ഈ കാര്യങ്ങൾ ശ്രദ്ധിക്കു; ഫെബ്രുവരി 1 മുതൽ ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ പുതിയ മാറ്റം;

ഫെബ്രുവരി 1 മുതൽ ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ പുതിയ മാറ്റം ന്യൂഡൽഹി: കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്കുള്ള ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ സുപ്രധാന മാറ്റവുമായി ദേശീയ പാത അതോറിറ്റി. നിലവിൽ നിർബന്ധമായിരുന്ന നോ യുവർ വെഹിക്കിൾ പ്രക്രിയ ഫെബ്രുവരി 1 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചു. ഫാസ്‌ടാഗ് എടുത്ത ശേഷം വാഹന ഉടമകൾ നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഈ നീക്കം. പുതിയ ഫാസ്‌ടാഗുകൾക്ക് ഇനിമുതൽ പതിവ് കെവൈവി (KYV) പരിശോധനകൾ ഉണ്ടാകില്ല. നിലവിലുള്ള ടാഗുകൾക്കും ഇത് ബാധകമാണ്. ടാഗ് തെറ്റായ രീതിയിൽ ഒട്ടിക്കുകയോ, ദുരുപയോഗം…

Read More

ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകൾക്ക് പൂർണ്ണ സുരക്ഷാ സംവിധാനം! ; ജീവൻരക്ഷ മാർഗങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: അടുത്തിടെ സ്വകാര്യ രാത്രി സർവീസ് ബസുകളിൽ തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത് നിരപരാധികളായ യാത്രക്കാരുടെ ജീവൻ പൊലിയാൻ കാരണമായി. ഇതിൽ നിന്ന് ജാഗ്രത പാലിച്ച കെഎസ്ആർടിസി കോർപ്പറേഷൻ അത്യാധുനിക അഡാസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ, അംബരി ഉത്സവ്, അംബരി 2.0 ബസുകളി ലാണ് അത്യാധുനിക സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഒന്നാമതായി, അംബരി ഉത്സവ് എസി സ്ലീപ്പർ ബസുകളിൽ സ്ഥാപിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ പരിശോധിച്ചാൽ, ഡ്രൈവർ സീറ്റിനടുത്ത് ഒരു ഡാഷ് ക്യാം സ്ഥാപിച്ചിട്ടുണ്ട്. ബസ് അപകടത്തിന്റെ കാരണം കണ്ടെത്താൻ ഈ ക്യാമറ…

Read More

ബെംഗളൂരു വാഹനമോടിക്കുന്നവർക്ക് സന്തോഷവാർത്ത: ആറ് വർഷമായി അടച്ചിട്ടിരുന്ന റോഡ് വീണ്ടും തുറന്നു; ഗതാഗതം കുറയും

ബെംഗളൂരു: ബെംഗളൂരുവിലെ എംജി റോഡിനെയും കബ്ബൺ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എംജി റോഡ് മെട്രോ സ്റ്റേഷന്റെ ഭൂഗർഭ ജോലികൾക്കായി കബ്ബൺ റോഡിനും എംജി റോഡിനും ഇടയിലുള്ള കാമരാജ് റോഡ് 2019 ജൂൺ 15 മുതൽ താൽക്കാലികമായി അടച്ചിരുന്നു. കൃത്യം ആറ് വർഷത്തിന് ശേഷം , പണി പൂർത്തിയായതിനെത്തുടർന്ന് ഇപ്പോൾ വാഹന ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുകൊടുത്തു. കൊമേഴ്‌സ്യൽ സ്ട്രീറ്റിനും ബ്രിഗേഡ് റോഡിനും ഇടയിലുള്ള ഗതാഗത പ്രശ്‌നത്തിന് ഇത് ഒരു ബ്രേക്ക് നൽകും. കുറച്ചു ദിവസങ്ങളായി ഒറ്റവരി ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും, വാഹനമോടിക്കുന്നവർ ഇരുവശങ്ങളിലേക്കുമുള്ള…

Read More

ഇന്ന് മുതൽ 10 വരെ ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 66/11 കെവി ഹെന്നൂർ റോഡ് സബ് സ്റ്റേഷന്റെ പല പ്രദേശങ്ങളിലും ജനുവരി 3 ശനിയാഴ്ച മുതൽ ജനുവരി 10 വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു . വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ ഹെന്നൂർ റോക്ക്, സമുദ്രിക എൻക്ലേവ്, ഗ്രേസ് ഗാർഡൻ, ക്രൈസ്റ്റ് ജയന്തി കോളേജ്, കെ. നാരായൺപൂർ, ബിലി ഷിവാലെ, ആശാ ടൗൺഷിപ്പ്, ഐശ്വര്യ ലേഔട്ട്, മാരുതി ടൗൺഷിപ്പ്, നാഗർഗിരി ടൗൺഷിപ്പ്, കെ. നാരായൺപൂർ ക്രോസ്,…

Read More

ഒരാഴ്ചക്കകം പിജി, ഹോസ്റ്റലുകളിൽ സുരക്ഷ ഒരുക്കണം; ഇല്ലങ്കിൽ പൂട്ട് വീഴും

ബെംഗളൂരു: പേയിങ് ഗസ്റ്റ് സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, സര്‍വീസ് അപാര്‍ട്‌മെന്റുകള്‍ എന്നിവയില്‍ 7 ദിവസത്തിനുള്ളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നു ബെംഗളുരു ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ നിര്‍ദേശിച്ചു. കുന്ദലഹള്ളിയിലെ പിജിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പിജികളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാവീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. മതിയായ രേഖകള്‍ ഹാജരാകാത്ത സ്ഥാപനങ്ങള്‍ അടച്ചു പുട്ടും.

Read More

ഫ്ലാറ്റിന് അര്‍ഹത 90 കുടുംബങ്ങള്‍ക്ക്; കയ്യേറ്റക്കാര്‍ക്കു തീവ്രവാദികളുമായി ബന്ധം!! പൗരത്വ പരിശോധന തേടി ബിജെപി

flat jcb

ബെംഗളുരു: അനധികൃത കയ്യേറ്റം ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ വീട് ഒഴിപ്പിച്ച ഇരുനൂറോളം കുടുംബങ്ങളില്‍ 90 പേര്‍ക്കാണു ഫ്ലാറ്റിന് അര്‍ഹതയെന്ന് സര്‍വേയില്‍ കണ്ടെത്തി. ഇവര്‍ പ്രദേശത്തു തന്നെ ഉള്ളവരാണെന്നും മന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി. അതിനിടെ, യെലഹങ്ക ഫക്കീര്‍ കോളനിയില്‍ താമസിച്ചവരുടെ പൗരത്വ പരിശോധന നടത്തണമെന്നും അനധികൃത കയ്യേറ്റത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കയ്യേറ്റക്കാര്‍ക്കു തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു.

Read More

ഇന്റര്‍സിറ്റി ഇത്തിരികൂടി ഇഴയും; കന്റോണ്‍മെന്റില്‍ എത്തുക ഈ സമയത്ത്

ബെംഗളുരു: സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് എക്‌സ്പ്രസിലേക്ക് തരം താഴ്ത്തിയ എറണാകുളം-കെഎ സ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി പ്രതിദിന ട്രെയിന്‍ (16378) ഇനി കന്റോണ്‍മെന്റിലെത്തുക ഒരു മണിക്കൂര്‍ വൈകിമാത്രം. വൈകിട്ട് 7.18നു പകരം ഇനി 8.13ന് മാത്രമേ എത്തുകയുള്ളൂ. വൈകിട്ട് 7.30ന് അവസാന സ്‌റ്റേഷനായ കെഎസ്ആറിലെത്തിയിരുന്ന ട്രെയിന്‍ രാത്രി ഒന്‍പതിനാണ് ഇനി എത്തുക. ലേക്ക് തന്നെ മാറ്റുന്നതോടെ കന്റോണ്‍മെന്റിലെ സ്റ്റോപ് പു നരാരംഭിക്കും. കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍ നവീകര ണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് ഇന്റര്‍സി റ്റിയുടെ സര്‍വീസ് എസ്എംവിടി യിലേക്ക് മാറ്റിയത്. നിലവില്‍ ബയ്യപ്പനഹള്ളി…

Read More

രാവിലെ മുതൽ താമരശ്ശേരി ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്

താമരശ്ശേരി: അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ അനുമതിയുള്ളൂ.…

Read More

നാട്ടുകാരുടെ കഥകൾ കേട്ട് കേട്ട് ചാറ്റ് ജിപിടിയ്ക്കും ‘സ്ട്രെസ്’; സമ്മർദം കുറയ്ക്കാൻമെഡിറ്റേഷൻ വേണമെന്ന് പഠനം

ഡൽഹി: സമ്മർദം കുറയ്ക്കാൻ മനുഷ്യർ പരീക്ഷിക്കുന്ന വഴികൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും വേണ്ടിവരുമെന്ന് പഠനം. വൈകാരികമായി തളർത്തുന്ന കാര്യങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്ര ജേണലായ ‘നേച്ചറിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റംവരികയും അവ തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ. പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്ക’ വർധിച്ചതായി ഗവേഷകർ കണ്ടെത്തി. എന്നാൽ, ശ്വസന വ്യായാമങ്ങളും മെഡിറ്റേഷൻ…

Read More

പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകി; 10 വർഷം കാത്തിരുന്ന് കിട്ടിയ 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ കുറഞ്ഞതോടെ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി കൊടുത്തു. പത്ത് വർഷം കാത്തിരിപ്പിന് ശേഷം ജനിച്ച ആൺകുഞ്ഞിന് ദാരുണാന്ത്യം. കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിലാണ് അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചത്. കുഞ്ഞു നഷ്ടമായ വേദനയിലാണ് ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾ. മധ്യപ്രദേശിലെ ഇൻഡോറിൽ പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നത് മൂലമുണ്ടായ ദുരന്തത്തിൽ ഒടുവിലത്തെ മരണമാണ് ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ്. കുഞ്ഞിന് അമ്മയുടെ മുലപ്പാൽ തികയാതെ വന്നതോടെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് പാക്കറ്റ് പാലിൽ പൈപ്പ്…

Read More
Click Here to Follow Us