കണ്ണ് തെറ്റിയാൽ അടിച്ചോണ്ടു പോകും; എസ്എംവിടി ടെര്‍മിനലില്‍ മോഷണം പെരുകുന്നു

ബെംഗളുരു: ബയ്യപ്പനഹള്ളി വി ശ്വേശ്വരായ (എസ്എംവിടി) റെയില്‍വേ ടെര്‍മിനലില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി യാത്രക്കാര്‍. രണ്ടാഴ്ചയ്ക്കിടെ മാത്രം റജിസ്റ്റര്‍ ചെയ്തത് 5 കേസുകള്‍. സംഘ മിത്ര എക്‌സ്പ്രസിലെത്തിയ യാ ത്രക്കാരനില്‍ നിന്നു 35,000 രൂപയും സ്വര്‍ണാഭരണങ്ങളുമാണു കവര്‍ന്നത്. റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു. സ്റ്റേഷന്‍ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന സംഘത്തി ലുള്‍പ്പെടുന്നവരാണു പിടിയിലായത്. ഉത്തരേന്ത്യന്‍ സംസ്ഥാന ജീവനക്കാരുടെങ്ങളിലേക്കുള്‍പ്പെടെ പ്രതിദിനം 40-50 ട്രെയിന്‍ സര്‍വീസുകള്‍ പുറപ്പെടുന്ന ബയ്യപ്പനഹള്ളി ടെര്‍മിനലില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് എത്തുന്നത്. സ്റ്റേഷന്‍…

Read More

ഓഫീസിൽ ലൈംഗിക ചേഷ്ഠ; സ്ത്രീയുടെ മാറിൽ ചുംബിക്കുന്ന കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ബെം​​ഗളൂരു: കർണാടക ഡിജിപി രാമചന്ദ്ര റാവു യൂണിഫോമിൽ ഓഫീസിനുള്ളിൽ സ്ത്രീയുമായി ലൈംഗിക ചേഷ്ടകളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് രാമചന്ദ്ര റാവു, സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ രന്യ റാവുവിന്റെ പിതാവും. കർണാടക ഡിജിപിയുടെ എന്ന് പറയപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗുരുതരമായ ആശങ്കകൾ ഉയരുന്നത്. ‌‌‌‍‌‌ഒരു വീഡിയോയിൽ, അയാൾ ഓഫീസിൽ യൂണിഫോമിൽ ഇരിക്കുമ്പോൾ സ്ത്രീകയുടെ മാറിൽ ചുംബിക്കുന്നത് കാണാം. മറ്റൊരു വീഡിയോയിൽ, അയാൾ ഓഫീസിൽ ഒരു സ്യൂട്ട് ധരിച്ച് ഇന്ത്യൻ പതാകയ്ക്കും പോലീസ്…

Read More

മോഷ്ടിച്ച വാച്ചിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; വീട്ടുജോലിക്കാരിയെ ഉടമ പൊക്കിയതോടെ 4.5 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും കൂടെ കിട്ടി

ബെംഗളൂരു: വീട്ടുടമസ്ഥന്റെ ബ്രാൻഡഡ് വാച്ച് മോഷ്ടിച്ച് തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത വീട്ടുജോലിക്കാരിയെ വീട്ടുടമസ്ഥ പിടികൂടി. ബെംഗളൂരുവിലെ സർജാപൂരിലാണ് സംഭവം നടന്നത്. ബ്രാൻഡഡ് വാച്ച് ധരിച്ചിരിക്കുന്ന ചിത്രം തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തതിനാലാണ് അവർ പിടിക്കപ്പെട്ടത്. ഈ ഫോട്ടോ ഉപയോഗിച്ച് പോലീസ് വീട്ടുജോലിക്കാരിയെ കണ്ടെത്തി. പ്രതിയെ ദൊഡ്ഡക്കണ്ണഹള്ളി നിവാസിയായ സൗമ്യ (26) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സർജാപൂർ റോഡിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ സീനിയർ പ്രൊഡക്റ്റ് മാനേജരായ രോഹിത് (39) ജനുവരി 5 ന് പരാതി നൽകിയിരുന്നു. 2025…

Read More

വന്ദേഭാരത് ബുക്ക് ചെയ്യാന്‍ പോവുകയാണോ? എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

ഡല്‍ഹി: ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും. ഇതിന് മുമ്പ് കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ റദ്ദാക്കിയാല്‍ 25 ശതമാനം കാന്‍സലേഷന്‍ ചാര്‍ജ്…

Read More

ഭർത്താവ് ഫോണ്‍ വാങ്ങി നൽകിയില്ല; 22കാരി ജീവനൊടുക്കി

ആരവല്ലി : ഗുജറാത്തിലെ ആരവല്ലിയില്‍ 22കാരി ജീവനൊടുക്കി. നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഖാനന്‍ റിജാന്‍ ആണ് മരിച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ഗുജറാത്തിലെ മൊദാസയിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേർന്ന് ഒരു ചൈനീസ് ഭക്ഷണശാല നടത്തുകയാണ്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് ഊര്‍മിള ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഭര്‍ത്താവ് ഇത് നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നാലെ…

Read More

ശബരിമലയിൽ ദർശനപുണ്യം നേടി ഭക്തർ; ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ

കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച ദർശനപുണ്യത്തോടെ 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ചൊവ്വാഴ്ച സമാപനം. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണവും ഏകോപനവുമാണ് ഇത്തവണത്തെ തീർത്ഥാടനകാലത്തെ ചരിത്രവിജയമാക്കിയത്. 52 ലക്ഷത്തിലധികം ഭക്തർ ഇക്കുറി ഇതുവരെ ദർശനം നടത്തിയപ്പോൾ, ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ ലഭിച്ചു. ഇതിൽ അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടി രൂപയും ഇതുവരെ ലഭിച്ചു. തീർത്ഥാടനകാലം ആരംഭിക്കുന്നതിന്…

Read More

കത്തിക്കയറി സ്വർണവില; വീണ്ടും സർവകാല റെക്കോഡിൽ

jewellery

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് തിരുത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ…

Read More

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന വീഡിയോക്ക് പിന്നാലെ യുവാവിന്‍റെ മരണം; യുവതിക്കെതിരെ പരാതി പ്രവാഹം

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്.

Read More

ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും അര്‍ദ്ധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകര്‍ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍. ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ് അറസ്റ്റ് ചെയ്തത്. 14ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് യുവതിയും ആണ്‍സുഹൃത്തും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരെയും ഒരുമിച്ചിരുത്തി അര്‍ധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കില്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍…

Read More

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

Read More
Click Here to Follow Us