പോഷകാഹാരക്കുറവിന് ചികിത്സയിലുള്ള കുട്ടികൾക്ക് ആശുപത്രിയിൽ നൽകിയത് പുഴുക്കൾ കലർന്ന ഭക്ഷണം

ബെംഗളൂരു : പോഷകാഹാരക്കുറവിന് ചികിത്സയിലുള്ള കുട്ടികളുടെ വാർഡിൽ വിതരണംചെയ്തത് പുഴുക്കൾ കലർന്ന ഭക്ഷണം.

സർക്കാരിന് കീഴിലുള്ള മൈസൂരു ചെലുവാംബ ആശുപത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്സൺ ഡോ. എച്ച്. കൃഷ്ണ നിർദേശിച്ചു.

കെ.ആർ. ആശുപത്രിയിലും ചേലുവാമ്പ ആശുപത്രിയിലും നടത്തിയ പരിശോധനയിലാണ് പോഷകാഹാരക്കുറവ് വാർഡിൽ പാലിക്കപ്പെടുന്ന കുട്ടികൾക്ക് നൽകുന്നത് നിലവാരംകുറഞ്ഞ ഭക്ഷണമാണെന്ന് തെളിഞ്ഞത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

പുഴുക്കൾ നിറഞ്ഞ അരി, കാലഹരണപ്പെട്ട റവ, ഗുണനിലവാരമില്ലാത്ത നിലക്കടല എന്നിവകൊണ്ടാണ് കുട്ടികൾക്ക് ഭക്ഷണം പാകംചെയ്യുന്നതെന്നും കണ്ടെത്തി. പോഷകാഹാരക്കുറവ് വാർഡിൽ ചികിത്സയിലുള്ള പതിമ്മൂന്ന് കുട്ടികൾക്കാണ് നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നതെന്ന് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts