ബെംഗളൂരു : ജെ.പി. നഗറിൽ ഫ്ലാറ്റിന്റെ കുളിമുറിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ആറടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പാമ്പു പിടിത്തക്കാരൻ രോഹിതാണ് പാമ്പിനെ പിടികൂടിയത്. വേനൽക്കാലമായതിനാൽ തണുപ്പുതേടി പാമ്പുകൾ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എത്താനുള്ള സാധ്യതയുണ്ട്. പാമ്പിനെ കണ്ടാൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെൽപ്പ്‌ലൈനിൽ (1533) വിളിക്കാം.
Read MoreMonth: May 2025
നഴ്‌സുമാരായ മലയാളി ദമ്പതികള്‍ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍
നഴ്‌സുമാരായ മലയാളി ദമ്പതികളെ കുവൈറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസിയയിലാണ് സംഭവം. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്. രണ്ടു മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇരുവരും നാട്ടില്‍ ആണ്. പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read Moreബിജെപി ജില്ലാ അധ്യക്ഷൻ രാജേഷിനെതിരായ പോസ്റ്റർ; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ പിടിയിൽ. നാഗരാജ്, മോഹൻ, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. ആര്യശാല,വലിയശാല മേഖലയിലെ ബിജെപി പ്രവർത്തകരാണ് മൂവരും. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Moreനഗരത്തിലെ റോഡരികിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിക്കജാലയിലെ ടെലികോം ലേഔട്ടിലാണ് സംഭവം. മൃതദേഹത്തിൽ ഒന്നിലധികം മാരകമുറിവുകളും പോലീസ് കണ്ടെത്തി. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ കൊലപ്പെടുത്തി മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തും പരിസരത്തുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മരിച്ച യുവതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. സ്ഥിരീകരണത്തിനായി യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള…
Read Moreകാർ ഡിവൈഡറിൽ ഇടിച്ചു; ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
ബെംഗളൂരു: ചിത്രദുർഗ താലൂക്കിലെ കട്രാല ഗ്രാമത്തിലെ തടാകത്തിന് സമീപം ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ മരിച്ചു . കാറിലുണ്ടായിരുന്ന അർജുൻ (28), ശരവണ (31), സെന്തിൽ (29) എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു, മറ്റ് രണ്ട് പേർ ചികിത്സയിലിരിക്കെ ജില്ലാ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ചിത്രദുർഗ റൂറൽ പോലീസ് സ്റ്റേഷനിൽ നിലവിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreനമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആറുകോച്ചുകളും റോഡ് മാർഗം അയച്ചു
ബെംഗളൂരു : ഉദ്ഘാടനത്തിനൊരുങ്ങുന്ന നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) രണ്ടാമത്തെ മെട്രോ ട്രെയിനിന്റെ മൂന്നുകോച്ചുകൾ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് അയച്ചു. ബാക്കിയുള്ള മൂന്നുകോച്ചുകൾ വ്യാഴാഴ്ച നിർമാണ പ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കും. റോഡ് മാർഗം കൊണ്ടുവരുന്ന ആറുകോച്ചുകളും മേയ് 15-ഓടെ ബെംഗളൂരുവിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും യെല്ലോ ലൈനിൽ സർവീസ് നടത്തുക. ഓരോമാസവും രണ്ടുട്രെയിൻവീതം ലഭ്യമാക്കാൻ നിർമാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് ആവശ്യമായ ട്രെയിനുകൾ നിർമിക്കുന്നത്. യെല്ലോ…
Read Moreകാണാതായ അച്ഛന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ കനാലിൽ നിന്നും കണ്ടെത്തി
ബെംഗളൂരു: 12 ദിവസം മുമ്പ് കാണാതായ പിതാവിന്റെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച കെആർഎസിലെ വിസി നേലിൽ അവരുടെ കാറിനൊപ്പം അഴുകിയ നിലയിൽ കണ്ടെത്തി . മൂവരും മരിച്ചത് അപകടമാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്നത് ഇപ്പോഴും ദുരൂഹമാണ്. കുമാരസ്വാമി, അദ്വൈത് (7), അക്ഷര (3) എന്നിവരാണ് മരിച്ചത്. മരിച്ച കുമാരസ്വാമി മൈസൂരിലെ കെ.ആർ. നഗറിലെ ഹെബ്ബാലു സ്വദേശിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം കുടുംബത്തോടൊപ്പം ബെംഗളുരുവിലാണ് താമസിക്കുന്നത്. ഏപ്രിൽ 17 ന് കുമാരസ്വാമി ഭാര്യയോട് കെ.ആർ.യിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കാറിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.…
Read Moreപാകിസ്താന് അനുകൂലമായി സംസാരിക്കുന്നത് തെറ്റ്; ‘പാക് മുദ്രാവാക്യം വിളിച്ചെങ്കിൽ രാജ്യദ്രോഹപരം; സിദ്ധരാമയ്യ
ബെംഗളൂരു : പാകിസ്താന് അനുകൂലമായി സംസാരിക്കുന്നത് തെറ്റാണെന്നും അത് രാജ്യദ്രോഹപരമാണെന്നും മംഗളൂരുവിലെ മലയാളിയുവാവിന്റെ കൊലപാതകത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ക്രിക്കറ്റ് കളിക്കിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിൽ പ്രകോപിതരായാണ് യുവാവിനെ അക്രമികൾ കൊലപ്പെടുത്തിയതെന്ന് ആരോപണമുയർന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ബുധനാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വയനാട് പുൽപ്പള്ളി സ്വദേശി അഷ്‌റഫിനെയാണ് ഒരുസംഘമാളുകൾ ചേർന്ന് തല്ലിക്കൊന്നത്. ‘‘പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കിൽ ആരായാലും അത് തെറ്റാണ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരുകയാണ്. റിപ്പോർട്ട് വരട്ടെ. ആരുടെ പേരിൽ എന്തുനടപടിയാണ് എടുക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തത…
Read Moreപുരുഷ വേഷം ധരിച്ച് ഓട്ടോ ഓടിച്ച് വീടുകൾ കൊള്ളയടിക്കുന്ന രണ്ട് സ്ത്രീകൾ അറസ്റ്റിൽ
ബെംഗളൂരു: പുരുഷവേഷത്തിൽ ഓട്ടോ ഓടിച്ച് വീടുകളിൽ മോഷണം നടത്തുന്ന രണ്ട് സ്ത്രീകളെ ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. നിലോഫർ, ഷബ്രിൻ താജ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. അറസ്റ്റിലായവരിൽ നിന്ന് 130 ഗ്രാം സ്വർണ്ണാഭരണങ്ങളും ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പുരുഷവേഷം ധരിച്ച് ഓട്ടോ ഓടിച്ച നിലോഫർ കടകളിൽ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു കടയോട് ചേർന്നുള്ള ഒരു വീട്ടിൽ മോഷണം നടത്തിയതിന് നിലോഫറിനെ ബാഗൽഗുണ്ടെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. ജയിൽ മോചിതയായതിനു ശേഷവും ഷബ്രിൻ താജിനൊപ്പം…
Read Moreപത്താം വർഷികം ആഘോഷിക്കാനിരിക്കെ ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നു
ബോക്സോഫീസിൽ തരംഗം തീർത്ത് ദശാബ്ദത്തിനു ശേഷം വീണ്ടും തിയേറ്ററിലെത്താൻ തയ്യാറാവുകയാണ് ബാഹുബലി. ചിത്രം റിലീസ് ചെയ്തതിന്‍റെ പത്താം വർഷികം ആഘോഷിക്കാനിരിക്കെയാണ് നിർമാതാക്കൾ റീ റിലീസ് വിവരം പുറത്തുവിട്ടിരിക്കുന്നത്. എസ്.എസ്. രാജമൗലി സഹ-രചനയും സംവിധാനവും നിർവഹിച്ച്, പ്രബാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവർ അഭിനയിച്ച ചിത്രം ലോകമെമ്പാടും ബോക്സ് ഓഫീസിൽ 650 കോടി നേടിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗം ബാഹുബലി 2: ദി കൺക്ലൂഷൻ , ലോകമെമ്പാടുമായി 1788.06 കോടിയും ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1030.42…
Read More