ബെംഗളൂരു: മൈസൂർ-ഉദയ്പൂർ പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം. മൈസൂരിൽ നിന്ന് ഉദയ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ ബെംഗളൂരു സൗത്ത് ജില്ലയിലെ ചെന്നപട്ടണ താലൂക്കിലെ വന്ദരഗുപ്പെയ്ക്ക് സമീപം നിർത്തി തീ അണച്ചു.
മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഭാഗ്യവശാൽ, യാത്രക്കാരും റെയിൽവേ ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ 11.45 ഓടെ ട്രെയിൻ ചന്നപട്ടണ കടക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. എഞ്ചിനിൽ നിന്ന് തീപ്പൊരി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി.
അദ്ദേഹം ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തീ ചെറുതായിരുന്നെന്നും എഞ്ചിൻ കമ്പാർട്ടുമെന്റിൽ മാത്രമായി ഒതുങ്ങി നിന്നെന്നുമാണ് റിപ്പോർട്ട്. സാങ്കേതിക തകരാർ മൂലമാകാം തീപിടുത്തം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.