ബെംഗളൂരു : മൻ കി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചതോടെ കലബുറഗിയിലെ ജോലദ റൊട്ടി ദേശീയതലത്തിൽ ഹിറ്റ്. ഉപജീവനത്തിനായി ജോലദ റൊട്ടിയുണ്ടാക്കി വിൽപ്പന നടത്താൻ കലബുറഗിയിലെ ഒരുകൂട്ടം വനിതകളാരംഭിച്ച സംരംഭത്തെയാണ് മോദി മൻ കി ബാത്തിൽ പ്രകീർത്തിച്ചത്.
റൊട്ടിയുടെ പ്രചാരം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ചു. കേരളം, ഡൽഹി, ഹൈദരാബാദ്, പുണെ, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ട്. വിദേശത്തുനിന്നും അന്വേഷണങ്ങളുണ്ടായതോടെ യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കാനുള്ള തയ്യാറെടുപ്പുകളും സംഘം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച പരിപാടി പ്രക്ഷേപണം ചെയ്തതോടെ റൊട്ടിയുടെ ഓൺലൈൻ വിൽപ്പന കുത്തനെ ഉയരുകയായിരുന്നു. ഉത്പാദനം വർധിപ്പിക്കാനൊരുങ്ങുകയാണിവർ. കലബുറഗിയിലെ പരമ്പരാഗത വിഭവത്തിലുൾപ്പെട്ടതാണ് ജോലദ റൊട്ടി.
കഴിഞ്ഞവർഷമാണ് വനിതകളുടെ നേതൃത്വത്തിൽ റൊട്ടിയുണ്ടാക്കി വിൽപ്പന നടത്തുന്നതിനായി സഹകരണസംഘം രൂപവത്കരിച്ചത്. തുടക്കത്തിൽ 100 പേരുണ്ടായിരുന്ന സംഘത്തിന്റെ അംഗസംഖ്യ വേഗംതന്നെ 1000 ആയി ഉയർന്നു.
15 മാസത്തിനുള്ളിൽ വിറ്റുവരവ് 50 ലക്ഷമായി വർധിക്കുകയും വിൽപ്പന ഓൺലൈനിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവടക്കം സംസ്ഥാനത്ത് പല നഗരങ്ങളിൽനിന്നും സംഘത്തിന് ഓർഡറുകൾ ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.