നേതൃമാറ്റം തീരുമാനം ആയി; ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

dk shivakumar

ബെംഗളുരു: നേതൃമാറ്റം സംബന്ധിച്ചു താനും സിദ്ധരാമയ്യയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തു. തീരുമാനമെടുത്തിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും അതിന്റേതായ സമയത്തു നടന്നു കൊള്ളുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ശിവ കുമാര്‍ പറഞ്ഞു.  

Read More

രാസ്ലീല വീഡിയോ കേസ്; ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ; ഇത് എഐയുടെ സൃഷ്ടി എന്ന് ഡിജിപി

ബെംഗളൂരു: ഡിജിപി രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഓഫീസിൽ ഒരു സ്ത്രീയുമായി ലൈംഗിക ചേഷ്ടകളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സംസ്ഥാനത്തുടനീളം വൈറലായതിനെ തുടർന്നാണ് നടപടി . ഈ കേസ് കർണാടക സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. വീഡിയോ വൈറലായതോടെ ഓഡിയോയും പരസ്യമായി പ്രചരിച്ചു. ഇക്കാര്യത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഡോ. എം.എസ്. സലീമിന് നിർദ്ദേശം നൽകിയിരുന്നു. ഇത് എഐയുടെ സൃഷ്ടിയാണെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട്…

Read More

ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്

ബെംഗളുരു: ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലേക്ക് പോകും. ഇവിടേക്കുള്ള ഔദ്യോഗിക യാത്ര റദ്ദാക്കി ശനിയാഴ്ച ശിവകുമാര്‍ ഡല്‍ഹിക്കു പോയതു നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്നു പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതി നിടെയാണ് എഐസിസി നേതൃത്വവും മുഖ്യമന്ത്രി സിദ്ധരാമയ്യയും നിര്‍ദേശിച്ചതു പ്രകാരം താന്‍ സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നു ശിവകുമാര്‍ അറിയിച്ചത്.  

Read More

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഫാസ്ടാഗ് സ്‌കാനര്‍ ഇഴയുന്നു; യാത്രക്കാര്‍ ടോള്‍ പ്ലാസ ക്യൂവില്‍ കിടക്കുന്നത് മണിക്കൂറുകൾ

ബെംഗളുരു: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലെ ടോള്‍ പ്ലാസകളില്‍ സാങ്കേതിക തടസ്സം പതിവായതോടെ ഗതാഗതക്കുരുക്കു രൂക്ഷമാകുന്നു. ഫാസ്ടാഗ് സ്‌കാനര്‍ പണിമുടക്കുന്നതും ജീവനക്കാരുടെ കുറവും കാരണം ഒട്ടേറെ നേരം യാത്രക്കാര്‍ക്കു ടോള്‍ പ്ലാസകളിലെ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വരുന്നുണ്ട്. വാഹനത്തില്‍ പതിച്ചിട്ടുള്ള ഫാസ്ടാഗ് റീഡ് ചെയ്യുന്നതില്‍ വരുന്ന കാലതാമസമാണു പ്രതിസന്ധിയാകുന്നത്. 262 കി ലോമീറ്റര്‍ പാതയില്‍ കര്‍ണാടക യില്‍ നിര്‍മാണം പൂര്‍ത്തിയായ ഹൊസ്‌കോട്ടെ മുതല്‍ ബേതമംഗല വരെ 71 കിലോമീറ്റര്‍ ഇടനാഴിയിലാണു ടോള്‍ പിരിവ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ചത്. ഹൊസ്‌കോട്ടയിലെ അഗ്രഹാര, കോലാറിലെ സുന്ദര്‍പാളയ എന്നിവിടങ്ങളിലാണു ടോള്‍…

Read More

ശീതതരംഗത്തിന്റെ പിടിയില്‍; നഗരത്തില്‍ രാത്രി തണുപ്പ് ഇനിയും കൂടും

ബെംഗളുരു: രാത്രി ബെംഗളുരുവും ഉള്‍നാടന്‍ ജില്ലകളും തണുത്തു വിറയ്ക്കുന്നു, ശീതതരംഗത്തിന്റെ പിടിയില്‍ സംസ്ഥാനം. ചിക്കബെല്ലാപുര 8.8 ഡിഗ്രി സെല്‍ഷ്യസ്, കോലാര്‍ 8.9 എന്നിങ്ങനെയാണു കുറഞ്ഞ താപനില. ബെംഗളൂരു ഗ്രാമജില്ല, മണ്ഡ്യ, ഹാസന്‍, ചാമരാജ് നഗര്‍, തുമക്കുരു, ചിക്കമഗളൂരു എന്നിവിടങ്ങളില്‍ 9-10.4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞു. അടുത്ത 5 ദിവസത്തിനിടെ ഇനിയും 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാനിടയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടകയില്‍ ബീദര്‍, ബെളഗാവി, കലബുറഗി, വിജയപുര, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ 10.8-13.3 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ്…

Read More

നഗരത്തിലെ വാടക കെട്ടിടത്തിന് മുകളില്‍ നിന്ന് വിണ് മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പാണ്ടിമാക്കല്‍ പി.ബി.ഷാജിയുടെ മകന്‍ വിഷ്ണു ഷാജി (28) ആണു മരിച്ചത്. ബിസിഎ മൂന്നാം വര്‍ഷ വി ദ്യാര്‍ഥിയാണ്. വാടകയ്ക്കുതാമസിക്കുന്ന കെട്ടിടത്തിനു മുകളില്‍ നിന്നു ശനിയാഴ്ച രാത്രി വീണന്നാണു നാട്ടില്‍ ലഭിച്ച വിവരം. ടെറസിനു മുകളില്‍ ഇട്ട തുണി എടുക്കാന്‍ കയറിയതാണെന്നാണു സൂചന. സംസ്‌കാരം വീട്ടുവളപ്പില്‍. അമ്മ: ശ്രീ കല. സഹോദരങ്ങള്‍: അഖില്‍ ദാസ്, നിഖില്‍ ദാസ്, ആകാശ് ബിജു.    

Read More

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ( കെഐഎ ) പോകുന്ന ഈ റോഡ് എപ്പോഴും ഗതാഗതക്കുരുക്കിലാണ്, ഇതി യാത്രക്കാർക്ക് ഒരു നിത്യദുരിതമായി തുടരുന്നു. ഇനി അതിൽ നിന്ന് മുക്തമാകും. ബെംഗളൂരുവിലെ ഏറ്റവും വേഗതയേറിയ ഹൈവേയായി ബെല്ലാരി റോഡ് മാറ്റപ്പെടുന്നു. എലിവേറ്റഡ് കോറിഡോറുകൾ, ഫ്ലൈഓവറുകൾ, സിഗ്നൽ രഹിത റൂട്ടുകൾ എന്നിവ നിർമ്മിക്കപ്പെടും. കൂടാതെ, ഹെബ്ബാളിൽ നിന്ന് വെറും 22 കിലോമീറ്റർ അകലെയുള്ള സദഹള്ളി ജംഗ്ഷനിലെ ഗതാഗത സിഗ്നൽ തകരും. വിമാനത്താവളത്തിലേക്ക് നയിക്കുന്ന സദഹള്ളി ജംഗ്ഷൻ സിഗ്നൽ നീക്കം ചെയ്ത് സദഹള്ളി ജംഗ്ഷനിൽ 750 മീറ്റർ നീളമുള്ള…

Read More

സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം. സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. നാല് സര്‍ക്കാരുകളുടെ കാലത്തെ ബോര്‍ഡുകളുടെ കാലത്തെ ഇടപാടുകള്‍ എസ്‌ഐടി പരിശോധിക്കും. ഇക്കാലങ്ങളിലെ ഭരണപരമായ എല്ലാ കാര്യങ്ങളും അന്വേഷിക്കണം. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിലും, 2017 ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം നടത്തണം. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാചിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. 10 കിലോയിലധികം തൂക്കമുള്ള പഞ്ചലോഹ ലവിഗ്രത്തെ കുറിച്ച് അന്വേഷിക്കണം. കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്തണം. 2019…

Read More

ദീപക്കിന്റെ മരണം: യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മെഡിക്കല്‍ കോളജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ഇന്ന് വൈകിട്ടോടെ മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ…

Read More

കലാപക്കേസ് അന്വേഷണം സിബിഐക്ക് കൈമാറില്ല: സിദ്ധരാമയ്യ

ബെംഗളുരു: കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരി ക്കാനിടയായ ബെള്ളാരി കലാപ കേസ് സിബിഐക്കു കൈമാറ ണമെന്ന ബിജെപിയുടെ ആവ ശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. ബിജെപി ഭരിച്ചിരുന്ന പ്പോൾ ഇത്തരത്തിൽ ഒരു കേസ് പോലും സിബിഐക്ക് കൈമാറിയ ചരിത്രമില്ല. ഡിവൈഎസ്പി ഗണപതി ജീവനൊടുക്കിയ കേസ്, ലോട്ടറി തട്ടിപ്പു കേസ്, ധർമസ്ഥലയിലെ സൗജന്യ വധ ക്കേസ് തുടങ്ങിയവ സിബിഐ ക്കു വിടണമെന്നു പ്രതിപക്ഷ ത്തായിരിക്കെ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടാ യിരുന്നില്ല. ബിജെപിയുടെ നില വിലെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാത്മീകി ജയന്തി ആഘോഷ…

Read More
Click Here to Follow Us