കനത്ത മഴ, അണക്കെട്ടുകൾ നിറഞ്ഞു; ഇന്നും സ്കൂളുകൾക്ക് അവധി

ബെംഗളൂരു: സംസ്ഥാനത്ത് നല്ല മഴ ലഭിക്കുന്നു . ഇതിന്റെ ഫലമായി പല അണക്കെട്ടുകളും പതിവിലും നേരത്തെ നിറഞ്ഞു. നദികൾ കരകവിഞ്ഞൊഴുകുന്നു. ജൂലൈ 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയായി, ചില ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു .

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ചിക്കമംഗളൂരു, കലാസ, മുടിഗെരെ, ശൃംഗേരി, കോപ്പ, എൻ.ആർ.പുര താലൂക്കുകളിലെ അങ്കണവാടികൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചട്ടുള്ളതെന്ന് ചിക്കമംഗളൂരു ജില്ലാ കമ്മീഷണർ മീന നാഗരാജ് ഉത്തരവിറക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts