വനത്തില്‍ ഒരു കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തി : വിഷബാധ സംശയിക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ബെംഗളൂരു : ചാമരാജ്നഗര ജില്ലയിലെ ഹനൂർ താലൂക്കിലെ മാലെ മഹാദേശ്വര മീന്യം വന്യജീവി സങ്കേതത്തിലെ മാലെ മഹാദേശ്വര വനത്തിൽ ഒരു അമ്മ കടുവയും മൂന്ന് കുഞ്ഞുങ്ങളെയും ചത്തനിലയിൽ കണ്ടെത്തി.

വ്യാഴാഴ്ച രാവിലെ വനംവകുപ്പുദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് ജഡങ്ങൾ കണ്ടെത്തിയത്. കടുവകളുടെ മരണം വിഷബാധയേറ്റതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി. ഹീരലാൽ പറഞ്ഞു.

ജഡങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നാലേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

6 പേരടങ്ങുന്ന ഉന്നതതല സംഘത്തിന്റെ രൂപീകരണം: കടുവ മരണക്കേസിൽ വനം മന്ത്രി ഈശ്വർ ഖന്ദ്രെ അടിയന്തര നടപടി സ്വീകരിക്കുകയും കടുവകളുടെ അസ്വാഭാവിക മരണം അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.

  സംസ്ഥാനത്ത് 15 മരുന്നുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളും നിരോധിച്ച് സർക്കാർ ഉത്തരവ്

പി സി സി എഫ് ബി പി രവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ പി സി സി എഫ് ശ്രീനിവാസുലു, ചാമരാജനഗർ സി സി എഫ് ഹീരാലാൽ, എൻ ടി സി എ പ്രതിനിധി, മൈസൂർ മൃഗശാല മെഡിക്കൽ ഓഫീസറും വന്യജീവി വിദഗ്ധനുമായ ഡോ.സഞ്ജയ് ഗുബ്ബി എന്നിവരും 14 ദിവസത്തിനകം പൂർണ റിപ്പോർട്ട് നൽകാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

  കർണാടകയിലെ മാമ്പഴ കർഷകർക്ക് ആശ്വാസം : ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

ഒറ്റദിവസം അഞ്ചുകടുവകൾ ചത്തത് വളരെയധികം ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു. വനംജീവനക്കാരുടെ അശ്രദ്ധയോ വൈദ്യുതാഘാതമോ വിഷബാധയോ ആണ് മരണകാരണമെങ്കിൽ അന്വേഷണംനടത്തി കുറ്റവാളികൾക്കെതിരേ ക്രിമിനൽക്കേസ് രജിസ്റ്റർചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയതായും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബംഗളൂരു ദുരന്തത്തിന്റെ ഇരകൾക്ക് ബിജെപി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും

Related posts

Click Here to Follow Us