വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം ഒഴുകിയെത്തിയതോടെ വത്തിക്കാൻ കണ്ണീർ കടലായ അവസ്ഥയിലാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നും അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങളാണ്. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വത്തിക്കാനില്‍ വിശ്വാസികളുടെ നീണ്ട നിരയാണ് ഇപ്പോഴുമുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദർശനം രാത്രി പത്തരവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ദുഃഖം അറിയിക്കാനായി അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തി. കേരളത്തില്‍ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും അന്തിമോപചാരം അർപ്പിക്കാനായി വത്തിക്കാനിലെത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷകള്‍…
Read MoreMonth: April 2025
ഞായറാഴ്ച പുലർച്ചെ 3.30-ന് മെട്രോ സർവീസ് ആരംഭിക്കും
ബെംഗളൂരു : ടിസിഎസ് വേൾഡ് 10 കെ മാരത്തൺ പ്രമാണിച്ച് ഞായറാഴ്ച പുലർച്ചെ 3.30-ന് മെട്രോ സർവീസ് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. നാല് ടെർമിനൽ സ്റ്റേഷനുകളിൽനിന്നും 3.30-ന് സർവീസ് ആരംഭിക്കും. ഓരോ 15 മിനിറ്റിലും സർവീസുണ്ടാകും. രാജേന്ദ്ര സിൻഹ്ജി ആർമി ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ആർഎസ്എഒഐ) ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മാരത്തൺ നടക്കുന്നത്. പങ്കെടുക്കാനെത്തുന്നവർക്ക് ഏറ്റവുമടുത്തുള്ളത് എംജി റോഡ് മെട്രോ സ്റ്റേഷനാണ്.
Read Moreമുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബെഗനെ രാമയ്യ അന്തരിച്ചു
ബെംഗളൂരു : കർണാടക മുൻ മന്ത്രി ബെഗനെ രാമയ്യ (90) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ശൃംഗേരി ബെഗനെ സ്വദേശിയാണ്. 1978-ലാണ് കോൺഗ്രസിൽനിന്ന് ജയിച്ച് ഗുണ്ടുറാവു മന്ത്രിസഭയിൽ ഗ്രാമവികസനമന്ത്രിയായത്. ഭാര്യ: സീത. മക്കൾ: ആരതി കൃഷ്ണ, അഞ്ജാൻ. സംസ്കാരം ശിവമോഗ മന്ദഗഡ്ഡെ റോഡിലെ ഹൊസഹള്ളിയിൽ നടന്നു.
Read Moreപഹൽഗാം ഭീകരാക്രമണം: ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി എത്തി ഒരാൾ
ഡൽഹി: പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി. എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തിൽ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക് പൗരന്മാരും എത്തുന്നു. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടർന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. മാധ്യമങ്ങൾ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം കേക്ക് അകത്തേക്ക് കൊണ്ടുപോകുന്ന അവസരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. “എന്തിനുവേണ്ടിയാണ് ഈ ആഘോഷം?” എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ കെട്ടിടത്തിലേക്ക് കേക്ക് കൊണ്ടുപോകുന്നതായി വന്ന ആൾ…
Read Moreനമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള രണ്ടാമത്തെ മെട്രോ മേയ് പകുതിയോടെ എത്തിക്കും
ബെംഗളൂരു : ഉദ്ഘാടനത്തിനൊരുങ്ങിയ നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) രണ്ടാമത്തെ മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽനിന്ന് ഞായറാഴ്ച ബെംഗളൂരുവിലേക്ക് അയക്കും. റോഡ് മാർഗം മേയ് പകുതിയോടെ ബെംഗളൂരുവിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ട്രെയിൻ രണ്ടു മാസം മുൻപ് ബെംഗളൂരുവിലെത്തിച്ചിരുന്നു. അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. യെല്ലോ ലൈനിൽ കഴിഞ്ഞ ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ വാഗ്ദാനം പാലിക്കാനായില്ല. ആർ.വി. റോഡിനെയും…
Read Moreജീവിതശൈലി രോഗം വർധിക്കുന്നു; സൗജന്യ ചികിത്സയ്ക്കായി എല്ലാ പിഎച്ച്സികളിലും പ്രത്യേക ക്ലിനിക്കുകൾ തുടങ്ങും
