കരോഷി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്, ഇരയെ ചിക്കോടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യക്സംബ പട്ടണത്തിലെ അക്ഷയ കല്ലടഗി എന്ന യുവാവ് വിവാഹിതയായ ഒരു സ്ത്രീയുമായി നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. രാത്രിയിൽ കാണണമെന്ന് സ്ത്രീ അക്ഷയ് യോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതനുസരിച്ച് അക്ഷയ് അവരെ കാണാൻ പോയി. വഴിയിൽ അക്ഷയ് യെ…

Read More

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ

സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ മാധ്യമങ്ങൾ നടത്തുന്നു. പരസ്യത്തിന്റെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ എത്തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ജയസൂര്യ വ്യക്തമാക്കി. രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാൽ ഏഴാം തീയതി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്താക്കുന്നു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. കേസിൽ ജയസൂര്യയുടെ ഭാര്യ സരിതയുടേയും മൊഴി എടുത്തിരുന്നു.

Read More

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പിറന്നാൾ ദിനത്തിൽ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ഒന്നാം പിറന്നാൾ ദിനത്തിൽ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി കുഞ്ഞ് എമിലിയ മടങ്ങി. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെ മകൾ എമിലിയ ആണ് മരിച്ചത്. ബുധനാഴ്ച നടന്ന അപകടത്തിന് പിന്നാലെ വ്യാഴാഴ്ചയായിരുന്നു കുഞ്ഞിന്റെ ഒന്നാം ജന്മദിനം. ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപമായിരുന്നു അപകടം. റിൻസിയുടെ വീട്ടിൽ നിന്നും എരവിമംഗലത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എമിലിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്.

Read More

നടന്നിട്ട് പോയ മതി എന്ന് ജിബിഎ !!!! നടന്ന് നടപ്പാതയുടെ ഉറപ്പ് പരിശോധിച്ച് നഗരവാസികള്‍; ‘ബെംഗളൂരു വാക്കളൂരുവിന് മികച്ച പ്രതികരണം

ബെംഗളുരു: നടപ്പാതകള്‍ നടക്കാന്‍ യോഗ്യമാണോയെന്നറിയാന്‍ ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജിബിഎ) നഗരവാസികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ‘ബെംഗളൂരു വാക്കളൂരുവിന് മികച്ച പ്രതികരണം. ഇന്നലെ ആര്‍വി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാരംഭിച്ച് സാന്‍ഡല്‍ സ്റ്റോപ് ഫാക്ടറി മെട്രോ സ്റ്റേ ഷന് സമീപത്തെ ഒറിയോണ്‍ മാള്‍ വരെ 26 കിലോമീറ്ററാണ് ഒട്ടേറെ നഗരവാസികള്‍ നടപ്പാതകളിലൂടെ നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ആവേശത്തോടെ പങ്കെടുത്തു. സുരക്ഷിതവും നടക്കാന്‍ യോഗ്യവുമായ നടപ്പാതകളുടെ ആവശ്യം ഉയര്‍ത്തിക്കാട്ടിയാണു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 7ന് ആരംഭിച്ച നടത്തം വൈകിട്ട് നാലോടെ സമാപിച്ചു. ഇതിനിടെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം…

Read More

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന ആരോപണവുമായി കുടുംബം

എറണാകുളം: വടക്കൻ പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കൾ. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 30കാരിയായ കാവ്യമോൾ മരിച്ചത്. ഡോൺബോസ്കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നോർത്ത് പറവൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ടാമത്തെ പ്രസവത്തിനായാണ് കാവ്യമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24നായിരുന്നു പ്രസവം. പകൽ 12.50നാണ് കുഞ്ഞുപിറന്നത്. പിന്നാലെ കാവ്യക്ക് അമിത രക്തസ്രാവമുണ്ടെന്നും രക്തസ്രാവം നിൽക്കാത്തതിനാൽ ഗർഭപാത്രം നീക്കം ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു. ഇത് അനുസരിച്ച് കുടുംബം സമ്മതം…

Read More

ഇന്ത്യയ്ക്ക് ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം; തിയതി പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്

ഡല്‍ഹി: ഇന്ത്യയ്ക്ക് ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15-ന് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യം അടുത്ത വര്‍ഷം ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ ട്രാക്കില്‍ ഓടുന്നതിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് എന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്. വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേ ഭാരതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കായി അഭ്യര്‍ത്ഥനകള്‍ വരുന്നുണ്ട്. മിക്കവാറും എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലൂടെ വന്ദേഭാരത് ട്രെയിനുകള്‍ ഓടണമെന്നാണ് ആഗ്രഹിക്കുന്നത്. അതേ…

Read More

വെളിവില്ലാതെ റോഡിലൂടെ നടക്കരുത്ത്; ബൈക്കിൽ വരുന്ന സംഘം മൊബൈൽ ഫോൺ തട്ടിയെടുത്ത് നിമിഷങ്ങൾക്കുള്ളിൽ ഓടി രക്ഷപ്പെടുന്നത് പതിവാകുന്നു

ബെംഗളൂരു: റോഡരികിൽ ഫോണിൽ സംസാരിക്കുമ്പോൾ അത്യാവിശം ശ്രദ്ധിക്കണം. നഗരത്തിൽ ഉൾപ്പെടെ മൊബൈൽ ഫോൺ മോഷ്ടാക്കളുടെ ഒരു സംഘം സജീവം. ബൈക്കുകളിൽ വരുന്ന കള്ളന്മാർ കാൽനടയാത്രക്കാരുടെ മൊബൈൽ ഫോണുകൾ നിമിഷങ്ങൾക്കുള്ളിൽ തട്ടിയെടുത്ത് ഓടിപ്പോകുന്നതാണ് ഇവരുടെ പതിവ് . ബില്ലിനകോട്ട് ഗ്രാമത്തിലും സമാനമായ സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Read More

പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഒറ്റ രാത്രി കൊണ്ട് കോടിപതികളായി കടവന്ത്ര ഔട്‌ലെറ്റ്

തിരുവനന്തപുരം∙ പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ 31ന്റെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വി‍ൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി. വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്.…

Read More

തർക്കത്തിനിടെ കാമുകിയായ യുവതിയെ കൊന്ന് കൊക്കയിലിട്ട് താലി കൊറിയറായി ഭർത്താവിനയച്ച് യുവാവ്

സേലം: പ്രണയിനിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരൻ പൊലീസ് പിടിയിൽ. സുമതി എന്ന 25 കാരിയെയാണ് ജി വെങ്കടേഷ് ദാരുണമായി കൊലപ്പെടുത്തിയത്. ഡിസംബർ 23ന് സേലത്തെ യേർക്കാട് എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹിതയായിരുന്ന സുമതി ഭർത്താവിൽനിന്നും വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു. ഇതിനിടെ ഇൻസ്റ്റഗ്രാം വഴി വെങ്കടേഷുമായി പ്രണയത്തിലായി. ഡിസംബർ 23ന് യേർക്കാട് വെച്ച് ഇരുവരും കാണാൻ തീരുമാനിച്ചു. എന്നാൽ ഇവിടെവെച്ച് ഇരുവരും വാക്കേറ്റത്തിലെത്തി. സംസാരിക്കുന്നതിനിടെ സുമതിക്ക് ഒരു ഫോൺ കോൾ വന്നത് വെങ്കടേഷ് ചോദ്യം ചെയ്തതാണ് തർക്കത്തിലും കൊലപാതകത്തിലേക്കും നയിച്ചത്.

Read More
Click Here to Follow Us