പിതാവിനോപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി തടാകത്തിൽ മരിച്ച നിലയിൽ; പരാതിയുമായി സുഹൃത്ത് 

ബെംഗളൂരു: പിതാവിനൊപ്പം സ്കൂട്ടറില്‍ പോയ യുവതിയെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ആരോപണവുമായി ആണ്‍സുഹൃത്ത് രംഗത്തുവന്നു.

ദുരഭിമാനക്കൊലയാണെന്നാണ് യുവാവിന്റെ ആരോപണം. എന്നാല്‍, സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണമെന്ന് പിതാവ് പോലീസില്‍ മൊഴി നല്‍കി.

ഹൊസൂറിനടുത്ത ഹരോഹള്ളിയില്‍ താമസിക്കുന്ന രാമമൂർത്തിയുടെ മകള്‍ ആർ. സഹനയെയാണ് ബംഗളൂരുവിന് അടുത്ത് ഹുസ്‌കൂർ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോർട്ട്.

അതേസമയം തങ്ങളുടെ ബന്ധത്തെ എതിർത്തതിനാല്‍ രാമമൂർത്തി സഹനയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ആണ്‍സുഹൃത്ത് ആരോപിച്ചു.

മാതാപിതാക്കള്‍ തങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടില്‍ അറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭവം നടന്നതെന്നും യുവാവ് പൊലീസില്‍ പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts