ബെംഗളൂരു : മതം ചോദിച്ചതിനുശേഷം കവർച്ചനടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ശിവമോഗയിൽ നടന്ന സംഭവത്തിൽ പ്രദേശവാസിയായ ഹരീഷിൽനിന്നാണ് 50,000 രൂപ കവർന്നത്. കഴിഞ്ഞദിവസം രാത്രി 11-ഓടെ റോഡിലൂടെ നടന്നുവരുന്നതിനിടെ നാലുപേർ തടഞ്ഞുനിർത്തി ഹിന്ദുവാണോ, മുസ്‌ലിമാണോയെന്ന് ചോദിച്ചുവെന്നും ഹിന്ദുവാണെന്ന് പറഞ്ഞപ്പോൾ ആക്രമിക്കുകയും പണം കവരുകയുമായിരുന്നുവെന്നാണ് ഹരീഷിന്റെ പരാതിയിൽ ആരോപിക്കുന്നത്. ഹിന്ദുവാണെന്ന് മറുപടിനൽകിയ ഉടൻ മുഖത്തടിച്ച സംഘം ആദ്യം പോക്കറ്റിൽനിന്ന് പണം കവർന്നു. തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമോതിരം ഊരിനൽകാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നുവന്ന് ആക്രമിച്ചെന്നും ഹരീഷ് ആരോപിച്ചു. സംഭവത്തിനുശേഷം രണ്ടുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന…
Read MoreDay: 19 November 2025
സമഗ്രമായ സുരക്ഷായ്ക്കായി നോ-ഗ്യാപ്പ് മെഷ് വിൻഡോകൾ സ്ഥാപിച്ചു; ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്ക് സഫാരി വീണ്ടും തുടങ്ങി
ബെംഗളൂരു: ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ സഫാരിക്കിടെ പുളളിപ്പുലിയുടെ ആക്രമയമത്തില്‍ സ്ത്രീക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് നിര്‍ത്തിയ നോണ്‍ എസി സഫാരി പുനരാരംഭിച്ചു. ബസുകളുടെ സുരക്ഷാ പരിശോധനയാണ് സഫാരി പുനരാരംഭിച്ചത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, എല്ലാ നോൺ-എസി സഫാരി ബസുകളിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി നോ-ഗ്യാപ്പ് മെഷ് വിൻഡോകൾ വെൽഡ് ചെയ്തിട്ടുണ്ടെന്നും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ ലെപ്പാർഡ് സഫാരി സോണിൽ വാഹനമോടിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും ബിബിപി അധികൃതർ അറിയിച്ചു. എസി ബസ് സഫാരി (പ്രവൃത്തി ദിവസങ്ങളിൽ 690 രൂപയും അവധി…
Read Moreപ്രണയാഭ്യർഥന നിരസിച്ച പ്ലസ്ടു വിദ്യാർഥിനിയെ സ്കൂളിൽ പോകും വഴി മദ്യലഹരിയിൽ എത്തിയ യുവാവ് കുത്തിക്കൊലപ്പെടുത്തി
ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിൽ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം. കുറച്ചു നാൾ മുൻപ് പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താൽപര്യമില്ലെന്ന് ശാലിനി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ ശാലിനിയെ കാത്തുനിന്നു സംസാരിക്കാന്‍…
Read Moreബെംഗളൂരു സന്ദർശിച്ച് മടങ്ങവേ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു
ബെംഗളൂരു: കർണാടകയിലെ ഹാസനില്‍ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബെംഗളൂരു സന്ദർശിച്ച് മടങ്ങുമ്പോള്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ അറയ്ക്കൽഗുഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർഗ്രല്ലിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു.സംഭവം നടന്നയുടൻ തന്നെ വിദ്യാർഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കൽഗുഡയിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം നാട്ടിലെക്ക് മടങ്ങി.
