സംസ്ഥാനത്ത് അമുൽ-നന്ദിനി പോര് ഇനി ഐപിഎല്ലിൽ; കാരണം ഇത്

അമുൽ-നന്ദിനി വിപണി മത്സരം ഇനി ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (ഐപിഎൽ). ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടി’ ലീഗായ ഐപിഎല്ലിൽ കഴി‍ഞ്ഞ തവണ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) സ്പോൺസർ ചെയ്തത് ഗുജറാത്ത് കമ്പനിയായ അമുൽ ആയിരുന്നു. 2026ലെ ഐപിഎല്ലിൽ ആർസിബിയുടെ ‘ഒഫിഷ്യൽ പാർട്ണർ’ ആകാനുള്ള ടെൻഡർ നന്ദിനി സമർപ്പിച്ചു.

ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ പാലുൽപന്ന ബ്രാൻഡായ അമുലിന്റെ കർണാടകയിലെ പ്രവേശനം കോൺഗ്രസും ബിജെപിയും തമ്മിലെ വാക്പോരിന് ഇടയാക്കിയിരുന്നു. ജെഡിഎസും കർണാടക സർക്കാരിനെ നയിക്കുന്ന കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ബെംഗളൂരു മെട്രോയുടെ 10 സ്റ്റേഷനുകളിൽ അമുലിന്റെ കിയോസ്കുകൾ തുറക്കാൻ അനുവദിച്ചതായിരുന്നു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അമുലിന്റെ കർണാടക പ്രവേശനം ചൂടൻ വിഷയമായിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്

കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പാലുൽപന്ന ബ്രാൻഡാണ് നന്ദിനി. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ നന്ദിനിക്ക് 8 മെട്രോ സ്റ്റേഷനുകളിൽ കിയോസ്ക് തുറക്കാൻ അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആർസിബിയുടെ സ്പോൺസർ ആകാനുള്ള ശ്രമവും ആരംഭിച്ച് നന്ദിനി മത്സരം കടുപ്പിക്കുന്നത്. ഇക്കാര്യം കെഎംഎഫ് മാനേജിങ് ഡയറക്ടർ ബി. ശിവസ്വാമി സ്ഥിരീകരിച്ചെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ക്ഷീരമേഖലയിൽ നന്ദിനി എന്നപോലെ, ഐപിഎല്ലിൽ കർണാടകയെ പ്രതിനിധീകരിക്കുന്ന ടീമാണ് ആർസിബി. ടീമുമായി സഹകരിക്കുന്ന നന്ദിനിയെ ഉത്തർപ്രദേശ്, ഡൽഹി, മുംബൈ തുടങ്ങി കൂടുതൽ വിപണികളിലേക്ക് പ്രചരിപ്പിക്കുന്നതിന് സഹായിക്കുമെന്ന് കെഎംഎഫ് കരുതുന്നു. ആർസിബിയുടെ ശക്തമായ സോഷ്യൽ മീഡിയ ഫോളോവർ ബാഹുല്യവും നേട്ടമാകും. പ്രമോഷനുകൾക്കായി വിരാട് കോലിയെയും ടീമിലെ മറ്റ് രണ്ട് പ്രമുഖ താരങ്ങളെയും ഒപ്പംചേർക്കാനും നന്ദിനി ഉന്നമിടുന്നു.

  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

അതേസമയം, കഴിഞ്ഞ തവണ ഐപിഎല്ലിൽ അമുൽ 9 ടീമുകളുടെ പാർട്ണർമാരായിരുന്നു. ഇക്കുറി ഏതൊക്കെ ടീമിനൊപ്പമാകും സഹകരിക്കുകയെന്ന് അമുൽ വൈകാതെ പ്രഖ്യാപിക്കും. ആർസിബിയുമായി സഹകരിക്കുന്നതിലൂടെ, നന്ദിനിക്ക് ഉൽപന്നങ്ങളുടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള പ്രമോഷനുകളിൽ ആർസിബിയുടെ പേര്, ലോഗോ എന്നിവ പായ്ക്കറ്റുകളിൽ ഉൾപ്പെടെ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. ആർസിബിയുടെ ഹോം മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ കിയോസ്കുകൾ സ്ഥാപിക്കാനും നന്ദിനി ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കെഎംഎഫ് കായികമേഖല വഴി ബ്രാൻഡ് പ്രമോഷൻ സമീപകാലത്ത് കൂട്ടുന്നതായാണ് കാണുന്നത്. ടി20 ക്രിക്കറ്റ് വേൾഡ്കപ്പിൽ സ്കോട്‍ലൻഡ്, അയർലൻഡ് ടീമുകളുടെ സ്പോൺസർമാരായിരുന്നു. പ്രൊ കബഡി ലീഗ്, ഐഎസ്എൽ എന്നിവയുടെ സെൻട്രൽ സ്പോൺസർമാരുമായി. മാർച്ച് 26 മുതൽ മേയ് 31 വരെയാണ് ഇക്കുറി ഐപിഎൽ. 19-ാം എഡിഷനാണിത്. 2025ലെ ഐപിഎല്ലിലാണ് ആർസിബി ആദ്യമായി ചാംപ്യന്മാരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us