നിരക്ക് കുറച്ച് ഇനി ആളെ കൂട്ടും; നഷ്ടം നികത്താന്‍ പുതിയ വഴികള്‍ തിരഞ്ഞ് കേരള ആര്‍ടിസി

ബെംഗളുരു: ബസുകള്‍ ഒരു വശത്തേക്കു കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാനായുള്ള ഡൈനാമിക് ടിക്കറ്റ് പ്രസിങ് സംവിധാനം കൂടുതല്‍ സര്‍വീസുകളിലേക്ക് വ്യാപിപ്പിച്ചു കേരള ആര്‍ടിസി.

ക്രിസ്മസ് സീസണില്‍ തിരുവനന്തപുരം-ബെംഗളൂരു മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസില്‍ നടപ്പിലാക്കിയ നിരക്കു
പരിഷ്‌കരണം വിജയം കണ്ടതോടെയാണു കൂടുതല്‍ എസി പ്രീമിയം സര്‍വീസുകളിലേക്കും നീട്ടിയത്.

ഇന്നു ബെംഗളുരുവില്‍ നിന്നു കണ്ണൂരിലേക്കുള്ള എസി ബസിലെ നിരക്ക് കുറച്ചതോടെ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ആദ്യം 951 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്നപ്പോള്‍ 2 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്.

പിന്നീട് ഇത് 771 രൂപയായി കുറച്ചതോ ടെ 12 ടിക്കറ്റുകള്‍ കൂടി വിറ്റഴിഞ്ഞു. കോഴിക്കോട്ടേക്കുള്ള എസി സീറ്റര്‍ ബസുകളുടെ നിരക്ക് 913 രൂപയില്‍ നിന്നു 780 രൂപയായി കുറച്ചു.

  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു – കണ്ണൂര്‍ ഡിലക്‌സ് (തിങ്കള്‍, വെളളി ദിവസങ്ങളില്‍ മാത്രം)

വൈകിട്ട് 5.15നു സാറ്റലൈറ്റ് ബസ് ടെര്‍മിനല്‍ നിന്നു പുറപ്പെട്ട് ശാന്തിനഗര്‍ (5.30), അത്തിബലെ (6.09), ഹൊസൂര്‍ (7), സേലം (10.20), കോയമ്പത്തൂര്‍ (1.10), പാലക്കാട് (2.20), പെരിന്തല്‍മണ്ണ (3.35), മലപ്പുറം (3.55), കോഴിക്കോട് (5), വടകര (6.10), 7.20നു കണ്ണൂരിലെത്തും.

കണ്ണൂര്‍-ഹൊസൂര്‍ ഡീലക്‌സ് (വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മാത്രം)

രാത്രി 7.02നു കണ്ണൂരില്‍ നിന്നു പുറപ്പെട്ട് തലശ്ശേരി (7.35), വടകര (8.15), കോഴിക്കോട് (9.30), മലപ്പുറം (10.55), പെരിന്തല്‍മണ്ണ (11.15), പാലക്കാട് (12.30), കോയമ്പത്തൂര്‍ ബൈപാസ് (1.25), സേലം (4.15), ഹൊസൂര്‍ (7.05) വഴി രാവിലെ 7.45നു സാറ്റ ലൈറ്റിലെത്തും.

  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്

സ്ലീപ്പര്‍ ബസുകളില്‍ ക്യാമറകള്‍

കര്‍ണാടക ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസുകളില്‍ ഡാഷ് ബോര്‍ഡ് ക്യാമറ കള്‍ നിര്‍ബന്ധമാക്കുന്നു. എസി, നോണ്‍ എസി വിഭാഗങ്ങളിലുള്‍പ്പെടുന്ന എല്ലാ ബസുകളിലുമാണു സുരക്ഷയു ടെ ഭാഗമായി ക്യാമറകള്‍ സ്ഥാ പിക്കുന്നത്. തീപിടിത്തം പ്രതി രോധിക്കാനുള്ള അഗ്‌നിസുരക്ഷ ഉപകരണങ്ങളും ബസുകളില്‍ ഉറപ്പ് വരുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us