കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു

ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിൽ ബെലഗോളയ്ക്ക് സമീപമുള്ള എഡമുറിയിൽ കാവേരി നദിയിൽ വീണ് ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ബെംഗളൂരു രാമമൂർത്തി നഗർ സ്വദേശി പാണ്ഡ്യന്റെ മകൻ പി. വിഘ്നേഷ് (27) ആണ് മരിച്ചത്. ഇൻഫോസിസ് ജീവനക്കാരനാണ് വിഘ്നേഷ്.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

മൂന്ന് സുഹൃത്തുക്കൾക്കൊപ്പം എഡമുറി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു വിഘ്നേഷ്. നദിയിൽ കുളിക്കാനിറങ്ങിയ ഇദ്ദേഹം ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. കെ.ആർ.എസ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts