നടൻ ധനുഷും മൃണാള്‍ താക്കൂറും വിവാഹിതരാകുന്നു?

നടൻ ധനുഷും ബോളിവുഡ് താരം മൃണാള്‍ താക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകള്‍ നടക്കുന്നത്. ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകുന്നു എന്നാണ് അഭ്യൂഹം. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സ്വകാര്യ ചടങ്ങായാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി പ്രചരിക്കുന്നുണ്ട്. അജയ് ദേവ്‌ഗണും മൃണാളും പ്രധാന വേഷങ്ങളിലെത്തിയ സണ്‍ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം…

Read More

ഓട്ടോ യാത്ര യാത്രക്കാരുമായി തര്‍ക്കിക്കാറുണ്ടോ? അമിതനിരക്ക് ഈടാക്കിയാൽ ഇനി പിടിവീഴും; നിങ്ങൾക്കും പരാതി അറിയിക്കാം ഇങ്ങനെ

ബെംഗളുരു: ഓട്ടോ ഡ്രൈവര്‍ മാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൂടി യതോടെ നിയമം കര്‍ശനമാക്കാന്‍ ട്രാഫിക് പൊലീസ്. വെരിഫിക്കേഷന്‍ സ്റ്റിക്കര്‍ പ്രദര്‍ശിപ്പിക്കാത്ത ഓട്ടോകളുടെ പെര്‍മിറ്റ് റദ്ദാക്കും. യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ കൂടിയതിനെ തുടര്‍ന്നാണ് നടപടി. വെബ് ഓട്ടോകളില്‍ ഉള്‍പ്പെടെ നിയമാനുസൃതമായ നിരക്കിനെക്കാള്‍ മൂന്നിരട്ടി വരെ അധിക തുക ഈടാക്കുന്നുണ്ട്. ഡിസ്‌പ്ലേ കാര്‍ഡില്‍ ക്യുആര്‍ കോഡ് വേണം ഓട്ടോ ഡ്രൈവര്‍മാരുടെ ഓട്ടോ പേരും വിലാസവും പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ കാര്‍ഡില്‍ ക്യൂ ആര്‍ കോഡ് ഉറപ്പ് വരുത്തും. ഇത് സ്‌കാന്‍ ചെയ്ത്…

Read More

ദേവനഹള്ളിയിൽ ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് ട്രിപ്പിൽ അടിച്ച്‌ പോയ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.

ബെംഗളൂരു: ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ട്രിപ്പിൽ അടിച്ച്‌ പോയ മൂന്ന് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദേവനഹള്ളി താലൂക്കിലെ ബൈച്ചാപൂരിനടുത്തുള്ള അഗലകോയ്ക്ക് സമീപം ശനിയാഴ്ചയാണ് സംഭവം, ഹുനസമരേനഹള്ളിയിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായ ഇവർ ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് റോഡ് ഡിവൈഡറിൽ ഇടിക്കുകയും എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയും ചെയ്തു. മൂന്ന് വിദ്യാർത്ഥികളുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ടിപ്പർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേവനഹള്ളി ട്രാഫിക് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പ്രാദേശിക…

Read More

ഒരു വയസ്സുകാരനായ കുഞ്ഞ് കുഴഞ്ഞു വീണു മരിച്ചു; പിതാവ് കസ്റ്റഡിയില്‍ 

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നല്‍കിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിന്‍കര ജനറല്‍…

Read More

സ്‌കൂള്‍ കലോത്സവത്തിൽ സ്വർണക്കപ്പ് ഈ ജില്ലയ്ക്ക് തന്നെ; തൃശൂർ രണ്ടാമത്

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. നിലവിലെ ചാംപ്യന്മാരായ തൃശൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ ജേതാക്കൾക്കുള്ള സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റ് നേടിയാണ് കണ്ണൂര്‍ കിരീടം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് ലഭിച്ചത് 1018 പോയിന്റാണ്. മൂന്നാമതുള്ള കോഴിക്കോടിന് 1013 പോയിന്റാണ് ലഭിച്ചത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും.

