സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; മന്ത്രിസഭാ പുന സംഘടന ചര്‍ച്ചയായെന്ന് സൂചന

dk shivakumar

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ഡൽഹി സന്ദർശനത്തോടെ കർണാടകത്തിൽ അധികാരമാറ്റച്ചർച്ച വീണ്ടും സജീവമായി. സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനരാഷ്ട്രീയം ചർച്ചയായില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്. കപിൽ സിബലിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ സിദ്ധരാമയ്യയും ശിവകുമാറും ഒരുമിച്ച്‌ പങ്കെടുക്കുകയുംചെയ്തു. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഈയാഴ്ചയാണ് രണ്ടരവർഷം പൂർത്തിയാക്കുന്നത്. മുൻധാരണപ്രകാരം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ്‌ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കേണ്ടതാണ്. എന്നാൽ, അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇതിനിടെ, അടുത്ത മുഖ്യമന്ത്രി ദളിത്‌വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യവുമായി ഒരുവിഭാഗവും എത്തി. ഇതോടെ മുഖ്യമന്ത്രിസ്ഥാനത്ത് ഇപ്പോൾ…

Read More

മുഡ ഭൂമി കൈമാറ്റക്കേസ്; തത്‌സ്ഥിതി റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച് ലോകായുക്ത

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച് ലോകായുക്ത പോലീസ്. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ മൈസൂരുവിലെ സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ കേസിന്റെ വാദം നടക്കുന്നതിനിടെയാണ് ലോകായുക്ത പോലീസിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരനായ സ്നേഹമയി കൃഷ്ണയ്ക്ക് കൈമാറി. അന്വേഷണത്തിന്റെ ഒരു പ്രധാനഭാഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കൂടുതൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽസമയം ആവശ്യപ്പെട്ടു.…

Read More

റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്‍റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം.

Read More

ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി (58) ആണ് മരിച്ചത്. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വെച്ച് സതി കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ…

Read More

ഹൃദയം ഗതാഗതം 7 മിനിറ്റിൽ; മെട്രോയുടെ സഹായത്തോടെ വീണ്ടും അവയവദാന ഗതാഗതം നടത്തി

ബെംഗളൂരു: നഗരത്തിൽ അഞ്ചാം തവണയും മെട്രോ ട്രെയിനിൽ മനുഷ്യ ഹൃദയം സുരക്ഷിതമായി എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ വിജയിച്ചു. യെല്ലോ ലൈൻ മെട്രോയിൽ വെറും 7 മിനിറ്റിനുള്ളിൽ ആണ് ഹൃദയം എത്തിച്ച് സുരക്ഷിതമായി കൈമാറിയത്. ആസ്റ്റർ ആർ.വി. ആശുപത്രിയിൽ ശേഖരിച്ച ഹൃദയം, നാരായണ ഹൃദയാലയയിലെ ഒരു രോഗിയുടെ അടിയന്തര ആവശ്യം കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരം 7.26 ന് ഒരു മെഡിക്കൽ സംഘം റാഗിഗുദ്ദ മെട്രോ സ്റ്റേഷനിൽ എത്തിച്ചു. യെല്ലോ ലൈനിലെ റാഗിഗുദ്ദ മെട്രോ സ്റ്റേഷനിൽ നിന്ന് ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിൽ വെറും 7 മിനിറ്റിനുള്ളിൽ ഹൃദയം എത്തിച്ചു,…

Read More

എന്യൂമറേഷന്‍ ഫോം ലഭിച്ചില്ല; എസ്ഐആറിനെച്ചൊല്ലി ഉത്കണ്ഠപെട്ട വയോധിക തീ കൊളുത്തി ആത്മഹത്യ ചെയ്തു

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെച്ചൊല്ലിയുള്ള ( എസ്‌ഐആര്‍ ) ഉത്കണ്ഠയെത്തുടര്‍ന്ന് വൃദ്ധ തീകൊളുത്തി മരിച്ചു. കൊല്‍ക്കത്തയിലെ കുഡ്ഘട്ട് നിവാസിയായ ജമുന മൊണ്ഡല്‍ എന്ന 67 കാരിയാണ് മരിച്ചത്. എസ്‌ഐആര്‍ പ്രക്രിയ ആരംഭിച്ചതോടെ, വയോധിക കടുത്ത ആശങ്കാകുലയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. മരിച്ച വൃദ്ധയ്ക്ക് എന്യൂമറേഷന്‍ ഫോം ലഭിച്ചിരുന്നില്ല. ഇതും ഉത്കണ്ഠയ്ക്ക് കാരണമായി. ദക്ഷിണ കൊല്‍ക്കത്തയിലെ 114-ാം വാര്‍ഡില്‍ ദീര്‍ഘകാലമായി താമസിച്ചു വന്നിരുന്ന ആളാണ് ജമുന മൊണ്ഡല്‍. ആശങ്കയ്‌ക്കൊടുവില്‍ സ്വന്തം വീട്ടില്‍ വെച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട ആശങ്കയെത്തുടര്‍ന്ന് ബംഗാളില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.…

Read More

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: ലക്ചറർ ഇടതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : മൈസൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ലക്ചറർ അറസ്റ്റിൽ. മൈസൂരിലെ ഒരു പ്രശസ്ത കോളേജിലെ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അധ്യാപകൻ ഭരത് ഭാർഗവയ്‌ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉയർന്ന മാർക്കും ജോലിയും വാഗ്ദാനം ചെയ്ത് ആയിരുന്നു പീഡന ശ്രമം, “പബ്ബിൽ പോയി ആസ്വദിക്കാം” എന്ന് പറഞ്ഞു നിരന്തം ഉപദ്രവിച്ചുവെന്നും പെൺകുട്ടി പറയുന്നു. ഈ കാര്യത്തിൽ വിദ്യാർത്ഥി വനിതാ ലക്ചററോട് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടപ്പോൾ ലക്ചറർ വിദ്യാർത്ഥിനിയെ വിളിച്ച് ഭീഷണിപ്പെടുത്തി. വാക്കു കേട്ടില്ലെങ്കിൽ ഞാൻ പരാജയപ്പെടുമെന്ന് ഭീഷണിപ്പെടുത്തിഎന്നും വിദ്യാർത്ഥിനി പറയുന്നു.

Read More

ബെംഗളൂരുവിൽ കൊടും തണുപ്പ്!

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും പ്രാതൽ യോഗവും ഐക്യംപ്രകടിപ്പിക്കലും വെറും നാടകമെന്ന് പരിഹസിച്ച് ബിജെപി. സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങളെ അവഗണിച്ചാണ് അവർ നാടകംകളിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആരോപിച്ചു. മാസങ്ങൾനീണ്ട അകൽച്ചയ്ക്കുശേഷം ഇരുവരുംതമ്മിൽ ചേർച്ചയിലാകാൻ ഒരുസാധ്യതയുമില്ലെന്നും പറഞ്ഞു. ഭരണകാര്യത്തിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ ഏകോപനമില്ലെന്നും കുറ്റപ്പെടുത്തി. ഇരുവരും തമ്മിൽ തെരുവുയുദ്ധത്തിലാണെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ദുർബലമായതാണ് ഇതിനുകാരണമെന്നും പറഞ്ഞു. സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും പ്രാതൽയോഗവും പത്രസമ്മേളനവും നാടകമാണെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കുറ്റപ്പെടുത്തി. നാടകത്തിന്റെ ക്ലൈമാക്സിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.

Read More

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ…

Read More

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഐടി ജീവനക്കാരിക്ക്‌ നഷ്ടമായത് 32 കോടി രൂപ

ബെംഗളൂരു : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ അജ്ഞാതസംഘം ബെംഗളൂരുവിലെ ഐടി ജീവനക്കാരിയിൽനിന്ന് തട്ടിയെടുത്തത് 32 കോടി രൂപ. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ ലഭിച്ചെന്ന പേരിൽ ഒരുവർഷം മുൻപുവന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) നടപടിയാണെന്ന് ബോധ്യപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന 57-കാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയെന്നായിരുന്നു സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം പറഞ്ഞത്. മകന്റെ വിവാഹം…

Read More
Click Here to Follow Us