നഗരത്തിലെ ഗതാഗത നിയമലംഘനം: 10 മാസത്തിൽ പിഴ ഈടാക്കിയത് 207 കോടി

ബെംഗളൂരു: പത്തുമാസത്തിൽ ബെംഗളൂരു നഗരത്തിൽ ഗതാഗതനിയമലംഘനത്തിന് പിഴയായി ലഭിച്ചത് 200 കോടി രൂപയിലേറെ. ജനുവരി മുതൽ ഒക്ടോബർ വരെ 207.35 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 84.91 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്. കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നതിന് ഇളവ് നൽകിയതാണ് പിഴ ശേഖരണത്തിൽ കുതിപ്പിന് കാരണം. ഇളവ് അനുവദിച്ച ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെ 106 കോടി രൂപയാണ് പിഴയായി ലഭിച്ചത്. 3.86 ലക്ഷം കേസുകൾ പിഴയീടാക്കി തീർപ്പാക്കുകയും ചെയ്തു. പത്ത് മാസത്തിൽ 51.8 ലക്ഷം നിയമലംഘന കേസുകളിൽനിന്നായിട്ടാണ് 207…

Read More

കോൺഗ്രസിനും ഇന്ത്യമുന്നണിക്കും പുതിയതന്ത്രങ്ങൾ അനിവാര്യം; ഡി.കെ. ശിവകുമാർ; എൻഡിഎയെ അഭിനന്ദിച്ച് ദേവഗൗഡ

ബെംഗളൂരു : കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും ഭാവിയിലേക്ക് പുതിയതന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനും ഇന്ത്യമുന്നണിക്കും പാഠമാണെന്നും പറഞ്ഞു. അതേസമയം, ബിഹാറിലും വോട്ടുകവർച്ച നടന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. എൻഡിഎയെ അഭിനന്ദിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷനായ എച്ച്.ഡി. ദേവഗൗഡ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെഡിയു നേതാവ് നിതീഷ് കുമാറുമാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത്. അദ്ദേഹം പറഞ്ഞു.

Read More

ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതി: കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ

ബെംഗളൂരു : ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ സിനിമാ നിർമാതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ശ്രീലങ്കയിലായിരുന്ന അരവിന്ദ് റെഡ്ഡി മടങ്ങിവരുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്വദേശിനിയായ നടിയാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയത്. ബിസിനസ് സ്ഥാപനമായ എവിആർ ഗ്രൂപ്പിന്റെ ഉടമയാണ് അരവിന്ദ് റെഡ്ഡി. നടനും ക്രിക്കറ്റ് താരവുമാണ്. ക്രിക്കറ്റ് ടീമായ ബെല്ലാരി ടസ്‌കേഴ്‌സിന്റെ മുൻ ക്യാപ്റ്റനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടിക്ക് ശ്രീലങ്കയിൽ പോയി മടങ്ങുമ്പോഴാണ്…

Read More

യുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: കുടക് ലിംഗാപുരയിലെ വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം കാറിനുളളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി സിദ്ധാപുരയ്ക്ക് സമീപം ഇന്നലെ രാത്രി പതിവ് പരിശോധനയ്ക്കിടെയാണ് മൈസൂരു സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം വനം വകുപ്പ് ഉദ്യോഗസ്ഥർ കാറിൽ കൊണ്ടുപോകുന്നത് കണ്ടെത്തിയത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മാൽദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ അർദ്ധരാത്രിയിൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു കാർ (HR-26-CE-9273) തടഞ്ഞു, ഭർത്താവടക്കം മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും കണ്ടെത്തി, സ്ത്രീ “ഉറങ്ങുകയാണെന്നാണ് ഇവർ അവകാശപ്പെട്ടത്. സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട വനം ജീവനക്കാർ ഇവരോട്…

Read More

നഗരത്തിലെ 66 ഇടങ്ങളില്‍ പാര്‍ക്കിങ് ഇനി വേറെ ലവല്‍; സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതിയുമായി ജിബിഎ; നിർമിക്കുന്ന കേന്ദ്രങ്ങള്‍ എവിടെയെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമാകയി 66 ഇടങ്ങളില്‍ സ്മാര്‍ട്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുളള പദ്ധതിയുമായി ജിബിഎ. വ്യാപാര കേന്ദ്രങ്ങള്‍, ബസ് ടെര്‍മിനലുകള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവയുടെ സമീപത്താണ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ 9 നിലകളിലായി 485 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. മജസ്റ്റിക്, സാറ്റലൈറ്റ്, വിജയനഗര്‍ ബസ് ടെര്‍മിനലുകള്‍ ഇലക്ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, മന്ത്രി സ്‌ക്വയര്‍മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുക. കുറഞ്ഞ സ്ഥലത്ത്…

Read More

സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 42 പേര്‍ക്ക് ദാരുണാന്ത്യം

സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവർ എല്ലാമെന്നാണ് റിപ്പോർട്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നും…

Read More

സംസ്ഥാനത്ത് അതിശൈത്യ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് അതിശൈത്യ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസം ബീദാറില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസായി താഴിന്നതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം. ബെളഗാളി വിമാനത്താവളത്തില്‍ 11.5 ഡിഗ്രിയും ധാര്‍വാഡ്, ഹാവേരി എന്നിവിടങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കുറഞ്ഞ താപനില. ബെംഗളൂരു നഗരജില്ലയില്‍ കുറഞ്ഞ താപനില 17.2 ഡിഗ്രിയും കൂടിയ താപനില 27.1 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു

Read More

പലവിദ്യകള്‍ പയറ്റി രക്ഷയില്ല; ഇനി മുഖംമൂടി കാട്ടി കടുവകളെ പേടിപ്പിക്കാന്‍ തയ്യാറെടുത്ത് വനംവകുപ്പ്

ബെംഗളൂരു : ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കടുവകളെ അകറ്റാന്‍ പലവിദ്യകള്‍ പയറ്റിയിട്ടും രക്ഷയില്ലാതെ വന്നതോടെ മുഖം മൂടി പരീക്ഷണവുമായി വനംവകുപ്പ്. ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-കടുവ സംഘർഷം പരിഹരിക്കുന്നതിനുള്ള മുൻകരുതൽ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി, പശ്ചിമ ബംഗാളിലെ സുന്ദർബൻസിലെ സമൂഹങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വനം ഉദ്യോഗസ്ഥർ ഈ തന്ത്രം സ്വീകരിച്ചത്. കടുവകളുടെ ആക്രമണം തടയാൻ ആളുകൾ തലയുടെ പിന്നിൽ മുഖംമൂടി ധരിക്കുന്നപ്പിക്കുന്നതാണ് പുതിയ നീക്കം. വനം വകുപ്പ് ഇപ്പോൾ വനത്തിനരികിലുള്ള ഗ്രാമങ്ങളിൽ അത്തരം മാസ്കുകൾ…

Read More

ടെര്‍മിനല്‍ മാറ്റിയതോടെ വൈകിയോട്ടം പതിവാക്കി എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

ബെംളൂരു: ടെര്‍മിനല്‍ മാറ്റിയതോടെ വൈകിയോട്ടം പതിവാക്കി എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്(12678) വൈകിട്ട് 6.30ന് നഗരപരിധിയിലെ ആദ്യ സ്റ്റേഷനായ കര്‍മലാരാമില്‍ എത്തേണ്ട ട്രെയിന്‍ വരുന്നത് പലപ്പോഴും രാത്രി എട്ടിന് ശേഷം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്രെയിന്‍ വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കെഎസ്ആര്‍ ബെംഗളൂരു സ്റ്റോഷന്‍ നവീകരണവുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് 15 മുതല്‍ ഇന്റര്‍സിറ്റി തുടങ്ങുന്നതും അവസാനിക്കുന്നതും ബയ്യപ്പനഹളളി എസ്എംവിടി ടെര്‍മിനലിലേക്ക് മാറ്റിയത്. അതോടെ കന്റോണ്‍മെന്റ് സ്‌റ്റോപ്പ് ഒഴിവാക്കിയതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി . ജനുവരി 15ന് ശേഷം ട്രെയിന്‍ തിരിച്ച് കെഎസ്ആറിലേക്ക് മാറ്റുമെന്നാണ് റെയില്‍വേ വാഗ്ദാനം.…

Read More

നാല് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ ശുപാര്‍ശ; പുതുക്കിയ പേരുകൾ ഇങ്ങനെ

ബെംഗളൂരു : റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള ശുപര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ബെളഗാവി സ്റ്റേഷന് ശിവബാസവ മഹാസ്വാമിജി, ബീദാറിന് ചന്നബാസവ പട്ട ദേവരു, വിജയാപുരക്ക് ജ്ഞാനയോഗി ശ്രീ സിദ്ധേശ്വര സ്വാമി, സര്‍ഗൊണ്ടന കൊപ്പയ്ക്ക് ഭായ്ഗഡ് എന്നിങ്ങനെയാണ് പേരുമാറ്റുന്നത്

Read More