ബിബിഎംപി ട്രക്ക് ഇടിച്ച് വയോധികൻ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലെത്തിയ ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിൽ ഇടിച്ച് 60 കാരനായ കർഷകൻ മരിച്ചു. യെലഹങ്ക സ്വദേശി രാമയ്യ എസ് ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഹെബ്ബാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് 14 വയസുകാരി മരിച്ചിരുന്നു.

ഉച്ചയോടെ കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ രാമയ്യ സാമ്പിഗെഹള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതിനിടെ അമിതവേഗതയിൽ ദൊഡ്ഡബല്ലാപുര റോഡിലേക്ക് പോവുകയായിരുന്ന ട്രക്ക് ഇയാളുടെ ബൈക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നു.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ഇടിയുടെ ആഘാതത്തിൽ വായുവിലേക്ക് തെറിച്ചുവീണ രാമയ്യ ട്രക്കിന്റെ പിൻ ചക്രത്തിനടിയിലായി. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts