ശീതതരംഗത്തിന്റെ പിടിയില്‍; നഗരത്തില്‍ രാത്രി തണുപ്പ് ഇനിയും കൂടും

ബെംഗളുരു: രാത്രി ബെംഗളുരുവും ഉള്‍നാടന്‍ ജില്ലകളും തണുത്തു വിറയ്ക്കുന്നു, ശീതതരംഗത്തിന്റെ പിടിയില്‍ സംസ്ഥാനം. ചിക്കബെല്ലാപുര 8.8 ഡിഗ്രി സെല്‍ഷ്യസ്, കോലാര്‍ 8.9 എന്നിങ്ങനെയാണു കുറഞ്ഞ താപനില.

ബെംഗളൂരു ഗ്രാമജില്ല, മണ്ഡ്യ, ഹാസന്‍, ചാമരാജ് നഗര്‍, തുമക്കുരു, ചിക്കമഗളൂരു എന്നിവിടങ്ങളില്‍ 9-10.4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞു.

അടുത്ത 5 ദിവസത്തിനിടെ ഇനിയും 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാനിടയുണ്ടെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടകയില്‍ ബീദര്‍, ബെളഗാവി, കലബുറഗി, വിജയപുര, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ 10.8-13.3 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് രേഖപ്പെടുത്തി.

  ജനുവരിയിൽ മൈസൂരു സോപ്പ് ഉത്പാദനത്തിൽ സർവകാല റെക്കോർഡ്;

അതേസമയം തീരദേശ ജില്ലകളായ ഉഡുപ്പിയില്‍ 17.9, ദക്ഷിണ കന്നഡയില്‍ 19.1 എന്നിങ്ങനെയാണു കുറഞ്ഞ താപനില. ബെംഗളൂരുവില്‍ ഇന്നലെ കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോലിഭാരം താങ്ങാനായില്ല; ബിഎൽഒ തൂങ്ങിമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെബ്ബാള്‍ - സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; പദ്ധതി നീക്കത്തിനു തിരിച്ചടിയായി ചെലവ്
[masterslider id="10"]

Related posts

Click Here to Follow Us