കലബുറഗി വന്ദേഭാരതിന് പ്രശാന്തിനിലയത്തില്‍ സ്റ്റോപ്പ്; പുറപ്പെടുന്ന സമയത്തില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു-കലബുറഗി വന്ദേഭാരത് എക്സ്പ്രസ് ജനുവരി 1 മുതല്‍ പുട്ടപര്‍ത്തി സത്യസായി പ്രശാന്തിനിലയം വഴി സര്‍വീസ് നടത്തും.

പുട്ടപര്‍ത്തി സത്യസായി പ്രശാന്തിനിലയത്തില്‍ 2 മിനിറ്റ് സ്‌റ്റോപ്പ് ആണ് അനുവദിച്ചത്.  ബെംഗളൂരു-കലബുറഗി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന സമയത്തും മാറ്റം വരുത്തിയിട്ടുണ്ട് എന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ അറിയിച്ചു..

ബെംഗളുരു എസ്എംവിടി-കലബുറഗി വന്ദേഭാരത് (22232) ഉച്ച കഴിഞ്ഞ് 2.40നു പുറപ്പെട്ട് യെലഹങ്ക (3.05), പ്രശാന്തി നിലയം (4.23), അനന്തപുര്‍ (5.33), ഗുണ്ടക്കല്‍ (6.37), മന്ത്രാലയം റോഡ് (7.48), റായ്ച്ചൂര്‍ (8.18), യാദ്ഗീര്‍ (9.03) വഴി രാത്രി 10.45ന് കലബുറഗിയിലെത്തും.

  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

കലബുറഗി-ബെംഗളുരു എസ്എംവിടി വന്ദേഭാരത് (22231) രാവിലെ 6.10നു പുറപ്പെട്ട് യാദ്ഗീര്‍ (6.48), റായ്ച്ചൂര്‍ (7.38), മന്ത്രാലയം റോഡ് (7.58), ഗുണ്ടക്കല്‍ (9), അനന്തപുര്‍ (10.03), പ്രശാന്തി നിലയം (11), യെലഹ ങ്ക (12.28) വഴി 2.10ന് എസ്എംവിടിയിലെത്തിച്ചേരും.

  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts