30കാരിയുമായി പ്രണയത്തിൽ ? നടൻ ഗോവിന്ദയും ഭാര്യയും പിരിയുന്നു !!

മുംബൈ: നീണ്ട 37 വർഷങ്ങളുടെ ദാമ്പത്യത്തിനു ശേഷം ബോളിവുഡ് നടൻ ഗോവിന്ദയും  ഭാര്യ സുനിത അഹൂജയും വേർപിരിയുന്നതായി റിപ്പോർട്ട്. 1987 മാർച്ച് മാസത്തിലാണ് ഗോവിന്ദയും സുനിതയും തമ്മിലെ വിവാഹം നടന്നത്.

വർഷങ്ങളോളം സുനിത വാർത്താ മാധ്യമങ്ങളിൽ നിന്നും മാറിനിന്നിരുന്നു. എന്നാൽ, ചില പരാമർശങ്ങളുടെ പേരിൽ അവർ വീണ്ടും സജീവ ചർച്ചയിൽ നിറയുകയാണ്.

സത്യസന്ധമായ ചില കാര്യങ്ങൾ വെളിപ്പെടുത്തുകയും, പൊട്ടിച്ചിരിക്കുകയും ചെയ്തുകൊണ്ടാണ് സുനിത സോഷ്യൽ മീഡിയയിലൂടെ തന്റെ നിറസാന്നിധ്യം വിളിച്ചോതിയത്. ഇവർക്ക് രണ്ടു മക്കളുണ്ട്

ഇതിനിടെ ഒരു ദേശീയ മാധ്യമം നൽകുന്ന വിവരമനുസരിച്ച് ഇരുവരുടെയും കുടുംബവുമായി ബന്ധപ്പെടുകയും, അവരിൽ നിന്നും കാര്യങ്ങളെ കുറിച്ച് വിശദീകരണം ലഭിക്കുകയും ചെയ്തു കഴിഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപേ സുനിത ഗോവിന്ദയ്ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട സെപറേഷൻ നോട്ടീസ് അയച്ചിരുന്നത്രേ.

മൂന്നര പതിറ്റാണ്ടു കാലം ഒന്നിച്ചു ജീവിച്ചവർ പിരിയുന്നുവെന്ന വാർത്ത ആരാധകരെയും സോഷ്യൽ മീഡിയയെയും ഞെട്ടിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)

നോട്ടീസ് അയച്ച ശേഷം കൂടുതൽ സംഭവവികാസങ്ങൾ നടന്നിട്ടില്ല എന്നും വിവരമുണ്ട്. ഗോവിന്ദയുടെ മാനേജർ ശശി സിൻഹ പറയുന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്. “ചില കുടുംബാംഗങ്ങൾ നടത്തിയ പരാമർശങ്ങളെ തുടർന്ന് ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്.

അതിലുപരി അവർക്കിടയിൽ ഒന്നുമില്ല. ഗോവിന്ദ പുതിയ സിനിമ ആരംഭിക്കുന്ന തയാറെടുപ്പിലാണ്. ആർട്ടിസ്റ്റുമാർ ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുന്നുണ്ട്.

ഞങ്ങൾ അത് തീർപ്പാക്കാൻ ശ്രമിക്കുകയാണ്. ഗോവിന്ദയെ വിളിച്ചപ്പോൾ, നിലവിൽ ബിസിനസ് ചർച്ചകൾ മാത്രമേ നടക്കുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. പുതിയ സിനിമകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഞാനിപ്പോൾ എന്നും ഗോവിന്ദ പറഞ്ഞുവത്രേ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us