Read Moreബെംഗളൂരുവിലെ മന്ത്രി മാളിന് വീണ്ടും പൂട്ട് വീണു
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പ്രശസ്തമായ മാളുകളിൽ ഒന്നായ മന്ത്രി മാൾ, വസ്തു നികുതി അടയ്ക്കാത്തതിനാൽ വീണ്ടും അടച്ചുപൂട്ടി . കോടിക്കണക്കിന് രൂപയുടെ നികുതി അടയ്ക്കാത്തതിന് മുമ്പ് പലതവണ മാൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത്തവണയും കുടിശ്ശികയായ നികുതി 30 കോടി രൂപയിലധികമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി മന്ത്രി മാൾ നികുതി അടയ്ക്കാത്തതിനാൽ പൂട്ടിക്കിടക്കുന്നത് പതിവാണ്. ഇത്തവണയും 30,81,45,600 രൂപയുടെ നികുതി കുടിശ്ശിക കാരണം അധികൃതർ ഇന്ന് രാവിലെ മാൾ പിടിച്ചെടുത്ത് നോട്ടീസ് അയച്ചിട്ടുണ്ട്. ലോക്ക് കണ്ടതോടെ മാൾ ജീവനക്കാർ ആശങ്കാകുലരാണ്. അതേസമയം, മാർഷലുകളും പോലീസും…
Read Moreബെംഗളൂരുവിൽ പട്ടാപ്പകൽ എടിഎം വാഹനം തട്ടിക്കൊണ്ടുപോയി; കൊള്ളയടിച്ചത് 7.11 കോടി രൂപ
ബെംഗളൂരു: സിലിക്കൺ സിറ്റി ബെംഗളൂരുവിൽ പട്ടാപ്പകൽ 7.11 കോടി രൂപയുടെ കവർച്ച നടന്നു . ഇന്ന് ഉച്ചയ്ക്ക് ഒരു ഇന്നോവ കാറിൽ എത്തിയ സംഘം എടിഎമ്മിൽ പണം നിക്ഷേപിക്കാൻ പോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന് രക്ഷപ്പെടുകയായിരുന്നു. സൗത്ത് എൻഡ് സർക്കിളിന് സമീപമുള്ള എടിഎമ്മിലേക്ക് പണം കൊണ്ടുപോയിരുന്ന വാഹനം ജയദേവ ഡയറി സർക്കിളിന് സമീപം തടഞ്ഞു നിർത്തിയാണ് പണം കവർന്ന്ത്. സൗത്ത് എൻഡ് സർക്കിളിന് സമീപമുള്ള ഒരു എടിഎമ്മിൽ പണം നിക്ഷേപിക്കാൻ പോകുകയായിരുന്നു GJ 01 HT 9173 എന്ന നമ്പറിലുള്ള…
Read Moreട്രാഫിക് പോലീസിന്റെ വേഷമണിഞ്ഞ് ഗതാഗതം നിയന്ത്രിച്ച് എംഎല്‍എ
ബെംഗളൂരു: നഗരത്തിലെ ഭാഷ്യം സർക്കിളിൽ ചൊവ്വാഴ്ച ട്രാഫിക് പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിൽ മുതിർന്ന ബിജെപി എംഎൽഎ സുരേഷ് കുമാർ രണ്ട് മണിക്കൂർ തിരക്കേറിയ സമയത്തെ ഗതാഗതം നിയന്ത്രിച്ചു. ട്രാഫിക് പോലീസ്‌കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ വേണ്ടിയാണ് ഇത്തരം പരീക്ഷണത്തിനിറങ്ങിയതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും ഒരു മണിക്കൂർ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പോലീസിനെ സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബെംഗളൂരു ട്രാഫിക് പോലീസ് ആരംഭിച്ച നൂതന പരീക്ഷണമായ “ട്രാഫിക് കോപ്പ് ഫോർ എ ഡേ” യുടെ ഭാഗമായാണ് മുൻ മന്ത്രി ട്രാഫിക് കോൺസ്റ്റബിളായി ഡ്യൂട്ടി നിർവഹിച്ചത്.…
Read Moreകോൺഗ്രസ് എംഎൽഎ പ്രവർത്തകനെ പരസ്യമായി തല്ലി എംഎൽഎ
ബെംഗളൂരു : കെആർ നഗർ താലൂക്കിലെ ദൊഡ്ഡെകൊപ്പലുവിൽ കോൺഗ്രസ് എംഎൽഎ പ്രവർത്തകനെ പരസ്യമായി തല്ലി. കെആർ നഗർ എംഎൽഎ ഡി. രവിശങ്കറാണ് പാർട്ടിപ്രവർത്തകനായ മഹാദേവിനെ തല്ലിയത്. വെള്ളിയാഴ്ച ദൊഡ്ഡെക്കൊപ്പലു ഗ്രാമപ്പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുന്നതിനിടെയാണ് സംഭവം. എംഎൽഎ പ്രവർത്തകനെ പരസ്യമായി തല്ലുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. ഉദ്ഘാടനത്തിനുശേഷം എംഎൽഎ ജനങ്ങളുടെ പരാതികേൾക്കുന്നതിനിടെയാണ് പ്രവർത്തകനായ മഹാദേവിന്റെ മുതുകിൽ തല്ലുന്നത്. കുറച്ച് വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിൽ മൈസൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് മിൽക്ക് ഡെയറി നിർമിക്കുന്നതിനായി നാട്ടുകാർ ഭൂമി വിട്ടുനൽകിയിരുന്നു. കെട്ടിടനിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് മഹാദേവ്…
Read Moreഇ-മെയിൽ സന്ദേശത്തിലൂടെ മെട്രോ സ്റ്റേഷനുനേരേ ബോംബുഭീഷണി; വയോധികൻ പിടിയിൽ
ബെംഗളൂരു : മെട്രോ സ്റ്റേഷനുനേരേ ബോംബുഭീഷണി മുഴക്കിയ മാനസികനില തകരാറിലായ വയോധികൻ പിടിയിൽ. ബെംഗളൂരു മെട്രോയിലെ ജീവനക്കാരിയായ തന്റെ മുൻഭാര്യയെ ജോലിസമയത്തിനുശേഷം അധികൃതർ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നാൽ ഒരു മെട്രോ സ്റ്റേഷനിൽ ബോംബുവെക്കുമെന്നായിരുന്നു ഭീഷണി. ഇ-മെയിൽ സന്ദേശത്തിലൂടെയായിരുന്നു ഭീഷണിമുഴക്കിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികനിലതെറ്റിയ 62-കാരനാണ് ഇ-മെയിൽ അയച്ചതെന്ന് കണ്ടെത്തുകയായിരുന്നു. 15 വർഷം മുൻപ് വിവാഹമോചിതനായ ഇയാളുടെ ഭാര്യ മെട്രോ റെയിൽ ജീവനക്കാരിയല്ലെന്നും വ്യക്തമായി.
Read Moreനരഭോജി കടുവയെയും കുഞ്ഞുങ്ങളെയും പിടികൂടി
ബെംഗളൂരു : ജില്ലയിലെ സരഗൂർ താലൂക്കിൽ കർഷകനെ കൊന്ന കടുവയെയും കുഞ്ഞുങ്ങളെയും വനംവകുപ്പ് പിടികൂടി. ഒക്ടോബർ 26-ന് കർഷകനായ രാജശേഖറിനെ (65) കടിച്ചുകൊന്ന കടുവയെയാണ് വനംവകുപ്പ് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ മുള്ളൂർ പഞ്ചായത്തിൽനിന്ന് പിടികൂടിയത്. 10 വയസ്സുള്ള കടുവയെയും മൂന്ന് കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്. കർഷകനെ കൊന്നതിനുശേഷവും കുറച്ചുദിവസങ്ങളായി കടുവ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കന്നുകാലികളെയും കൊന്നിരുന്നു. തുടർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. പ്രഭാകറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെയാണ് കടുവയെ പിടികൂടിയത്. ഇതോടെ പ്രദേശത്ത് ആകെ 11…
Read More