അനധികൃത പിജി പൂട്ടിക്കും; പരിശോധന തുടരാനും; 14 പിജികള്‍ പൂട്ടി; ലൈസന്‍സ് ക്യാംപെയ്‌നുകൾ കോര്‍പറേഷന്‍ സംഘടിപ്പിക്കും; ; വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പേയിങ് ഗസ്റ്റ് (പിജി), ഹോസ്റ്റല്‍ എന്നിവയ്‌ക്കെതിരെ നടപടി ശക്തമാക്കി ജിബിഎ.

ഈസ്റ്റ് സിറ്റി കോര്‍പ്പറേഷന്‍ പരിധിയില്‍ ലൈസന്‍സില്ലാതെയും മാനണ്ഡങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിച്ച 14 പിജികള്‍ പൂട്ടി.

അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പരിശോധന തുടരാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഈസ്റ്റ് സോണ്‍ കമ്മീഷണര്‍ ഡിഎസ് രമേഷ് നിര്‍ദേശം നല്‍കി.

അനധികൃത പിജികളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ കൂടുതലായി താമസിക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് നടപടി.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

വ്യക്തിവിവരങ്ങള്‍ പരിശോധിക്കാതെയും ഇത്തരം പിജികളില്‍ താമസിപ്പിക്കുക. അതിനാല്‍ ഇവിടെ താമസിച്ച് ക്രിമിനല്‍ കേസുകളിലേര്‍പ്പെടുന്നവരെ കണ്ടെത്താന്‍ പോലീസിന് ബുദ്ധിമുട്ടാണ്.

ലഹരിമരുന്ന് ഇടപാടുള്‍പ്പടെ ഗുരുതരമായ കുറ്റകൃത്യങ്ങളും അനധികൃത പിജികളില്‍ നടക്കാന്‍ സാധ്യതയുണ്ട്‌.

ലൈസന്‍സ് ക്യാംപെയ്‌നുമായി കോര്‍പറേഷന്‍

മഹാദേവപുര കെആര്‍ പുരം നിയോജകമണ്ഡലങ്ങളിലെ പട്ടന്തൂര്‍ അഗ്രഹാര, ഐടിപിഎല്‍ ബാക്ക് ഗേറ്റ്, ലക്ഷ്മിനാരായണപുരം, പ്രശാന്ത് ലേഔട്ട്, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.

ഇതിനിടെ ഈസ്റ്റ് സോണ്‍ സംഘടിപ്പിച്ച സ്‌പെഷല്‍ വ്യാപാര ലൈസന്‍സ് ക്യാംപെയ്‌നില്‍ 466 ഉടമകള്‍ 25.52 ലക്ഷംരൂപ അടച്ച് ലൈസന്‍സ് സ്വന്തമാക്കി.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

അപേക്ഷ ദിവസം തന്നെ വ്യാപാര ലൈസന്‍സ് സ്വന്തമാക്കി. അപേക്ഷാ ദിവസം തന്നെ വ്യാപാര ലൈസന്‍സ് സ്വന്തമാക്കി. അപേക്ഷ ദിവസം തന്നെ വ്യാപാര ലൈസന്‍സ് നല്‍കുന്നതിനുളള സംവിധാനം കോര്‍പ്പറേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിന് പ്രത്യേക ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്. ജിബിഎയുടെ കീഴിലെ മറ്റ് കോര്‍പ്പറേഷനുകളിലും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts