കോൺഗ്രസ് എംഎൽഎ പ്രവർത്തകനെ പരസ്യമായി തല്ലി എംഎൽഎ

ബെംഗളൂരു : കെആർ നഗർ താലൂക്കിലെ ദൊഡ്ഡെകൊപ്പലുവിൽ കോൺഗ്രസ് എംഎൽഎ പ്രവർത്തകനെ പരസ്യമായി തല്ലി.

കെആർ നഗർ എംഎൽഎ ഡി. രവിശങ്കറാണ് പാർട്ടിപ്രവർത്തകനായ മഹാദേവിനെ തല്ലിയത്.

വെള്ളിയാഴ്ച ദൊഡ്ഡെക്കൊപ്പലു ഗ്രാമപ്പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുന്നതിനിടെയാണ് സംഭവം.

എംഎൽഎ പ്രവർത്തകനെ പരസ്യമായി തല്ലുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

ഉദ്ഘാടനത്തിനുശേഷം എംഎൽഎ ജനങ്ങളുടെ പരാതികേൾക്കുന്നതിനിടെയാണ് പ്രവർത്തകനായ മഹാദേവിന്റെ മുതുകിൽ തല്ലുന്നത്.

കുറച്ച് വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിൽ മൈസൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് മിൽക്ക് ഡെയറി നിർമിക്കുന്നതിനായി നാട്ടുകാർ ഭൂമി വിട്ടുനൽകിയിരുന്നു.

കെട്ടിടനിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് മഹാദേവ് ആവശ്യപ്പെട്ടതോടെ എംഎൽഎ പരസ്യമായി തല്ലിയെന്നാണ് ആരോപണം.

എന്നാൽ, ആരോപണം രവിശങ്കർ നിഷേധിച്ചു. ഒട്ടേറെ ആളുകൾ വന്ന് തന്നോട് സംസാരിച്ചതിനാൽ പരിപാടിയിൽ ധാരാളം കുഴപ്പങ്ങളുണ്ടായിരുന്നു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

പ്രവർത്തകനോട് മുതുകിൽ തട്ടി വിശ്രമിക്കാനും കുറച്ചുനേരം കാത്തിരിക്കാനുംമാത്രമേ പറഞ്ഞുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts