ഇ-മെയിൽ സന്ദേശത്തിലൂടെ മെട്രോ സ്റ്റേഷനുനേരേ ബോംബുഭീഷണി; വയോധികൻ പിടിയിൽ

ബെംഗളൂരു : മെട്രോ സ്റ്റേഷനുനേരേ ബോംബുഭീഷണി മുഴക്കിയ മാനസികനില തകരാറിലായ വയോധികൻ പിടിയിൽ.

ബെംഗളൂരു മെട്രോയിലെ ജീവനക്കാരിയായ തന്റെ മുൻഭാര്യയെ ജോലിസമയത്തിനുശേഷം അധികൃതർ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നാൽ ഒരു മെട്രോ സ്റ്റേഷനിൽ ബോംബുവെക്കുമെന്നായിരുന്നു ഭീഷണി.

ഇ-മെയിൽ സന്ദേശത്തിലൂടെയായിരുന്നു ഭീഷണിമുഴക്കിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികനിലതെറ്റിയ 62-കാരനാണ് ഇ-മെയിൽ അയച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

  വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം

15 വർഷം മുൻപ് വിവാഹമോചിതനായ ഇയാളുടെ ഭാര്യ മെട്രോ റെയിൽ ജീവനക്കാരിയല്ലെന്നും വ്യക്തമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവിഹിതം പൊക്കി, ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി; ഭാര്യയും കാമുകനും പിടിയില്‍

Related posts

Click Here to Follow Us