ബെംഗളൂരു : മലയാളികളുടെ ഇഷ്ട സാഹസവിനോദസഞ്ചാരകേന്ദ്രമായ കുദ്രെമുഖ് ദേശീയോദ്യാനത്തിലെ ട്രക്കിങ് കേന്ദ്രത്തിലേക്ക് സഞ്ചാരവിലക്ക്. ദേശീയോദ്യാനത്തിലെ കെരെക്കെട്ട് വന്യജീവി ശ്രേണിയിൽവരുന്ന പ്രശസ്തമായ വലിയുഞ്ച, നരസിംഹ പർവത ട്രക്കിങ് റൂട്ടുകളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. പ്രദേശത്ത് ആനകളുടെ എണ്ണവും സഞ്ചാരവും വർധിച്ചതിനാലാണ് നടപടി. ആദ്യഘട്ടത്തിൽ ബുധനാഴ്ചവരെയാണ് വിലക്ക്. ആനകൾ കാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ വിലക്ക് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇരു ട്രക്കിങ് പാതകളും പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. നരസിംഹപർവത കൊടുമുടിയിൽനിന്നുള്ള പശ്ചിമഘട്ടത്തിന്റെ കാഴ്ച പ്രധാന ആകർഷണമാണ്. അതിനാൽ, കേരളമടക്കമുള്ള…
Read MoreYear: 2025
ആദ്യ ഇന്റർ-സിറ്റി മെട്രോ ഇടനാഴി; മെട്രോ പാത നീളും തുംകൂരുവിലേക്ക്
ബെംഗളൂരു: തുമകൂരുവിലേക്കുള്ള 59.6 കിലോമീറ്റർ മെട്രോ ലിങ്ക് വഴി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സുപ്രധാന നടപടികൾ സ്വീകരിക്കുന്നു. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി ശനിയാഴ്ച ടെൻഡർ പുറപ്പെടുവിച്ചുകൊണ്ട് ബിഎംആർസിഎൽ തുമകൂരുവിലേക്കുള്ള മെട്രോ ലിങ്ക് പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. നിലവിൽ മഡവരയ്ക്കും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും ഇടയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ലൈനിന്റെ വിപുലീകരണമായാകും നിർദ്ദിഷ്ട 59.6 കിലോമീറ്റർ ദൂരം പ്രവർത്തിക്കുക. 27 സ്‌റ്റേഷനുകള്‍ നിശ്ചയിച്ചിട്ടുളള പാതയ്ക്ക് 20896 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മാധവാര മുതല്‍ നെലമംഗല…
Read Moreയാത്രക്കാർ നമ്മ മെട്രോ ട്രെയിൻ തടഞ്ഞു: യെല്ലോ ലൈനിൽ സർവീസ് വൈകി
ബെംഗളൂരു: നമ്മ മെട്രോ സർവീസ് വൈകിയതിൽ പ്രതിഷേധിച്ച് ട്രെയിൻ തടഞ്ഞ യാത്രക്കാർക്കെതിരെ ബെംഗളൂരുവിലെ ജയനഗർ പോലീസ് സ്റ്റേഷനിൽ പരാതി . ചില യാത്രക്കാരുടെ പ്രവർത്തനങ്ങൾ മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയതായി ആരോപിച്ച് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) ഉദ്യോഗസ്ഥരാണ് പരാതി നൽകിയിരിക്കുന്നത്. ആർവി റോഡ് മെട്രോ സ്റ്റേഷനിൽ ഇന്നലെ രാവിലെയാണ് സംഭവം. മെട്രോ സർവീസ് രാവിലെ 5 മണിക്ക് ആരംഭിക്കുന്നതിന് പകരം 6 മണിക്ക് ആരംഭിച്ചതിൽ പ്രതിഷേധിച്ച് മെട്രോ ട്രെയിനിന്റെ വാതിലിൽ കാലുകൾ വച്ചുകൊണ്ട് അടയ്ക്കാൻ യാത്രക്കാർ അനുവദിച്ചില്ല. ഗ്രീൻ ലൈനിൽ നിന്നും നിന്നിറങ്ങി…
Read Moreആലപ്പുഴയിൽ ട്രാൻസ്ജെൻഡറിനെ മത്സര രംഗത്തിറക്കി കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നും മത്സരിക്കാനായി വീണ്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ നിന്നാകും അരുണിമ മത്സരിക്കുക. ഇന്നലെ ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ‘കോൺഗ്രസ് ഞങ്ങളെ ചേർത്തുപിടിച്ചു. പ്രസ്‌ഥാനം എന്നെ ചേർത്തുപിടിച്ചു. ട്രാൻസ്ജെൻഡർ കോൺഗ്രസിന് വിജയം തന്നെയാണ്. നല്ല മത്സരം കഴവയ്ക്കാൻ സാധിക്കും. യുഡിഎഫ് വയലാറിൽ ജയിക്കും. ഇടത് കോട്ട…
Read Moreമദ്യലഹരിയിൽ ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് കാർ ഓടിച്ച് കയറ്റി, കുടുങ്ങിയത് മേല്‍പ്പാലത്തിനിടയില്‍; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ: കണ്ണൂർ ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാൾ കാർ ഓടിച്ച് കയറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറെ പരിശ്രമിച്ചിട്ടുംമേല്‍പ്പാലത്തിനിടയില്‍ കുടുങ്ങി പോയ വണ്ടി തിരിച്ചെടുക്കാൻ പറ്റാതെ വന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ചാല കവലക്ക് സമീപമാണ് അപകടമുണ്ടായത്. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റുകയും മേല്‍പ്പാലത്തിനിടയില്‍ കുടുങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏറെ…
Read Moreനഗരത്തിന്റെ ഗതാഗതകുരുക്ക് കുറയുമോ? തുരങ്കപാതയുമായി സര്‍ക്കാര്‍ മുന്നോട്ട്, അദാനി ഗ്രൂപ്പും ടെന്‍ഡറില്‍ പങ്കെടുക്കും
ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന തുരങ്കപാത ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉയര്‍ത്തുന്നു. വലിയതുക മുടക്കി നടപ്പാക്കുന്ന പദ്ധതി തിരക്കുകുറയ്ക്കാന്‍ വലിയതോതില്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. നിലവിലെ റോഡുകള്‍ക്ക് വീതികൂട്ടാന്‍ സാധിക്കാത്തതിനാല്‍ തുരങ്കപാത തന്നെയാണ് അഭികാമ്യമെന്നും വീശദീകരിക്കുന്നു. എന്നാല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങളും ചെലവുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എതിര്‍പ്പ് ശക്തമാണെങ്കിലും പദ്ധതിനടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകയാണ് ഹെബ്ബാളില്‍നിന്ന് സില്‍ക്ക്ബോര്‍ഡ് വരെയുള്ള 16.6 കിലോമീറ്റര്‍ തുരങ്കപാത പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അദാനി ഗ്രൂപ്പ് അടക്കമുള്ളവരാണ് ഇതില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നത്. 17,780 കോടിരൂപയാണ് മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ…
Read Moreടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ല; സുപ്രീംകോടതി
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ജ്യോതി ബാബുവിൻറെ ജാമ്യാപേക്ഷയിൽ എളുപ്പത്തിൽ ജാമ്യം നൽകാനാകില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. പ്രതികൾക്കെതിരെയുള്ളത് കൊലപാതക കേസ് ആണെന്നും വിചാരണക്കോടതിയിലെ രേഖകൾ പരിശോധിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി.
Read Moreലിവ്-ഇൻ ബന്ധത്തിലെ യുവാവിനെ കൊലപ്പെടുത്തി യുവതി
സഹോദരനുമായി ചേർന്ന് ലിവിംഗ് റിലേഷൻഷിപ്പിൽ ആയിരുന്ന സ്ത്രീ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി. വിജയപുരയിലെ അമ്മാൻ കോളനിയിലാണ് സംഭവം. പി.കെ. ഇനാന്ദർ (26) എന്ന സമീർ ആണ് കൊല്ലപ്പെട്ട യുവാവ്. തയ്യബ ഭഗവാൻ എന്ന സ്ത്രീയാണ് കൊലപാതകം നടത്തിയത്, തയ്യബയുടെ സഹോദരൻ അസ്ലം ഭഗവാനും കൊലപാതകത്തിന് സഹായം നൽകി. ഇന്ന് രാവിലെ നഗരത്തിലെ ഗോലഗുംബാസ് പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ എത്തി തന്റെ കാമുകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പീഡനത്തിൽ മനംനൊന്താണ് യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു, ഗോലഗുംബാസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം…
Read Moreബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി
ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു. പ്രതിഷേധാക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചു. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്ന് വിധി പറഞ്ഞത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡന തുടങ്ങിയ ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ്…
Read Moreസൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശിയും മരിച്ചു.
ബെംഗളൂരു : സൗദി അറേബ്യയിൽ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കർണാടക സ്വദേശിയായ ഒരാൾ മരിച്ചതായി വിവരം. ഈ അപകടത്തിൽ 45 ഇന്ത്യക്കാർ ആണ് ജീവനോടെ വെന്തുമരിച്ചത്. ഡീസൽ ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കർണാടക സ്വദേശിയായ ഒരാൾ മരിച്ചതായി വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ പാസ്‌പോർട്ടിൽ കർണാടകയിലെ ഹുബ്ബള്ളി എന്ന വിലാസമുണ്ടെന്ന് പറയപ്പെടുന്നു. ഹുബ്ബള്ളിയിൽ നിന്നുള്ള ഒരാൾ സൗദി അറേബ്യയിൽ ഉണ്ടായ അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആ വ്യക്തിയുടെ ഉത്ഭവം കണ്ടെത്താൻ ഹൈദരാബാദ്…
Read More