ബെംഗളൂരു : ജീവിതശൈലി രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗജന്യനിരക്കിൽ ചികിത്സ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി) പ്രത്യേക ജീവിതശൈലി രോഗ ക്ലിനിക്കുകൾ തുടങ്ങും. രോഗികൾക്ക് താങ്ങാവുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ ക്ലിനിക്കുകളിൽനിന്ന് ചികിത്സയും മരുന്നും ലഭ്യമാക്കും. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, നടുവേദന, ആർത്രൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ എന്നിവയ്ക്കാണ് ചികിത്സ ഉറപ്പാക്കുക. സംസ്ഥാന സർക്കാരിന്റെ ഗൃഹാരോഗ്യ പദ്ധതിയിലൂടെയുള്ള സർവേയിലാണ് സംസ്ഥാനത്ത് ചെറുപ്രായക്കാരിലടക്കം ജീവിതശൈലി രോഗങ്ങൾ കൂടുന്നതായി കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു. ജീവിതശൈലി…
Read Moreകെആർഎസ് അണക്കെട്ടിൽ കാവേരി ആരതി: 92 കോടി രൂപ അനുവദിച്ച് സർക്കാർ
കാവേരിനദിയെ ആദരിക്കുന്നതിനായി മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജസാഗർ (കെആർഎസ്) അണക്കെട്ടിൽ കാവേരി ആരതി സംഘടിപ്പിക്കുന്നതിന് സർക്കാർ 92 കോടി രൂപ അനുവദിച്ചു. ഉത്തർപ്രദേശിലെ വാരണാസിയിൽ നടത്തുന്ന ഗംഗാ ആരതിയുടെ മാതൃകയിലാണ് കാവേരി ആരതി നടത്തുക. ഇതിന്റെ ഭാഗമായി ജലവിഭവവകുപ്പ് കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെള്ളിയാഴ്ച രാവിലെ കെആർഎസ് അണക്കെട്ട് സന്ദർശിച്ചു. കെആർഎസ് പരിസരത്ത് കാവേരി ആരതി നടത്താൻ അനുയോജ്യമായ സ്ഥലങ്ങൾ തിരിച്ചറിയാൻ ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അന്തിമ അംഗീകാരത്തിനായി സമഗ്രമായ ഒരു പദ്ധതി സമർപ്പിക്കാൻ ശിവകുമാർ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കെആർഎസ്…
Read Moreആഡംബര ജീവിതത്തിന് ശമ്പളം തികയുന്നില്ല, യുവാക്കൾ മാലമോഷണത്തിന് പിടിയിൽ
ബെംഗളുരു: ആഡംബര ജീവിതം നയിക്കാൻ പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. സയൻസ്, കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദധാരികളായ, മുൻപ് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണ് ബെംഗളുരുവില്‍ പോലീസിന്റെ പിടിയിലായത്. ബെംഗളുരു ഹൊറമാവ് തിമ്മറെഡ്ഡി ലേഔട്ടിലെ താമസക്കാരായ വി സന്ദീപ്, വി രജത്ത് എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് എച്ച്.ബി.ആർ ലേഔട്ട് ഫസ്റ്റ് ബ്ലോക്കില്‍ വെച്ച് ഒരു വയോധികയെ രണ്ട് പേർ ബൈക്കില്‍ പിന്തുടരുകയും പിന്നീട് ഇവരുടെ മാല മോഷ്ടിച്ച് സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. പരാതി ലഭിച്ചത് അനുസരിച്ച് പോലീസ്…
Read Moreബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിന്റെ പാർശ്വഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 അടിയോളം ഉയരമുള്ള ഫ്ലൈ ഓവറില്‍ നിന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളുരു റിച്ച്‌മണ്ട് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ 3.45നായിരുന്നു അപകടം. ബേഗൂർ റോഡ് വിശ്വപ്രിയനഗർ സ്വദേശിയായ ശ്രേയസ് പാട്ടില്‍ (19) ആണ് മരിച്ചത്. സുഹൃത്തായ അക്ഷയനഗർ സ്വദേശി കെ ചേതൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ബി.കോം വിദ്യാർത്ഥിയായ ശ്രേയസാണ് പുലർച്ചെ വാഹനം ഓടിച്ചത്. ഇരുവരും എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ…
Read Moreപഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ്; യുവാവിനെതിരെ കേസ്
ബെംഗളൂരു: കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതിന് യുവാവിനെതിരെ കേസ്. നിച്ചു മംഗളൂരു എന്ന ഫെയ്സ്ബുക്ക് ഉപഭോക്താവിനെതിരെയാണ് കേസെടുത്തത്. ഉള്ളാള്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാവ് പങ്കുവച്ച പോസ്റ്റ് സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും കലാപത്തിന് പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. യുവാവ് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വലിയ തോതില്‍ വിമർശനങ്ങള്‍ ഉയർന്നിരുന്നു. സമൂഹത്തിന്റെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു. പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകള്‍ ഉള്‍പ്പെടെ പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ…
Read More