ഹൃദയം ഗതാഗതം 7 മിനിറ്റിൽ; മെട്രോയുടെ സഹായത്തോടെ വീണ്ടും അവയവദാന ഗതാഗതം നടത്തി

ബെംഗളൂരു: നഗരത്തിൽ അഞ്ചാം തവണയും മെട്രോ ട്രെയിനിൽ മനുഷ്യ ഹൃദയം സുരക്ഷിതമായി എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ വിജയിച്ചു. യെല്ലോ ലൈൻ മെട്രോയിൽ വെറും 7 മിനിറ്റിനുള്ളിൽ ആണ് ഹൃദയം എത്തിച്ച് സുരക്ഷിതമായി കൈമാറിയത്.

ആസ്റ്റർ ആർ.വി. ആശുപത്രിയിൽ ശേഖരിച്ച ഹൃദയം, നാരായണ ഹൃദയാലയയിലെ ഒരു രോഗിയുടെ അടിയന്തര ആവശ്യം കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരം 7.26 ന് ഒരു മെഡിക്കൽ സംഘം റാഗിഗുദ്ദ മെട്രോ സ്റ്റേഷനിൽ എത്തിച്ചു. യെല്ലോ ലൈനിലെ റാഗിഗുദ്ദ മെട്രോ സ്റ്റേഷനിൽ നിന്ന് ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിൽ വെറും 7 മിനിറ്റിനുള്ളിൽ ഹൃദയം എത്തിച്ചു, 15 മെട്രോ സ്റ്റേഷനുകൾ ആണ് കടന്ന്ത്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

6 പേരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽലാണ് വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം ആറ് അംഗ മെഡിക്കൽ സംഘം 7.29 ന് മെട്രോ പ്ലാറ്റ്‌ഫോമിലെത്തി, പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുമായി 7.32 ന് ട്രെയിനിൽ കയറി. 7.39 ന് ട്രെയിൻ ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിൽ എത്തിയ ശേഷം, ഹൃദയം ഉടൻ തന്നെ ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ആംബുലൻസ് 8.12 ന് നാരായണ ഹൃദയാലയയിലെത്തി കൈമാറ്റ പ്രക്രിയ പൂർത്തിയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
[masterslider id="10"]

Related posts