യാത്രക്കാർ നമ്മ മെട്രോ ട്രെയിൻ തടഞ്ഞു: യെല്ലോ ലൈനിൽ സർവീസ് വൈകി

ബെംഗളൂരു: നമ്മ മെട്രോ സർവീസ് വൈകിയതിൽ പ്രതിഷേധിച്ച് ട്രെയിൻ തടഞ്ഞ യാത്രക്കാർക്കെതിരെ ബെംഗളൂരുവിലെ ജയനഗർ പോലീസ് സ്റ്റേഷനിൽ പരാതി . ചില യാത്രക്കാരുടെ പ്രവർത്തനങ്ങൾ മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയതായി ആരോപിച്ച് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) ഉദ്യോഗസ്ഥരാണ് പരാതി നൽകിയിരിക്കുന്നത്.

ആർവി റോഡ് മെട്രോ സ്റ്റേഷനിൽ ഇന്നലെ രാവിലെയാണ് സംഭവം. മെട്രോ സർവീസ് രാവിലെ 5 മണിക്ക് ആരംഭിക്കുന്നതിന് പകരം 6 മണിക്ക് ആരംഭിച്ചതിൽ പ്രതിഷേധിച്ച് മെട്രോ ട്രെയിനിന്റെ വാതിലിൽ കാലുകൾ വച്ചുകൊണ്ട് അടയ്ക്കാൻ യാത്രക്കാർ അനുവദിച്ചില്ല. ഗ്രീൻ ലൈനിൽ നിന്നും നിന്നിറങ്ങി മാറിക്കയറാൻ എത്തിയ 17 യാത്രക്കാരാണ് സർവീസ് തടഞ്ഞത് .

  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?

ഇതുമൂലം, മെട്രോ സർവീസ് രാവിലെ 6 മണിക്ക് പകരം 6.30 നാണ് ആരംഭിച്ചത്. അതിനാൽ, സെൻട്രൽ സിൽക്ക് ബോർഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്ക്  ഓടേണ്ട എല്ലാ ട്രെയിനും സമയം തെറ്റിയാണ് ഓടിയത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ ജയനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ട്രെയിൻ മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മെട്രോ ട്രെയിൻ കണ്ടക്ടർ അജിത് ജെ. മെട്രോ വാതിലുകൾ അടയ്ക്കാൻ അനുവദിക്കാതെ ട്രെയിൻ നിർത്തിയിടേണ്ടിവന്നു, തന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഏകദേശം 35 മിനിറ്റോളം ട്രെയിൻ നിർത്തിയിടേണ്ടിവന്നു അതിനാൽ, തന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ യാത്രക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പരാമർശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us