ഇന്റര്‍സിറ്റി ഇത്തിരികൂടി ഇഴയും; കന്റോണ്‍മെന്റില്‍ എത്തുക ഈ സമയത്ത്

ബെംഗളുരു: സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് എക്‌സ്പ്രസിലേക്ക് തരം താഴ്ത്തിയ എറണാകുളം-കെഎ സ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി പ്രതിദിന ട്രെയിന്‍ (16378) ഇനി കന്റോണ്‍മെന്റിലെത്തുക ഒരു മണിക്കൂര്‍ വൈകിമാത്രം.

വൈകിട്ട് 7.18നു പകരം ഇനി 8.13ന് മാത്രമേ എത്തുകയുള്ളൂ. വൈകിട്ട് 7.30ന് അവസാന സ്‌റ്റേഷനായ കെഎസ്ആറിലെത്തിയിരുന്ന ട്രെയിന്‍ രാത്രി ഒന്‍പതിനാണ് ഇനി എത്തുക.

ലേക്ക് തന്നെ മാറ്റുന്നതോടെ കന്റോണ്‍മെന്റിലെ സ്റ്റോപ് പു നരാരംഭിക്കും. കെഎസ്ആര്‍
ബെംഗളൂരു സ്റ്റേഷന്‍ നവീകര ണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് ഇന്റര്‍സി റ്റിയുടെ സര്‍വീസ് എസ്എംവിടി യിലേക്ക് മാറ്റിയത്.

നിലവില്‍ ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലില്‍ സര്‍ വീസ് അവസാനിപ്പിക്കുന്ന ഇന്റര്‍ സിറ്റിക്ക് കന്റോണ്‍മെന്റില്‍ സ്റ്റോപ്പില്ല. 15 മുതല്‍ ഇന്റര്‍സി റ്റിയുടെ സര്‍വീസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനിലേക്ക് തന്നെ മാറ്റത്തോടെ കന്റോണ്‍മെന്റിലെ സ്‌റ്റോപ്പ് പുനരാരംഭിക്കും.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

കെഎസ്ആര്‍ ബെംഗളൂരു സ്്‌റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് ഇന്റര്‍സിറ്റിയുടെ സര്‍വ്വീസ് എസ്എംവിടിയിലേക്ക് മാറ്റിയത്

വൈകിയെത്തും വണ്ടി

കൃത്യസമയത്ത് ഓടിയെത്തു ന്ന ട്രെയിന്‍ എന്ന പേര് ഇന്റര്‍സിറ്റിക്ക് നഷ്ടമായിട്ട് മാസങ്ങളായി. ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയതിന് പിന്നാലെ ട്രെയിന്‍ 2-3 മണിക്കൂര്‍ വരെ വൈകിയാണ് ബെംഗളൂരുവിലെത്തുന്നത്.

കുറഞ്ഞ ചെലവില്‍ നാട്ടിലേക്കും തിരിച്ചും വരാന്‍ കഴിഞ്ഞിരുന്ന ഇന്റര്‍സിറ്റിയുടെ ശരാശരി വേഗം മണിക്കൂറില്‍ 55 കിലോമീറ്ററില്‍ താഴെയായതിനാലാണ് എക്‌സ്പ്രസിലേക്ക് മാറ്റുന്നതെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

നിലവില്‍ വൈകിട്ട് 6.30ന് നഗരപരിധിയിലെ ആദ്യ സ്റ്റേഷനായ കര്‍മലാരാമില്‍ എത്തേണ്ട ട്രെയിന്‍ വരുന്നത് പലപ്പോഴും രാത്രി എട്ടിന് ശേഷം മാത്രമാണ്. മറ്റു ട്രെയിനുകള്‍ കടന്നു പോകുന്നതിനായി ഇവിടെ വീ ണ്ടും പിടിച്ചിടും.

വന്ദേഭാരത് എക്‌സ്പ്രസ് വരുന്നതിന് മുന്‍പ് ബെംഗളൂരു എണാകുളം റൂട്ടിലെ ഏറ്റവും വേഗ മേറിയ ട്രെയിനായിരുന്നു ഇന്റര്‍സിറ്റി. 578 കിലോമീറ്റര്‍ ദൂരം 10 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ് പിന്നിട്ടിരുന്നത്. എക്‌സ്പ്രസാ ക്കിയെങ്കിലും നേരത്തെയുള്ള 14 സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts