കാത് കുത്താൻ ഡോക്ടർ അനസ്തേഷ്യ നൽകി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു: ചാമരാജനഗറിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണകാരണം ആറ് മാസത്തിന് ശേഷം വെളിപ്പെട്ടു. ചെവി കുത്തുന്നതിന് മുമ്പ് ഡോക്ടർ നൽകിയ അനസ്തേഷ്യ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തി.

താലൂക്കിലെ ബൊമ്മലാപൂർ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ അശ്രദ്ധ മൂലം അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹംഗള ഗ്രാമത്തിലെ ആനന്ദ്-മാനസ ദമ്പതികളുടെ മകൻ പ്രക്യത്ത് എന്ന 5 മാസം പ്രായമുള്ള കുഞ്ഞ് ആണ് മരിച്ചു.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

ആറ് മാസം മുമ്പാണ് സംഭവം നടന്നത്, ചെവി കുത്തുന്നതിന് മുമ്പ് ഡോക്ടർ നൽകിയ അനസ്തേഷ്യ മൂലമാണ് കുട്ടി മരിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ചെവി കുത്താൻ മാതാപിതാക്കൾ കുട്ടിയെ ബൊമ്മലാപൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഡോക്ടർ കുട്ടിയുടെ രണ്ട് ചെവികളിലും വേദനയുണ്ടാകാതിരിക്കാൻ അനസ്തേഷ്യ നൽകി.

പിന്നീട്, കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നു. ഡോക്ടറുടെ ഉപദേശപ്രകാരം, ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

6 മാസത്തിനു ശേഷം കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പരിശോധന ലഭിച്ചു, അനസ്തേഷ്യ മൂലമാണ് കുട്ടി മരിച്ചതെന്ന് റിപ്പോർട്ട് സ്ഥിരീകരിച്ചു. അനസ്തേഷ്യ മൂലം കുട്ടിയുടെ ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിച്ചതാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts