ഈ കാര്യങ്ങൾ ശ്രദ്ധിക്കു; ഫെബ്രുവരി 1 മുതൽ ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ പുതിയ മാറ്റം;

ഫെബ്രുവരി 1 മുതൽ ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ പുതിയ മാറ്റം ന്യൂഡൽഹി: കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്കുള്ള ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ സുപ്രധാന മാറ്റവുമായി ദേശീയ പാത അതോറിറ്റി.

നിലവിൽ നിർബന്ധമായിരുന്ന നോ യുവർ വെഹിക്കിൾ പ്രക്രിയ ഫെബ്രുവരി 1 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചു.

ഫാസ്‌ടാഗ് എടുത്ത ശേഷം വാഹന ഉടമകൾ നേരിടുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഈ നീക്കം.

  • പുതിയ ഫാസ്‌ടാഗുകൾക്ക് ഇനിമുതൽ പതിവ് കെവൈവി (KYV) പരിശോധനകൾ ഉണ്ടാകില്ല. നിലവിലുള്ള ടാഗുകൾക്കും ഇത് ബാധകമാണ്.
  • ടാഗ് തെറ്റായ രീതിയിൽ ഒട്ടിക്കുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ മാത്രമേ ഇനിമുതൽ പരിശോധന നടത്തുകയുള്ളൂ.
  • ടാഗ് ആക്ടിവേറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ വാഹനത്തിന്റെ വിവരങ്ങൾ ബാങ്കുകൾ പൂർണ്ണമായും പരിശോധിക്കണം. ഇതിനായി കേന്ദ്ര സർക്കാരിന്റെ ‘വാഹൻ’ ഡാറ്റാബേസ് നിർബന്ധമായും ഉപയോഗിക്കണം.
  • ഓൺലൈൻ വഴി വാങ്ങുന്ന ഫാസ്‌ടാഗുകൾക്കും ഈ പുതിയ നിബന്ധനകൾ ബാധകമായിരിക്കും.
  • ഫാസ്‌ടാഗുകൾ ഓരോ വാഹനവുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് കെവൈവി ഏർപ്പെടുത്തിയിരുന്നത്. ഇതിനായി വാഹനത്തിന്റെ ഫോട്ടോ, നമ്പർ പ്ലേറ്റ്, ടാഗ് ഒട്ടിച്ചിരിക്കുന്ന രീതി എന്നിവയുടെ ചിത്രങ്ങളും ആർ.സി വിവരങ്ങളും അപ്‌ലോഡ് ചെയ്യണമായിരുന്നു.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

പലപ്പോഴും ടാഗ് ലഭിച്ച ശേഷവും ഈ നടപടികൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ ബാങ്കുകളിൽ നിന്ന് സമ്മർദ്ദം നേരിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts