സ്‌കൈഡെക്കിനായുള്ള ഭൂമി കണ്ടെത്തി; ഇനി നഗരം വിശാലമായി തന്നെ കാണാം

ബെം​ഗളൂരു: നഗരത്തിന്റെ വിശാലമായ കാഴ്‌ചകൾ കാണാൻ അവസരം ഒരുക്കുന്ന, ഏറെ ചർച്ച ചെയ്യപ്പെട്ട 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് പദ്ധതിക്ക് പുതിയൊരു ഭൂമി കണ്ടെത്തി. ഐടി തലസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ചല്ലഘട്ട-ഭീമനക്കുപ്പ പ്രദേശത്താവും സ്കൈഡെക്ക് പദ്ധതി നടപ്പാക്കുക. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഈ ആശയം മുന്നോട്ട് വെച്ചതിന് ശേഷം പദ്ധതിക്കായി പരിഗണിക്കുന്ന ആറാമത്തെ സ്ഥലമാണിത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സ്ഥലം പദ്ധതിക്കായി അന്തിമമാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ബെം​ഗളൂരു-മൈസൂരു അതിവേഗ പാതയോട് ചേർന്നുള്ള 46 ഏക്കർ ഭൂമി ശിവകുമാർ വ്യാഴാഴ്‌ച സന്ദർശിച്ചു. ഈ ഭൂമി ബെം​ഗളൂരു വികസന അതോറിറ്റിയുടെ നാദപ്രഭു കെമ്പഗൗഡ ലേഔട്ട് പദ്ധതിയുടെ ഭാഗമായി നേരത്തെ വിജ്ഞാപനം ചെയ്‌തതാണ്‌.

  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം

പദ്ധതിക്ക് മുമ്പ് പരി​ഗണിച്ച സ്ഥലങ്ങൾ പല കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. ബൈയപ്പനഹള്ളിയിലെ 10 ഏക്കർ, ഹെമ്മിഗെപുരയിലെ 25 ഏക്കർ, കെഎസ്ഡിഎൽ ഭൂമി, ബെം​ഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിലെ 25 ഏക്കർ, കൊമ്മഘട്ടയിലെ 30 ഏക്കർ എന്നിവയായിരുന്നു അവ. വ്യോമയാന സുരക്ഷാ പ്രശ്‌നങ്ങൾ, പ്രദേശവാസികൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ എതിർപ്പുകൾ, ഭൂമിശാസ്ത്രപരവും സുരക്ഷാപരവുമായ വെല്ലുവിളികളും ഇവ ഉപേക്ഷിക്കാൻ കാരണമായി.

‘ഡിസിഎം പരിശോധിച്ച ഈ സ്ഥലം മുൻ ഓപ്ഷനുകളേക്കാൾ അനുയോജ്യമാണ്. ഭൂമിക്ക് നിയമപരമായ സങ്കീർണ്ണതകളൊന്നുമില്ല. മുൻപ് പട്ടികപ്പെടുത്തിയ സ്ഥലങ്ങളെപ്പോലെ വ്യോമയാന സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാകില്ല’ സ്കൈഡെക്കിനായുള്ള സ്ഥലം അന്തിമമാക്കുന്ന തീരുമാനമെടുത്താൽ, ബിഡിഎ തന്നെയാകും പദ്ധതി നടപ്പാക്കുകയെന്നാണ് വിവരം.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

ബിഡിഎയുടെ കൈവശമുള്ള ഈ ഭൂമി ഒരു പ്രധാന റോഡിൽ നിന്ന് 500 മീറ്റർ ദൂരത്തും ബെം​ഗളൂരു-മൈസൂരു അതിവേഗ പാതയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുമാണ്. ‘മറ്റ് ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ സ്ഥലം നിയമപരമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തമാണ്. സർക്കാർ അംഗീകരിച്ചാൽ, ഭൂമി ബിഡിഎയുടെ ഉടമസ്ഥതയിലായതിനാൽ പദ്ധതി നടപ്പാക്കലും എളുപ്പത്തിലാകും’ ഇതുമായി ബന്ധമുള്ള അടുത്ത വൃത്തം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us