ബെംഗളൂരു: കുങ്കുമപ്പൂക്കള്‍ വാങ്ങാൻ കയറിയ കടയുടെ മറവില്‍നിന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ കണ്ട ഞെട്ടലിലാണ് മൈസൂരു സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ടി.എം.എ.ഐ ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിരമിച്ച പ്രിൻസിപ്പലുമായ ടി.എം രാജശേഖർ. പുല്‍മേടുകളില്‍ വെടിയുണ്ടകള്‍ ആളുകളുടെ പ്രാണനെടുക്കുമ്പോള്‍ ഒരു സുരക്ഷ സംവിധാനവും ആ ഭാഗത്തുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മനസ്സില്‍ ഇപ്പോഴും ഭീതിയുടെ വെടിയുണ്ടകള്‍ പൊട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 18നാണ് ഭാര്യ ഉമാദേവി, മകള്‍ ഡോ. ഗൗരിക, മരുമകൻ ദൊഡ്ഡബസയ്യ എന്നിവരുള്‍പ്പെടെ കുടുംബത്തോടൊപ്പം കശ്മീർ യാത്രക്കായി രാജശേഖർ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. ഉച്ചക്ക് 2.18ന്…
Read MoreMonth: April 2025
ആറാട്ടണ്ണൻ സന്തോഷ് വർക്കി അറസ്റ്റിൽ
കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് വര്‍ക്കിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസക്‍യാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
Read Moreഎൻജിനുകളിൽ ശുചിമുറി പണിയുമെന്ന് റെയിൽവേ
ചെന്നൈ : ജോലിക്കിടെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും ഭക്ഷണംകഴിക്കാനും ഇടവേളകൾ വേണമെന്ന ലോക്കോ പൈലറ്റുമാരുടെ ആവശ്യം റെയിൽവേ ബോർഡ് നിയോഗിച്ച സമിതികൾ തള്ളി. പകരം, തീവണ്ടി എൻജിനുകളിൽ ശുചിമുറി നിർമിക്കുമെന്നാണ് റെയിൽവേ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ലോക്കോ പൈലറ്റുമാരുടെ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ വ്യാഴാഴ്ച അറിയിച്ചു. ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട രണ്ടുസമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ജോലിസമയത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ ഭക്ഷണം കഴിക്കാനോ ഇടവേള അനുവദിക്കാൻ കഴിയില്ല. ഓരോദിവസവും ജോലികഴിഞ്ഞ്…
Read Moreഅനധികൃത ബാനറുകൾക്ക് എതിരെ നടപടിയുമായി കോർപ്പറേഷൻ; ബാനറുകൾ നീക്കാൻ പ്രത്യേകസംഘം
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ അനധികൃതവും നിയമവിരുദ്ധവുമായ പരസ്യബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി). ഈ ലക്ഷ്യം മുന്നിൽ നിർത്തി പുതുക്കിയ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമം കോർപ്പറേഷൻ പുറപ്പെടുവിച്ചു. അനധികൃത പരസ്യ ബോർഡുകളും ഫ്ളെക്സുകളും ബാനറുകളും നീക്കുന്നതിനായി ബിബിഎംപി സോണൽ കമ്മിഷണർമാർ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്നതാണ് ഒരു നിർദേശം. അഡ്വർടൈസ്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ടീമുകൾ എന്നറിയപ്പെടുന്ന ഈ സംഘങ്ങൾക്കായിരിക്കും പൂർണ ചുമതല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, ജൂനിയർ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ സംഘത്തിലുണ്ടാകും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക്…
Read Moreപഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും; മുകേഷ് അംബാനി
മുംബൈ: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പരിക്കേറ്റ എല്ലാവര്‍ക്കും മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ സര്‍ എച്ച്എന്‍ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തില്‍ റിലയയന്‍സ് കുടുംബത്തിലെ എല്ലാവരും അതീവമായി ദുഃഖിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ അതിവേഗത്തില്‍ രോഗമുക്തി നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവര്‍ക്കും തങ്ങളുടെ മുംബൈയിലെ…
Read Moreനഗരത്തിൽ 300 ഓളം പിജികൾ അടച്ചുപൂട്ടി
ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു. കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും. പിജികളിൽ നേരിടുന്ന അസൗകര്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ബിബിഎംപിയുടെ പെർമിറ്റ് നേടൽ, താമസക്കാരുടെ സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കൽ, അടുക്കളകളിലെ ശുചിത്വം തുടങ്ങിയവ കൃത്യമായി പാലിക്കാത്ത പിജി ഉടമകളിൽ നിന്ന് പിഴ ചുമത്തിയതായും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബെംഗളൂരുവിൾ 2,000-ത്തിലധികം പിജികളാണ് ഉള്ളത്. നിയമങ്ങൾ പാലിക്കാനും ലൈസൻസ് നേടാനും…
Read Moreകർണാടക ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
ബെംഗളൂരു: ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കർണാടക ആർടിസി കണ്ടക്ടർ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി പ്രദീപ് (40) ആണ് അറസ്റ്റിലായത്. കർണാടക ആർടിസിയിൽ കരാർ ജീവനക്കാരനാണ് പ്രദീപ്. ഏപ്രിൽ 22ന് ഉള്ളാളിൽ നിന്ന് മുടിപ്പ് വഴി സ്റ്റേറ്റ് ബാങ്ക് റോഡിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് ഇയാൾ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവം സഹയാത്രക്കാർ മൊബൈലിൽ പകർത്തിയ ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബസ്സിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ കണ്ടക്ടർ സീറ്റിനടുത്ത് നിന്ന് നിരന്തരം അനുചിതമായി സ്പർശിക്കുകയും, അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. വിവരമറിഞ്ഞ…
Read More48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; ഇന്ത്യക്ക് വ്യോമപാത നിഷേധിച്ചു ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും പാകിസ്ഥാൻ
ഇസ്ലാമാബാദ്: കശ്മീര്‍ പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്ഥാൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്ഥാന്റെ തീരുമാനം. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല. വാഗാ അതിർത്തിയും പാകിസ്ഥാൻ അടച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇതിനെതിരെ…
Read Moreപഹൽഗാം ഭീകരാക്രമണം; ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് കശ്മീരിൽ എത്തിയിരുന്നു. ജമ്മുവിൽ കുടുങ്ങിയ കന്നഡിഗർക്കൊപ്പം അദ്ദേഹവും ബെംഗളൂരുവിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് ദിവസമായി, ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കർണാടകയിലെ വിനോദസഞ്ചാരികളെ സഹായിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാട്ടിലേക്ക് ഇവരെ തിരികെ എത്തിക്കാനുള്ള മാർഗനിർദേശം നൽകുകയും വിമാനത്താവളത്തിലേക്ക് പ്രത്യേക ഗതാഗതം ക്രമീകരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. മുൻകൂട്ടി ടിക്കറ്റ്…
Read Moreനഗരത്തിലേ റോഡിൽ കിടന്ന് വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും തമ്മിൽ സംഘർഷം
ബെംഗളൂരു : ബെംഗളൂരുവിൽ റോഡിൽ വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രക്കാരനും തമ്മിൽ അടിപിടി. വിങ് കമാൻഡർ ആദിത്യ ബോസും കോൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറും തമ്മിലാണ് സംഘർഷമുണ്ടായത്. ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയും ബെംഗളൂരു സി.വി. രാമൻനഗർ ഡിആർഡിഒ കോളനിയിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ തന്നെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചെന്നാണ് ആദിത്യ ബോസ് അറിയിച്ചത്. മൂക്കിലും കഴുത്തിലും മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു വീഡിയോ. പിന്നീട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ രണ്ടുപേരും പരസ്പരം…
Read More