പള്ളിയിലെ ഫാന്‍ പൊട്ടിവീണ് 4 വയസുകാരിക്ക് ഉൾപ്പടെ അഞ്ച് പേര്‍ക്ക് പരുക്ക്

തൃശൂര്‍: മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് ഉണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് പരുക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചത്. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടില്‍ ബേബി (50), ചെമ്പന്‍കുന്ന് തത്തമ്പിള്ളി വീട്ടില്‍ വര്‍ഗീസ് (63), താഴൂര്‍ ഞാറേക്കാടന്‍ ഷീജ പോള്‍ (40), കലിക്കല്‍ തോപ്പില്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ ആദിത്യന്‍ (19), മാരാംകോട് വലിയവീട്ടില്‍ ഇവാ (4)എന്നിവര്‍ക്കാണ്…

Read More

മുംബൈയിലെ ഇ ഡി ഓഫീസില്‍ തീപ്പിടുത്തം;

മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ തീപ്പിടുത്തം. സൗത്ത് മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തെ ഇ ഡി ഓഫീസ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുരിംബോയ് റോഡിലെ ഗ്രാന്‍ഡ് ഹോട്ടലിനു സമീപമുളള ഇ ഡി ഓഫീസ് സ്ഥിതിചെയ്യുന്ന കൈസര്‍- ഐ ഹിന്ദ് കെട്ടിടത്തില്‍ പുലര്‍ച്ചെ 2.31 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുളള നടപടി ആരംഭിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ഡര്‍, ഒരു റെസ്‌ക്യു വാന്‍, ഒരു ക്വിക്ക് റെസ്‌പോണ്‍സ്…

Read More

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം വർദ്ധിക്കുന്നു: മൂന്ന് മാസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 435 പേർക്ക്

ബെംഗളൂരു: നഗരത്തിൽ കൊതുകുകൾ വഴി പകരുന്ന ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു . കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 2,361 ഡെങ്കിപ്പനി സംശയിക്കുന്നവരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്, അതിൽ 435 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഡെങ്കിപ്പനി പടരാനുള്ള സാധ്യത വർദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചു. ബിബിഎംപി മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഡെങ്കിപ്പനി സംശയിക്കുന്ന 2,361 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചു, അതിൽ നഗരത്തിൽ 435 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.…

Read More

അടുത്ത ഒരാഴ്ച നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ബെംഗളൂരുവിലെ പരമാവധി, കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. ചൊവ്വാഴ്ച മുതൽ വെള്ളി വരെ നഗരത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് ഐഎംഡി അറിയിച്ചു. കർണാടകയിലെ മറ്റു ജില്ലകളിലും സമാന കാലാവസ്ഥയായിരിക്കും. വടക്കൻ കർണാടക ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തീരദേശ കർണാടക ജില്ലകളിൽ ഇതിനോടകം കനത്ത മഴ ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഇത് തുടർന്നേക്കും.…

Read More

റോഡിൽ ബൈക്ക് യാത്രക്കാരനുമായി അടിപിടി വ്യോമസേനാ ഉദ്യോഗസ്ഥനെതിരേ നടപടിഅരുതെന്ന് ഹൈക്കോടതി

ബെംഗളൂരു : ബെംഗളൂരുവിൽ റോഡിൽ ബൈക്ക് യാത്രക്കാരനുമായി സംഘർഷത്തിലേർപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥനെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശംനൽകി. വിങ് കമാൻഡർ ആദിത്യ ബോസിനെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാൽ, ഉദ്യോഗസ്ഥനെതിരേ നിർബന്ധിത നടപടി സ്വീകരിക്കരുതെന്നും നടപടിക്രമങ്ങൾ പാലിക്കാതെ വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പോലീസ് കുറ്റപത്രം സമർപ്പിക്കരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ആഴ്ച കോൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറുമായിട്ടാണ് ആദിത്യ ബോസ് ഏറ്റുമുട്ടിയത്. ആദിത്യ ബോസിന്റെ പരാതിയിൽ വികാസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ…