Read More

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചു; അധിക്ഷേപത്തിൽ മനംനൊന്തെ് യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പേരിലുള്ള വീഡിയോ പ്രചരിച്ചതിനു പിന്നാലെ ആരോപണവിധേയനായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്. ബസില്‍ വെച്ച് ദീപക് ലൈംഗികാതിക്രമം കാണിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. തിരക്കുള്ള ബസിലെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്ന് ദീപക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍…

Read More

മുനിസിപ്പല്‍ കമ്മിഷണറെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് നേതാവിന് കാരണം കാണിക്കല്‍ നോട്ടിസ്

ബെംഗളുരു: ചിക്കബെല്ലാപുര സിദ്ധലഘട്ട മുനിസിപ്പല്‍ കമ്മിഷണര്‍ അമൃതഗൗഡയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി.വി. രാജീവ് ഗൗഡയ്‌ക്കെതിരെ പിസിസി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധലഘട്ടയില്‍ നിന്നു കോണ്‍ഗ്രസിനായി മത്സരിച്ചത് രാജീവ് ഗൗഡയാണ്. 7 ദിവസത്തിനകം വിശദീകരണ ആവശ്യപ്പെട്ടാണ് പിസിസി വര്‍ക്കിങ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖര്‍ നോട്ടിസ് അയച്ചത്. അമൃതയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ രാജീവ് ഗൗഡ ഒളിവിലാണ്. ബാനര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഫോണിലൂടെ മുനിസിപ്പല്‍ കമ്മിഷണ റെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പ്രചരിച്ചിരുന്നു. ഇയാള്‍ക്കെതിരെ…

Read More

രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ എൻജിനീയറെ റോഡിൽ വെച്ച് കടന്നു പിടിച്ച പ്രതിയെ രക്ഷപെടാൻ പൊലീസ് സഹായിച്ചെന്ന് ആക്ഷേപം

രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ എൻജിനീയറെ റോഡിൽ വച്ച് കടന്നു പിടിച്ച പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി പരാതി. വെറ്റമുക്ക് – താമരക്കുളം കിഫ്ബി പദ്ധതിയിലെ ടാറിങ്ങിനു മേൽനോട്ടം വഹിക്കുന്ന കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്‌റ്റന്റ് എൻജിനീയർമാർ, സൂപ്പർ വൈസേഴ്സ‌് എന്നിവരടങ്ങുന്ന ഏഴംഗ വനിതാ സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. ശാസ്താംകോട്ട – ആഞ്ഞിലിമുട് പ്രധാന പാതയിൽ കഴിഞ്ഞ ദിവസം രാത്രി 10നാണ് സംഭവം. വാഹന നിയന്ത്രണ സംവിധാനങ്ങൾ മറികടന്ന്, ടാറിങ് നടക്കുന്ന സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. വനിതകൾ ഓടി മാറിയതോടെ യുവാവ് പുറത്തിറങ്ങി…

Read More

“സ്വവർഗാനുരാഗികൾ ജിമ്മിൽ വരരുത്”: വിവാദത്തിന് തിരികൊളുത്തി ബെംഗളൂരുവിലെ സെസ്റ്റ് ഫിറ്റ്നസ് സ്റ്റുഡിയോ പോസ്റ്റർ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ജിമ്മിൽ ഒരു വിചിത്രമായ പോസ്റ്റ് വെച്ചിട്ടുണ്ട്. ഇപ്പോൾ ഈ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിട്ടുള്ളത്. നഗരത്തിലെ ഒരു ജിമ്മിൽ സ്വവർഗാനുരാഗികൾക്ക് കയറാൻ അനുവാദമില്ലെന്ന് പറയുന്ന തരത്തിലുള്ള ഒരു പോസ്റ്റർ ആണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് ഒരു വിവാദത്തിന് കാരണമായിട്ടുണ്ട്. ജിം ഉടമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സെസ്റ്റ് ഫിറ്റ്‌നസ് സ്റ്റുഡിയോ ആണ് ഈ പോസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഈ പോസ്റ്റർ ഉടൻ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളുടെ…

Read More

ബിയർ കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: വെങ്കട്ട് ബാർ ആൻഡ് റസ്റ്റോറന്റിൽ വിറ്റിരുന്ന, ബിയർ കഴിച്ചതിനെ തുടർന്ന് കുറച്ച് പേർക്ക് ദേഹാസ്വാസ്ഥ്യം. വെള്ളിയാഴ്ച രാത്രി മാലൂർ താലൂക്കിലെ ഹുളിദേനഹള്ളി ഗ്രാമത്തിലാണ് സംഭവം. ബിയർ കുടിച്ച ഒരു സംഘം ആളുകൾ ഛർദ്ദിച്ചതായാണ് പരാതിപ്പെടുന്നത്, ഇത് ബാർ ഉടമയുമായി വാക്കേറ്റത്തിൽ കലാശിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാലാവധി കഴിഞ്ഞ ബിയർ വിറ്റതിന് ബാർ ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എക്സൈസ് അധികൃതരെ അറിയിച്ചിട്ടുണ്ട്, തുടർന്ന് അന്വേഷണം ഉണ്ടാകാനും സാധ്യതയുണ്ട്.

Read More
Click Here to Follow Us