ബെംഗളൂരു : കേരള ലോട്ടറികളെത്തിച്ച് അനധികൃത വിൽപ്പന നടത്തിയ ആളെ ചാമരാജ്‌നഗറിൽ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടൽപേട്ട് താലൂക്കിലെ തേരകനാമ്പി ഗ്രാമത്തിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന ഗണേഷിനെയാണ് (48) പോലീസ് പിടികൂടിയത്. കേരളത്തിൽനിന്ന് നികുതിവെട്ടിച്ച് കടത്തുന്ന ലോട്ടറി കർണാടകയിലെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം 45,000 രൂപയുടെ കേരള ലോട്ടറി ടിക്കറ്റുകളുണ്ടായിരുന്നു. തെരകനാമ്പി ഗ്രാമത്തിലെ ബൊമ്മനഹള്ളി റോഡിലെ അങ്കനാഥേശ്വര ഹോട്ടലിന് എതിർവശത്തുള്ള പൊതുസ്ഥലത്തുനിന്നാണ് ഗണേഷ് പിടിയിലായത്. ഇയാൾ ഇടനിലക്കാരനാണ്. പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും…
Read MoreYear: 2025
ശബരിമലയിലെ തിരക്ക്; സ്‌പോട്ട് ബുക്കിങ് 20,000 പേർക്കുമാത്രം; ഏഴ് ബുക്കിങ് കേന്ദ്രങ്ങൾകൂടി തുറക്കും
തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമാക്കും. നിലവിൽ മുപ്പതിനായിരത്തിലധികംപേർ ഇങ്ങനെ എത്തുന്നതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത്. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽപ്പേർ എത്തിയാൽ അവർക്ക് അടുത്തദിവസം ദർശനം നടത്താൻ സൗകര്യമൊരുക്കും. നിലയ്ക്കലിൽ ഏഴ് ബുക്കിങ് കേന്ദ്രങ്ങൾകൂടി ഉടൻ പ്രവർത്തനം തുടങ്ങും. സന്നിധാനത്തെ തീർഥാടകർ ഒഴിയുന്നമുറയ്ക്ക്, നടപ്പന്തലിലേക്ക് കടത്തിവിടും. കുടിവെള്ളവും ലഘുഭക്ഷണവും ചുക്കുകാപ്പിയും ലഭ്യമാക്കും. ഇതിനായി ക്യൂ കോംപ്ലക്സിൽ 200 ജീവനക്കാരെ അധികമായി നിയോഗിച്ചു. ശൗചാലയ ശുചീകരണത്തിന് 200 ജീവനക്കാരെ അധികമായി എത്തിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
Read Moreതണുപ്പ് അകറ്റാൻ മുറിയിൽ കരിയടുപ്പിൽ തീ കത്തിച്ചു ഉറങ്ങി; മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു : തണുപ്പകറ്റാനുള്ള കരിയടുപ്പിൽനിന്ന് പുക ശ്വസിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ബെളഗാവിയിൽ നടന്ന സംഭവത്തിൽ രഹാൻ(22), മൊയീൻ(23), സർഫാസ് (22) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മുറിയിൽ തിരിച്ചെത്തിയ സുഹൃത്തുക്കൾ കരിയടുപ്പിൽ തീപകർന്നതിനുശേഷം കിടന്നുറങ്ങുകയായിരുന്നു. ഇതിൽനിന്നുള്ള പുക മുറിയിൽ നിറയുകയും ശ്വാസംമുട്ടലിനെത്തുടർന്ന് മരിക്കുകയുമായിരുന്നു.
Read Moreഅനധികൃത പിജി പൂട്ടിക്കും; പരിശോധന തുടരാനും; 14 പിജികള്‍ പൂട്ടി; ലൈസന്‍സ് ക്യാംപെയ്‌നുകൾ കോര്‍പറേഷന്‍ സംഘടിപ്പിക്കും; ; വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പേയിങ് ഗസ്റ്റ് (പിജി), ഹോസ്റ്റല്‍ എന്നിവയ്‌ക്കെതിരെ നടപടി ശക്തമാക്കി ജിബിഎ. ഈസ്റ്റ് സിറ്റി കോര്‍പ്പറേഷന്‍ പരിധിയില്‍ ലൈസന്‍സില്ലാതെയും മാനണ്ഡങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിച്ച 14 പിജികള്‍ പൂട്ടി. അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പരിശോധന തുടരാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഈസ്റ്റ് സോണ്‍ കമ്മീഷണര്‍ ഡിഎസ് രമേഷ് നിര്‍ദേശം നല്‍കി. അനധികൃത പിജികളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ കൂടുതലായി താമസിക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് നടപടി. വ്യക്തിവിവരങ്ങള്‍ പരിശോധിക്കാതെയും ഇത്തരം പിജികളില്‍ താമസിപ്പിക്കുക. അതിനാല്‍ ഇവിടെ താമസിച്ച് ക്രിമിനല്‍ കേസുകളിലേര്‍പ്പെടുന്നവരെ കണ്ടെത്താന്‍ പോലീസിന്…
Read Moreവടിവാള്‍ വീശി മലയാളി വിദ്യാര്‍ത്ഥികളുടെ ഫോണ്‍ കവര്‍ന്നു
ബെംഗളൂരു : മലയാളി വിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരിയിൽ ആർആർ നഗറിന് സമീപം ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം. ഇടുക്കി, കണ്ണൂർ സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികൾ ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ എത്തി അജ്ഞാതൻ തടഞ്ഞു നിർത്തുകയും വടിവാൾ വീശി ഭയപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതിന് ശേഷം കടന്നുകളഞ്ഞു. അവസാന വർഷ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥികളായ മൂന്ന് പേരും പഠനത്തിന്റെ ഭാഗമായ പരിശീലനത്തിനായി ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഭക്ഷണം…
Read Moreബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : ഏഷ്യയിലെതന്നെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25) തുടക്കമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ചു. ഐടി, സ്പേസ് ടെക്, സ്റ്റാർട്ടപ്പ് നയങ്ങൾ ബിടിഎസിന്റെ ആദ്യദിവസം അവതരിപ്പിച്ചു. ഐടിയിലും പുത്തൻ സാങ്കേതികവിദ്യയിലും ആഗോള കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുകയാണ് പുതിയനയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയാണ് സ്പേസ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. 2034-ഓടെ രാജ്യത്തെ ബഹിരാകാശ സാങ്കേതിക വിദ്യാവിപണിയുടെ 50 ശതമാനവും ആഗോളവിപണിയുടെ അഞ്ചുശതമാനവും നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ 25,000 പുതിയ സംരംഭങ്ങളാണ് സ്റ്റാർട്ടപ്പ്…
Read Moreആളില്ലാതെ ഓടുന്നതിന്റെ നഷ്ടം നികത്തുക ലക്ഷ്യം; കേരള ആര്‍ടിസിയിലും വരുന്നു ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്
ബെംഗളൂരു: ബസുകള്‍ കാലിയായ ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാന്‍ സംസ്ഥാനന്തര റൂട്ടുകളില്‍ സ്വകാര്യ ബസുകളെപോലെ കേരള ആര്‍ടിസിയിലും ഡൈനാമിക് ടിക്കറ്റ് പ്രൈസിങ് സംവിധാനം. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നുളള പ്രീമിയം എസി ബസുകളിലാണ് പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തില്‍ ഇതുണ്ടാവുക. കഴിഞ്ഞ ദിവസം കേരള ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് ഡൈനാമിക് ടിക്കറ്റ് പ്രൈസിങിന് അനുമതി നല്‍കിയിരുന്നു. എന്ന് നിലവില്‍ വരുമെന്ന പ്രഖ്യാപനം പിന്നീടുണ്ടാകും. പ്രവര്‍ത്തി ദിവസങ്ങളില്‍ ബസുകള്‍ ഒരുഭാഗത്ത് ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം കുറയ്്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇടദിവസങ്ങളില്‍ കേരള ആര്‍ടിസിയുടെ എസി ബസുകളെ…
Read Moreകടം വാങ്ങിയ പണം തിരികെ വാങ്ങാൻ വന്ന യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍
ബെംഗളൂരു: കടം വാങ്ങിയ പണം നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യംനല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതി. കര്‍ണാകടകയില്‍ 39കാരിയെ നാലുപേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് ഉള്‍പ്പടെ നാലുപേരെ കൊപ്പള പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ലക്ഷ്മണന്‍ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടിക്ക് പോകുകയാണെന്നാണ് ഭര്‍ത്താവിനെ അറിയിച്ചത്. കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.…
Read Moreഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രചിച്ച പുസ്തകം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകാശനം ചെയ്യും
ബെംഗളൂരു : കോൺഗ്രസിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജലത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഡി.കെ.ശിവകുമാർ രചിച്ച നീരിന ഹെജ്ജെ (ജലത്തിന്റെ കാൽപാട്) എന്ന പുസ്തകമാണ് വെള്ളിയാഴ്ച സിദ്ധരാമയ്യ പ്രകാശനം ചെയ്യുന്നത്. പുസ്തകപ്രകാശനം സിദ്ധരാമയ്യ നിർവഹിക്കുമെന്ന് ശിവകുമാർ തന്നെയാണ് അറിയിച്ചത്. ജലത്തിനുവേണ്ടി കർണാടകം നടത്തിയ യാത്രയെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുസ്തകമെന്ന് ശിവകുമാർ പറഞ്ഞു. അതിന്റെ ചരിത്രവും സമരവും ഭാവിയിലെ സാധ്യതകളും വിവരിക്കാനാണ് ശ്രമിച്ചത്. ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള മന്ത്രികൂടിയാണ് ശിവകുമാർ. വിധാൻസൗധയിലെ ബാങ്ക്വറ്റ്…
Read More320 കിലോമീറ്റർ ചുറ്റളവുള്ള കെആർഎസ് ജലസംഭരണിയിൽ കൈയേറ്റം; സർവേക്ക് ഉത്തരവിട്ട് സർക്കാർ
മൈസൂരു : മാണ്ഡ്യ ജില്ലയിലെ കെആർഎസ് ജലസംഭരണി പരിസരത്തെ കായൽ ഭൂമിയിൽ കൈയേറ്റം വ്യാപകം. ഇതോടെ ഭൂമിയുടെ സർവേക്ക് ഉത്തരവിട്ട് സർക്കാർ. കായൽപ്രദേശങ്ങളിൽ കൂടിവരുന്ന കൈയേറ്റം സംബന്ധിച്ച് ശ്രീരംഗപട്ടണ എംഎൽഎ എ.ബി. രമേശ് ബന്ദിസിദ്ദെ ഗൗഡയും എംഎൽസി ദിനേശ് ഗൂളി ഗൗഡയും നൽകിയ പരാതിയിലാണ് സർക്കാർ സർവേക്ക് ഉത്തരവിട്ടത്. ജലവിഭവമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സർവേനടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയത്. കൈയേറ്റങ്ങൾ നീക്കംചെയ്യുന്നതിനും കെആർഎസ് കായൽപ്രദേശങ്ങളുടെ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർദേശിച്ചു. പാണ്ഡവപുര സബ് ഡിവിഷനിലെ അസി.…
Read More