ഇനി അനുമതിയില്ലാതെ റോഡ് കുഴിച്ചാല്‍ കേസാകും; കര്‍ശന നടപടിക്കൊരുങ്ങി ജിബിഎ

ബെംഗളുരു: കുടിവെള്ള പൈപ്പിടുന്നതിനും കേബിളുകള്‍ സ്ഥാപിക്കുന്നതിനും മറ്റും അനു മതിയില്ലാതെ റോഡ് കുഴിച്ചാല്‍ കേസെടുക്കുന്നതുള്‍പ്പെടെ കര്‍ശന നടപടിക്കൊരുങ്ങി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ).

ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം), കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ (കെപിടിസി), ബെംഗളൂരു ജല അതോറിറ്റി (ബി ഡബ്ല്യുഎസ്എസ്ബി), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെ യ്ല്‍) എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

റോഡ് കുഴിക്കേണ്ടി വന്നാല്‍ ‘മാര്‍ക്‌സ്’ സോഫ്റ്റ് വെയര്‍ വഴി അനുമതി തേടണം. അതതു സിറ്റി കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പരിശോധിച്ച് ഉടനടി അനുമതി നല്‍കണമെന്നും ജിബിഎ ചീഫ് കമ്മിഷണര്‍ എം.മഹേശ്വര്‍ റാവു പറഞ്ഞു.

  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

അനുമതി ലഭിച്ചാല്‍ കാലതാ മസമില്ലാതെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി റോഡ് പഴയപടി ആക്കണം. കുഴിക്കാനുദ്ദേശിക്കുന്ന റോഡുകളുടെ പ്രാഥമിക പട്ടിക ബന്ധപ്പെട്ട വകുപ്പുകള്‍ വരും ദിവസങ്ങളില്‍ സമര്‍പ്പിക്കണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു.

സഹിക്കുന്നത് യാത്രക്കാര്‍

നഗരത്തിന്റെ വിവിധയിടങ്ങളില്‍ റോഡുകള്‍ കുഴിച്ചിട്ടു യഥാ സമയം മൂടാത്തതു കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. വിവേക്‌നഗറില്‍ ഇത്തരത്തില്‍ കേബിള്‍ സ്ഥാപിക്കാന്‍ റോഡരികു കുഴിച്ചിട്ട് ഒട്ടേറെ ദിവസങ്ങളായിട്ടും പണി പൂര്‍ത്തിയാ യിട്ടില്ല.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

ദിവസേന ഈ വഴി ഉപ യോഗിക്കുന്ന ഒട്ടേറെ പേര്‍ക്ക് ഇതുമൂലം ദുരിതമാണ്. സമീപത്തു താമസിക്കുന്നവര്‍ക്കു പൊടിശല്യവും രൂക്ഷമാണ്. കുഴികളില്‍ വീണ് അപകടമുണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പു സ്ഥാപിക്കാത്തതും യാത്രക്കാര്‍ക്കു ഭീഷണിയാണ്.

കഴിഞ്ഞ ദിവസം ശേഷാദിപുരത്ത് റോഡില്‍ വൈദ്യുതി കേബിളിടുന്നതിനു വേണ്ടി ബെസ്‌കോം എടുത്ത കുഴിയില്‍ കാര്‍ വീണ് റിട്ട. ജിഎ സി ഉദ്യോഗസ്ഥനു പരുക്കേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
[masterslider id="10"]

Related posts

Click Here to Follow Us