Read More

ഇന്ന്: ബെംഗളൂരുവിലെ ഈ റോഡുകളിൽ ഗതാഗതവും പാർക്കിംഗും നിരോധിച്ചിരിക്കുന്നു

ബെംഗളൂരു,: ടിസിഎസ് വേള്‍ഡ് 10 കെ മാരത്തണ്‍ നാളെ (ഏപ്രില്‍ 27) രാവിലെ 05:00 മുതല്‍ 10:00 വരെ നടക്കും. അതുകൊണ്ട് തന്നെ, പല റോഡുകളിലും വാഹന ഗതാഗതത്തിനും പാര്‍ക്കിംഗിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാരത്തണില്‍ ഏകദേശം 30,000 പേര്‍ പങ്കെടുക്കും. ഈ സമയം പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കായി ഉചിതമായ ഗതാഗത ക്രമീകരണങ്ങള്‍ (ഗതാഗത ഉപദേശം) ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇതര വഴികള്‍ താഴെ കൊടുത്തിരിക്കുന്നു. പാര്‍ക്കിംഗ് നിയന്ത്രിത സ്ഥലങ്ങള്‍ യുദ്ധ സ്മാരക ജംഗ്ഷന്‍ അണ്ണാസ്വാമി മുതലിയാര്‍ റോഡ് സെന്റ് ജോണ്‍സ് റോഡ് സെന്റ് ജോണ്‍സ് ചര്‍ച്ച്…

Read More

ബൈക്ക് ലോറിയുമായി കൂട്ടിയിച്ച് മലയാളി ബാങ്ക് മാനേജര്‍ മരിച്ചു

ബെംഗളൂരു: മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ കെആർഎ 161(3)-ല്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപൻ (33) ആണ് മരിച്ചത്. യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു. ആകാശ് സഞ്ചരിച്ചിരുന്ന ബെെക്ക് വെള്ളിയാഴ്ച വെെകുന്നേരം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരാനായി ബെെക്കില്‍ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്ബോഴാണ് അപകടം.തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുൻപാണ് മെെസൂരിലേക്ക് മാറിയത്. നേമം പോലീസാണ് അപകടവിവരം ശനിയാഴ്ച പുലർച്ചെ വീട്ടുകാരെ അറിയിച്ചത്. അപകടവിവരം അറിഞ്ഞ ആകാശിന്റെ…

Read More

റോഡിൽ പാകിസ്ഥാൻ പതാക സ്ഥാപിച്ച് പ്രതിഷേധിച്ച ആറ് ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ബംഗളൂരു: കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കർണാടകയിലെ കൽബുറുഗി നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ നഗരത്തിലെ വിവിധ റോഡുകളിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ചു. ജഗത് സർക്കിൾ, ആലന്ദ് നാക്ക, മാർക്കറ്റ് ചൗക്ക്, സാത്ത് ഗുംബാസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ പാകിസ്താൻ പതാകയുടെ വലിയ സ്റ്റിക്കറുകൾ ഒട്ടിച്ചത്. സംഭവത്തെത്തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ശരണപ്പ എസ്.ഡി.യും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്റ്റിക്കറുകൾ നീക്കം ചെയ്തു. പൊലീസ് കമ്മീഷണർ ശരണപ്പ എസ്.ഡി. മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്…

Read More

പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചതിന് ഒരാൾ അറസ്റ്റിൽ

മംഗളൂരു : പഹൽഗാം ഭീകരാക്രമണത്തെ മുൻകാല ക്രിമിനൽ പ്രവൃത്തികളെ ചൂണ്ടിക്കാട്ടി ന്യായീകരിച്ച മംഗളൂരു സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. 2023-ൽ മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ചേതൻ സിംഗ് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ, ഇന്ന് കശ്മീരിൽ ഇത്തരമൊരു പ്രവൃത്തി സംഭവിക്കില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രകോപനപരമായ ഒരു പോസ്റ്റ് ഇട്ടാണ് അദ്ദേഹം പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചത്. ഉള്ളാൾ താലൂക്കിലെ ഉള്ളാളട്ടി സ്വദേശിയായ സതീഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നിച്ചു മംഗലാപുരം എന്ന ഉപയോക്താവ് ഫേസ്ബുക്കിൽ ഇത്തരമൊരു പ്രകോപനപരമായ പോസ്റ്റ് പോസ്റ്റ് ചെയ്തതിന് കൊണാജെ പോലീസ്…

Read More

ദൗത്യത്തിന് തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു; എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും’; ഇന്ത്യൻ നാവികസേന

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു. കര-നാവിക-വ്യോമ സേനകളുടെ ഭാഗത്തുനിന്നും എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത് എംആര്‍ സാം (മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍) എന്ന മിസൈലാണ് പരിശീലനത്തിന്റെ ഭാഗമായി…

Read More
Click Here to Follow Us