ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.
ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ.
എന്നാല്‍ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു.
ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു.
ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
നേരത്തെ, ഈ വരുന്ന ഫെബ്രുവരി 16ന് ഇരുവരും വിവാഹിതരാകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലില്‍ വിവാഹിതരായിരിക്കുകയാണ് രണ്ടാളും. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരുടേയും സോഷ്യല്‍മീഡിയ പേജിലൂടെ പുറത്ത് വന്നിട്ടുണ്ട്.
അഗ്നിയെ സാക്ഷിയാക്കി വധു ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിനെയും ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ഫോട്ടോകളില്‍ കാണാം.
രണ്ട് വർഷം മുമ്പ് ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ഗംഭീരമായി നടന്നത്. അന്ന് എല്ലാവരും കരുതിയത് വൈകാതെ വിവാഹവുമുണ്ടാകുമെന്നാണ്.
എന്നാല്‍ വിവാഹം നീളുകയായിരുന്നു. പിന്നാലെ ഇരവരും വിവാഹനിശ്ചയത്തോടെ വേർപിരിഞ്ഞെന്നും വാർത്തകള്‍ പ്രചരിച്ചിരുന്നു.