തണുപ്പ് അകറ്റാൻ മുറിയിൽ കരിയടുപ്പിൽ തീ കത്തിച്ചു ഉറങ്ങി; മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു : തണുപ്പകറ്റാനുള്ള കരിയടുപ്പിൽനിന്ന് പുക ശ്വസിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ബെളഗാവിയിൽ നടന്ന സംഭവത്തിൽ രഹാൻ(22), മൊയീൻ(23), സർഫാസ് (22) എന്നിവരാണ് മരിച്ചത്.

ഇവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രാത്രിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മുറിയിൽ തിരിച്ചെത്തിയ സുഹൃത്തുക്കൾ കരിയടുപ്പിൽ തീപകർന്നതിനുശേഷം കിടന്നുറങ്ങുകയായിരുന്നു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ഇതിൽനിന്നുള്ള പുക മുറിയിൽ നിറയുകയും ശ്വാസംമുട്ടലിനെത്തുടർന്ന് മരിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts