ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പിറന്നാൾ ദിനത്തിൽ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ഒന്നാം പിറന്നാൾ ദിനത്തിൽ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി കുഞ്ഞ് എമിലിയ മടങ്ങി.

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെ മകൾ എമിലിയ ആണ് മരിച്ചത്.

ബുധനാഴ്ച നടന്ന അപകടത്തിന് പിന്നാലെ വ്യാഴാഴ്ചയായിരുന്നു കുഞ്ഞിന്റെ ഒന്നാം ജന്മദിനം.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപമായിരുന്നു അപകടം. റിൻസിയുടെ വീട്ടിൽ നിന്നും എരവിമംഗലത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ എമിലിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts