നാഗേന്ദ്രയുടെ അനുയായികളുടെ വീട്ടില്‍ റെയ്ഡ്

raid police ed

ബെംഗളുരു: പട്ടികവര്‍ഗ വികസന കോര്‍പറേഷനിലെ 187 കോടി രൂപയുടെ ഫണ്ട് തിരിമറിയെ തുടര്‍ന്നു രാജിവച്ച മുന്‍ മന്ത്രി ബി. നാഗേന്ദ്രയുടെ അനുയായികളുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി. കഴിഞ്ഞ മാസം നാഗേന്ദ്രയുടെ 8.07 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. അറസ്റ്റിലായ നാഗേന്ദ്ര ജാമ്യത്തിലാണിപ്പോള്‍.

Read More

തൊണ്ടിമുതൽ തിരിമറി കേസിൽ 19 വർഷങ്ങൾക്ക് ശേഷം വിധി: മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ

തിരുവനന്തപുരം: ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജു കുറ്റക്കാരമെന്ന് കോടതി. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ വരെ ആൻ്റണി രാജുവിനെതിരെ തെളിഞ്ഞതായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു. മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണ്. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ…

Read More

വിൻസോയുടെ 192 കോടി മരവിപ്പിച്ചു

ബെംഗളുരു: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ വിൻ സോയുടെ അക്കൗണ്ടിങ് സ്ഥാപനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനു പിന്നാലെ 192 കോടി രൂപ മരവിപ്പി ച്ചു. നവംബറിലും വിൻസോയുടെ ഓഫിസുകളിലും ഡയറക്ടറുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കമ്പനി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്വത്ത് മരവിപ്പിച്ചത്.

Read More

കര്‍ണാടക ആര്‍ടിസി സമരം: എസ്മ കാലാവധി നീട്ടി

ബെംഗളുരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമര രംഗത്തിറങ്ങുന്നതോടെ അവശ്യ സേവന സംരക്ഷണ നിയമത്തിന്റെ (എസ്മ ) കാലാവധി സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും.  

Read More

ഇന്ത്യയിലുള്ള 1.27 കോടി ഗിഗ് തൊഴിലാളികൾക്ക് ആശ്വസം; പുതിയ സാമൂഹിക സുരക്ഷാ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

swiggy

സാമൂഹിക സുരക്ഷാ കോഡിന് കീഴിൽ കേന്ദ്രം പുതിയ നിയമങ്ങൾ തയ്യാറാക്കുന്നതായി റിപ്പോർട്ട്. കുറഞ്ഞ കാലയളവിൽ ജോലി ചെയ്താൽ പോലും ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിൽ 1.27 കോടി ഗിഗ് തൊഴിലാളികൾ ഉണ്ട്. 2030 ആകുമ്പോഴേക്കും ഇത് 2.35 കോടിയായി വളരുമെന്നാണ് നിതി ആയോഗിന്റെ പ്രവചനം. ഇത്തരം തൊഴിലാളികളെ തരംതിരിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഇത് പ്രധാന ചുവടുമാറ്റമായി കണക്കാക്കുന്നു. വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ…

Read More

യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. അഡ്വ. അഞ്ജിത ബി പിള്ളയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസായിരുന്നു. ഇന്ന് വൈകീട്ട് ആറര മണിയോടെയായിരുന്നു വീട്ടിലെ കിടപ്പുമുറിയിൽ അഞ്ജിതയെ മരിച്ച നിലയിൽ വീട്ടുകാർ കാണുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു അഞ്ജിത. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ ഇൻക്വസ്റ്റ് , പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂ. കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

Read More

ഓഫീസ് തർക്കം തുടരുന്നു; വി.കെ. പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളിൽ പുതിയ നെയിംബോര്‍ഡ് സ്ഥാപിച്ച് ആർ. ശ്രീലേഖ

വട്ടിയൂര്‍കാവ് എംഎല്‍എ വി.കെ. പ്രശാന്തുമായുള്ള ശാസ്തമം​ഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ ഓഫീസ് തർക്കം തുടരുന്നു. ശാസ്തമംഗലത്തെ ഓഫിസില്‍ വി.കെ. പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളിലായി ശ്രീലേഖ പുതിയ നെയിംബോര്‍ഡ് സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങളും ശ്രീലേഖ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. എംഎൽഎ ഓഫീസില്‍ ശാസ്തമംഗലത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ അതിക്രമിച്ചു കയറിയെന്ന് മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയ അഭിഭാഷകനെയും ശ്രീലേഖ പരിഹസിച്ചു. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുകയാണെന്നും ശ്രീലേഖ പരിഹസിച്ചു. ന്യൂ ഇയര്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കേട്ട വാര്‍ത്ത, തനിക്കെതിരെ ഏതോ കമ്യൂണിസ്റ്റ് വക്കീല്‍ മുഖ്യമന്ത്രിക്കു പരാതി…

Read More

നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്

ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും ഇന്ന് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു . സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥയായിരിക്കും. ബെംഗളൂരുവിലും തെക്കൻ ഉൾപ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും, ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗളൂരുവിൽ പരമാവധി താപനില 27°C (81°F) ഉം കുറഞ്ഞ താപനില 18°C ​​(64°F) ഉം ആയിരിക്കുമെന്ന് പറയപ്പെടുന്നു. തീരദേശ കർണാടകയിൽ മഴയ്ക്ക് സാധ്യത കുറവാണ്. മംഗളൂരു, ഉഡുപ്പി നഗരങ്ങളിൽ ചൂടും തണുപ്പും ഉണ്ടാകും. വടക്കൻ ഉൾപ്രദേശങ്ങളിൽ സാധാരണയായി വരണ്ട കാലാവസ്ഥ തുടരും. കലബുറഗി, ബീദർ, ബാഗൽകോട്ട് എന്നിവിടങ്ങളിൽ സാധാരണ തണുപ്പ് അനുഭവപ്പെടും,…

Read More

സ്‌കൈഡെക്കിനായുള്ള ഭൂമി കണ്ടെത്തി; ഇനി നഗരം വിശാലമായി തന്നെ കാണാം

ബെം​ഗളൂരു: നഗരത്തിന്റെ വിശാലമായ കാഴ്‌ചകൾ കാണാൻ അവസരം ഒരുക്കുന്ന, ഏറെ ചർച്ച ചെയ്യപ്പെട്ട 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് പദ്ധതിക്ക് പുതിയൊരു ഭൂമി കണ്ടെത്തി. ഐടി തലസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ചല്ലഘട്ട-ഭീമനക്കുപ്പ പ്രദേശത്താവും സ്കൈഡെക്ക് പദ്ധതി നടപ്പാക്കുക. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഈ ആശയം മുന്നോട്ട് വെച്ചതിന് ശേഷം പദ്ധതിക്കായി പരിഗണിക്കുന്ന ആറാമത്തെ സ്ഥലമാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സ്ഥലം പദ്ധതിക്കായി അന്തിമമാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ബെം​ഗളൂരു-മൈസൂരു അതിവേഗ പാതയോട് ചേർന്നുള്ള 46 ഏക്കർ ഭൂമി ശിവകുമാർ വ്യാഴാഴ്‌ച സന്ദർശിച്ചു. ഈ ഭൂമി…

Read More

സഫാരിക്ക് വീണ്ടും അനുമതി; പുനഃപരിശോധനയ്ക്ക് സാങ്കേതിക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി

ബെംഗളൂരു: മൈസൂരു, ചാമരാജനഗർ ജില്ലകളിൽ കടുവകളുടെ ആക്രമണം വർദ്ധിച്ചതിനെത്തുടർന്ന് ബന്ദിപ്പൂർ, നാഗർഹോളെഹോൾ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ സഫാരികൾ അടുത്തിടെ താൽക്കാലികമായി നിരോധിച്ചിരുന്നു. സഫാരികൾ വീണ്ടും അനുവദിക്കുന്ന വിഷയം അവലോകനം ചെയ്യുന്നതിനും അഭിപ്രായങ്ങൾ തേടുന്നതിനുമായി ഒരു സാങ്കേതിക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനം മന്ത്രി ഈശ്വർ ഖന്ദ്രെയോട് നിർദ്ദേശിച്ചു. മനുഷ്യ-വന്യജീവി സംഘർഷം സംബന്ധിച്ച പരാതികളെ തുടർന്ന്, സഫാരി വനമൃഗങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അവ കാട്ടിൽ നിന്ന് പുറത്തേക്ക് വരുന്നുണ്ടെന്നും പരാതികൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് വനം വകുപ്പ് സഫാരി നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിധാൻ സൗധയിൽ…

Read More
Click Here to Follow Us