ന്യൂഡെൽഹി: 3,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്മെന്റുകളിലും മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് വീണ്ടും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്മെന്റ് സേവന ദാതാക്കളും ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം.
റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. യുപിഐ ഇടപാടുകൾക്ക് വലിയ വ്യാപാരികൾക്ക് 0.3 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നൽകാൻ പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് 0.9 ശതമാനം മുതൽ 2 ശതമാനം വരെയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.